0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

അങ്ങനെ മൂന്നു മാസം കഴിഞ്ഞ് ശിവയുടെയും ശ്രീയുടേം പരീക്ഷകൾ അവസാനിച്ചു എന്നാലും ശിവയുടെ മനസ് ഒരു തീജ്ജുല പോലെ ആളി കാത്തുന്നുണ്ടായിരുന്നു എന്തൊക്കെ വന്നാലും അവൻ പറയാൻ തന്നെ തീരുമാനിച്ചു....

രാത്രി കിടക്കുമ്പോഴും ശിവ പലതും ചിന്തിച് കൂട്ടി ശ്രീക്ക് എന്നെ ഇഷ്ട്ടമാകുമോ കിടന്നിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ല ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നിയാൽ പിന്നെ മനസ്സു മുഴുവൻ അവൾ ആയിരിക്കും ആ പെണ്ണിനോടുള്ള തീരാത്ത പ്രണയം ആയിരിക്കും....

അങ്ങനെ പ്രണയത്തിന്റെ പല സുന്ദരമായ നിമിഷങ്ങളും മനസിലിട്ടുകൊണ്ട് ശിവ നിദ്രയിൽ മുഴുയിരുന്നു അടുത്ത ദിവസം അതിരാവിലെ തന്നെ ശിവ എണീറ്റു തന്റെ മനസിലുള്ള പ്രണയം അവന്റെ പ്രണയിനിയോട് തുറന്നു പറയാൻ പോകുന്ന ദിവസം ശിവ നേരെ ശ്രീയുടെ മുറിയിലേക്ക് നടന്നു എന്നാൽ അവിടെ ശ്രീയെ കണ്ടില്ല....

ചിലപ്പോൾ ശ്രീ ബാത്‌റൂമിൽ ആയിരിക്കും എന്ന് കരുതി ശിവ അവിടെ തന്നെ നിന്നു എന്നിട്ടും ശ്രീ പുറത്തു വരാൻ കണ്ടില്ല ശിവ അവിടെ നിന്നും അവളെ വിളിച്ചു എന്നാൽ അവിടെ നിന്നും ഒരു പ്രതികരണവും ശിവക്ക് ലഭിച്ചില്ല അപ്പോഴാണ് ശ്രീയുടെ ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് ശിവ കണ്ടത് അവൻ അത് എടുത്ത് നോക്കി അതിൽ ഇങ്ങനെ ആയിരുന്നു..........

ഹായ് ശിവ നീ ഇപ്പോൾ എന്നെ തിരയുകയാണെന്ന് എനിക്കറിയാം നീ മുറിയിൽ വന്ന് നോക്കുമെന്നും അറിയാം അതുകൊണ്ടാണ് ഞാൻ ഇത് എഴുതി ഇവിടെ വായിക്കുന്നത് എന്തിനാണ് ഞാൻ ഇത് എഴുതിയന്നായിരിക്കും നീ ഇപ്പോൾ ചിന്തിക്കുന്നത് ഒരു കാരണവും ഇല്ലാതെ ഞാൻ ഇത് എഴുതി

💬 Comments

View all comments