0%

Chapter Title : ശിവനും മാളവികയും [Smitha]

Author : സ്മിത Read All Parts 401

നോക്കൂ അവയുടെ കണ്ണുകളിലേക്ക്. സബ്ടൈറ്റിൽ വായിക്കൂ," "പ്രശാന്ത് വട്ടുപറയാതെ. കാക്കകളുടെ മുഖത്തു സബ്‌ടൈറ്റിലോ? കാക്കകൾക്ക് മുഖമേയില്ല," പ്രശാന്ത് ചിരിച്ചു. "ഓരോ കാക്കയും മുത്തശ്ശനാണ്. മുത്തശ്ശിയാണ്. വേർപെട്ട മനുഷ്യരാണ്..." "കൊള്ളാം ക്രിസ്ത്യാനിയുടെ വേദാന്തം! ശരി, എന്താ പ്രശാന്ത് വായിക്കുന്നത്, കാക്കകളുടെ മുഖത്തെ സബ്ടൈറ്റിലിൽ?" "അതോ..." അവളുടെ അധരത്തിൽ വിരലമർത്തി അയാൾ പതിയെ പറഞ്ഞു. "ഓരോ കാക്കയിലൂടെയും നമുക്ക് മുമ്പേ ജീവിച്ചിരുന്നവർ പറയുന്നു, മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി കഴിയുക എത്ര ഭീകരമാണ്, എന്ന്"

മാളവിക പ്രശാന്തിന്റെ വാക്കുകൾ ശ്രദ്ധിക്കവേ, തീയറ്ററിന്റെ കവാടമെത്തിയപ്പോൾ മതിലുകളിൽ കാക്കകൾ നിരന്നിരിക്കുന്നത് അവർ കണ്ടു.അവരുടെ മുമ്പിൽ ഒരു കാക്ക പ്രത്യക്ഷപ്പെട്ടു. "ഇതാരുടെ പരകായ പ്രവേശമാണ്?' അവൾ അയാളോട് ചോദിച്ചു. "അറിയില്ല. ഒരിക്കൽ ഞാൻ കാക്കയായി നിന്റെ മുമ്പിൽ വരാം. അന്ന് ഞാൻ പറയാം. മാളവിക, ദ ഹിന്ദു റെസിഡൻഷ്യൽ എഡിറ്റർ, ഇത് ഞാൻ പ്രശാന്ത്പൗലോസ്, റിട്ടയേഡ് ഫിനാൻസ് കമ്മീഷണർ...എനിക്ക് ഔട്ട് ഓഫ് ഫാഷൻ ആയ ബലിച്ചോറൊന്നും വേണ്ട. എനിക്ക് പിസ്ത തരൂ, ഹാംബർഗർ തരൂ... ഒരു വാനില ഐസ് ക്രീം എങ്കിലും തരൂ...അറ്റ് ലീസ്റ്റ് ഒരു ദിനേശ് ബീഡിയെങ്കിലും തരൂ." അവർ പൊട്ടി ചിരിച്ചു. "ശിവലിംഗത്തിനപ്പുറം ഒന്നും കേട്ടിട്ടില്ലേ? അത്രയ്ക്ക് അറിവില്ലാപ്പൈതലാണോ നീ? പൂവർ സെക്ഷ്വൽ ലിറ്ററസി!" കുമ്പളങ്ങി നൈറ്റ്സിന്റെ ഇന്റർവെൽ സമയത്ത് പ്രശാന്ത് മാളവികയോട് ചോദിച്ചു. "നിനക്ക് പ്രണയങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാൽ...ഇറ്റ് ഈസ് സോ അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്.." സിനിമ വീണ്ടും തുടങ്ങിയപ്പോൾ, കായലോര ദൃശ്യങ്ങൾ കണ്ണുകൾക്ക് തണുപ്പ് നൽകിയപ്പോൾ മാളവിക പ്രണയം ഓർത്തു. അൽഫേസ് ഖുറേഷിയേയും. കടൽത്തീരം പെട്ടെന്ന് പ്രക്ഷുബ്ധമായത് പോലെ മാളവികയ്ക്ക് തോന്നി. തിരകൾക്ക് പിന്നാലെ പായുന്നവർ, ദേഹം നനച്ച് ആർത്ത് വിളിക്കുന്നവർ, ഒതുക്കുകളിലും ഇടങ്ങളിലും കടലിനെ നോവിക്കാതെ സംസാരിക്കുന്നവർ ഇവരൊക്കെ അപ്രത്യക്ഷ്യമായത് പോലെ. കടൽത്തീരത്ത് ആരുമില്ല ഇപ്പോൾ. മണൽപ്പുറത്തിന്റെ ശൂന്യമായ സ്വർണ്ണനിറവും അനന്തമായ നീലവർണ്ണവും മാത്രം. കടൽത്തീരം രണ്ടുപേർക്കുമാത്രമായി ഒരുപാട് വലുതായി. തനിക്കും അൽഫെയ്സിനും. അൽഫേസ് ഖുറേഷി. ഗാന്ധാര സംഗീതത്തിന്റെ നറുമണവുമായി ലാഹോറിൽ നിന്ന് തന്നെ പ്രണയിക്കാൻ വന്നവൻ. അവന്റെ വെള്ളാരം കണ്ണുകളിൽ, നനവില്ലാത്ത, മാതള

💬 Comments

View all comments