0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

ഒരു പ്രണയം... ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട് ആ പ്രണയം വയസിൽ എന്റെ ഹൃദയത്തിൽ മൊട്ടിട്ട പ്രണയം ഒരു 18 വയസ്സുകാരിയോട് തോന്നിയ ആദ്യ പ്രണയം എന്ന വികാരം... എന്നാൽ""........

ശിവ പറഞ്ഞു നിർത്തി

"ശിവ നിങ്ങൾ എന്താണ് പറയാൻ മടിക്കുന്നത്. അവളുടെ പേര് എന്താണ് അവൾ എവിടെയാണ് ശിവ "

"അവളുടെ പേര് 'ശ്രീവിദ്യ ' എന്റെ ശ്രീ നീ ചോദിച്ചില്ലേ അവൾ ഇപ്പോൾ എവിടയാണ് എന്ന് ഈ ഒരു ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കുകയാണ്.7 വർഷത്തോളം

ഞാൻ അവളെ തിരയാത്ത സ്ഥലങ്ങളില്ല ഇപ്പോൾ എവിടെയാണെന്നോ എനിക്ക് അറിയില്ല ""

ശിവ ഇത് പറയുമ്പോൾ അവന്റെ മിഴികളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ അവന്റെ പദ്ധങ്ങളിലേക്ക് വീണു ഒഴുകി പോകുന്നത് വിഷ്ണു കണ്ടിരുന്നു...

" എന്തിനാണ് നിന്റെ ശ്രീ പോയതാന്നോ. എവിടയാണ് പോയതന്നോ എനിക്കറിയില്ല പക്ഷെ നിന്റെ കണ്ണിൽ നിന്നും നീ അവളെ എത്ര മാത്രം പ്രണയിക്കുന്നുണ്ടന്ന് എനിക്ക് മനസിലായി അതും 7 വർഷത്തോളം... നിന്റെ ലൈഫിൽ എന്താണ് സംഭവിച്ചതന്നു നിനക്ക് ഒരു സുഹൃത്തു എന്ന നിലയിൽ പറയാൻ പറ്റുമെങ്കിൽ എന്നോട് പറയാം ""

"മമ് "

ശിവ ഒന്ന് മൂളുക മാത്രം ചെയ്തു........

# # # # # # # # # # # # # # # # # # # # # # # # # # # # # # # # # #

[7

💬 Comments

View all comments