Chapter Title : ശിവാത്മീക [MOON WALKER]
ഇവിടെ വായിക്കില്ലായിരുന്നല്ലോ....
ഞാൻ പോകുകയാണ് ശിവ എങ്ങോട്ടാണെന്ന് എനിക്കറിയില്ല എവിടെ എത്തുമെന്നും എനിക്കറിയില്ല പക്ഷെ എന്റെ മുന്നിൽ ഒരു ലക്ഷ്യം ഉണ്ട് എനിക്ക് ഒരാളെ കണ്ട്പിടിക്കണം അവർ എവിടെയാണന്നൊന്നും എനിക്ക് അറിയില്ല നീ ഇപ്പോൾ ചിന്തിക്കുകയായിരിക്കും അത് ആരാണെന്നു എന്റെ അച്ഛനും അമ്മയും അതെ ശിവ ഇവിടെ ഉള്ളത് എന്റെ സ്വന്തം അച്ഛനും അമ്മയും അല്ല പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് അച്ഛൻ ഇങ്ങനെ
അവഗണന കാണിക്കുന്നതെന്ന് അത് എനിക്ക് മനസിലായത് മൂന്നുമാസം മുമ്പ് എന്റെ പഠിത്തം കഴിഞ്ഞു ആരുടയോക്കൂടെ എന്റെ കല്യണം തീരുമാനിച്ച അന്ന് ആണ് അച്ഛനും അമ്മയും മുറിയിൽ എന്തോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ പോയത് അപ്പോൾ അത് എന്നെ കുറിച്ചായിരുന്നു അന്ന് അച്ഛൻ അമ്മയോട്
പറഞ്ഞത് ഇന്നും എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു ""വല്ലവരുടേം മോളെ നമ്മൾ ഇത്രേം കാലം നോക്കിയതും പോരാഞ്ഞിട്ട് വീണ്ടും പഠിപ്പിക്കണോ നീ കാരണം ആണ് കുഞ്ഞില്ലാത്ത നമുക്ക് നിനക്ക് എവിടന്നോ കിട്ടിയ ഇവളെ വളർത്താൻ ഞാൻ തീരുമാനിച്ചത് ഇനി അത് നടക്കില്ല......"""
എന്നായിരുന്നു അതെ ശിവ ഞാൻ നിന്റെ സ്വന്തം ചേച്ചി അല്ല പക്ഷെ ഇനിയും ഞാൻ ഇവിടെ നിന്നാൽ ഞാൻ അവർക്ക് ഒരു ബാധ്യത ആയി മാറും.എന്റെ അച്ഛനെ കണ്ടുപിടിക്കേണ്ട കുറച്ചു വിവരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് അത് വച്ചു വേണം ഇനി എനിക്ക് മുന്നോട്ട് പോകാൻ
നിനക്ക് എന്നോട് ഒരു സഹോദരി എന്നതിനപ്പുറം സ്നേഹം ഉണ്ടന്ന് എനിക്ക് അറിയം ശിവ സത്യസന്ധമായ കളങ്കമില്ലാത്ത പ്രണയം ഇനി എന്നും ഉണ്ടാകുമെന്നും അറിയാം പക്ഷെ എനിക്ക് പോയെ പറ്റു
💬 Comments
View all comments