0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

എന്റെ കൂടെ ഇനി ജീവിക്കാൻ പറ്റില്ലാന്ന് തോന്നിയ ആ നിമിഷം അവൾ അവളുടെ ജീവൻ അവസാനിപ്പിച്ചു. ഇപ്പോൾ എനിക്ക് അവളെ കാണാം എന്നിൽ നിന്നും ഈ സമൂഹത്തിൽനിന്നും ദൂരെ അങ്ങകലെ മേഖങ്ങൾക്കപ്പുറം അവൾ ഉണ്ട്. ദേ ആ മിന്നുന്ന നക്ഷത്രം കണ്ടോ അത് അവളാണ് എന്റെ 'aishu '....

അവൻ ആകാശത്തു മിന്നുന്ന നക്ഷത്രത്തെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.. ശിവ ഒരു നിമിഷം ഒന്ന് ആലോചിച്ചു ഞാൻ അനുഭവിക്കുന്ന വേദനെക്കാൾ എത്രയോ ഇരട്ടി വേദന ഇവൻ അനുഭവിക്കുന്നു. അതും അവന്റെ പ്രണയത്തിനു വേണ്ടി ഈ സമൂഹം എന്തിനാണ് ഈ പ്രണയത്തിനെ എതിർക്കുന്നത്.....

" കരയാതെ വിഷ്ണു വിധി ചിലപ്പോൾ അങ്ങനാണ് നമ്മൾ എത്ര തീവ്രമായി ഒന്നിനെ ആഗ്രഹിക്കുന്നോ അതിനെ നമ്മളിൽ നിന്നും അകറ്റും..എത്ര നിഷ്കളങ്ക പ്രണയവും ഒരു നൂൽ ബന്ധത്തിലാണ് നിൽക്കുന്നത് എപ്പോൾ പൊട്ടും എന്ന് ആർക്കും പറയാൻ സാധിക്കില്ല ""

ശിവ അവനെ അശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു....

"ശിവ അവൾ ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഒരു തോന്നലിൽ ആണ് ഞാൻ ജീവിക്കുന്നത് ഇല്ലങ്കിൽ ഞാനും എന്നേ ഈ മണ്ണിൽ അലിഞ്ഞു ചെരേണ്ടതായിരുന്നു ""

വിഷ്‌ണു കണ്ണിൽ നിന്ന് മാഞ്ഞു പോകുന്ന സുരിയനെ നോക്കി പറഞ്ഞു....

"ആരെത്ര ഉറക്കെ വിളിച്ചാലും ചങ്കുപൊട്ടി കരഞ്ഞാലും ഒരിക്കലുമുണരാത്ത നിദ്ര. മരണമെന്ന പേരിനാൽ നിശബ്ദം! ആണ് വിഷ്‌ണു "".

ശിവ പറഞ്ഞു..

" പറ ശിവ നിങ്ങൾക്കും ഇല്ലായിരുന്നോ ഒരു പ്രണയം എന്റെ കഥ കെട്ടിരുന്നപ്പോൾ ഞാൻ അത് ശ്രദ്ധിച്ചു നിങ്ങളുടെ കണ്ണുകളിൽ""

"അതെ വിഷ്ണു എനിക്കും ഉണ്ടായിരുന്നു

💬 Comments

View all comments