Chapter Title : ശിവമോഹം 2 [പഴഞ്ചൻ]
അമ്മയുടെ അടുത്ത് ചെന്ന് കൈ പിടിച്ചു... ശിവേട്ടൻ പറഞ്ഞ അമ്മയുടെ രൂപം അവൾ ഓർത്തെടുത്തു... നല്ല സുന്ദരിയായിരുന്നു അമ്മ എന്ന് പറഞ്ഞിട്ടുണ്ട്... ഇപ്പോഴും മാംസളമായ ദേഹമാണ് അമ്മയ്ക്ക് എന്ന് അവളുടെ കണ്ണുകൾ അളന്നെടുത്തു... എന്നാലും ക്ഷീണമുണ്ട് ദേഹത്തിന്... ശിവൻ പോയ അന്ന് മുതൽ അമ്മ വിഷാദിയായിരുന്നു എന്നും അങ്ങനെ പതിയെ പതിയെ കിടപ്പിലായെന്നുമാണ് ശേഖരൻ സ്വാതിയോട് പറഞ്ഞത്... കൈവിരലുകൾ പതിയെ അനക്കും... കാലുകളും... എന്നാലും എണീക്കുവാൻ ഒന്നും സാധിക്കില്ല എന്ന് പറഞ്ഞു... എപ്പോഴും ശിവനെ പറ്റി പതം പറഞ്ഞ് കിടന്നു വിഷമിക്കും... പണ്ട് നല്ല ഉൽസാഹത്തോടെ ഓടിച്ചാടി നടന്ന പെണ്ണാണ് അമ്മയെന്ന് ശിവേട്ടൻ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട്...
“ മോൾ വന്നു അല്ലേ... നന്നായി അവന് ഞങ്ങളോടുള്ള വിരോധം ഇപ്പോഴും മാറിയിട്ടില്ലേ... ശേഖരേട്ടൻ വിളിച്ചിട്ടും അവൻ... “ അവളെ മുഴുവൻ പറഞ്ഞു തീർക്കാതെ ശേഖരൻ ഇടക്കു കയറി നടന്നതെല്ലാം പറഞ്ഞു... അതു കേട്ടപ്പോൾ ആ കിടപ്പിൽ ആദ്യമായി അവരുടെ മുഖത്തൊരു സന്തോഷം ശേഖരൻ കണ്ടു... അവരുടെ കണ്ണു നിറഞ്ഞു...
“ അമ്മ കരയണ്ട... ഇനി കുറച്ച് ദിവസത്തേക്ക് ഞാനും മോളും ശിവേട്ടനും ഇവിടെ കാണും... അമ്മയുടെ അസുഖമെല്ലാം ഭേദമാകും... “ സ്വാതി രമണിയുടെ കരം ഗ്രഹിച്ചു പറഞ്ഞു...
ശേഖരൻ സ്വാതിക്കും കുട്ടിക്കുമായി ഇടതു വശത്തെ മുറി തുറന്നു കൊടുത്തു...
ആ മുറി തുറന്നപ്പോൾ അറ്റത്തായി വലിയൊരു കട്ടിൽ കിടക്കുന്നതു കണ്ടു... അച്ഛൻ പറഞ്ഞാണ് അത് മഹാഗണിയുടെതാണെന്ന് പിന്നീട് അറിഞ്ഞത്... ഈ വീട്ടിലെ ഉരുപ്പടികളൊക്കെ വിലപിടിച്ചതാണെന്ന് അവൾ മനസ്സിലാക്കി... മുറിയിൽ വേറൊരു മരത്തിൻെറ അലമാര മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അവിടെ
💬 Comments
View all comments