0%

Chapter Title : ശിവനും മാളവികയും [Smitha]

Author : സ്മിത Read All Parts 392

കൊണ്ടുവന്ന തണുത്ത കാറ്റിൽ ആരുടെയോ മൃദുസ്പർശമറിയാനെന്നോണം കണ്ണുകളടച്ചു. "ആരെ? ആരെക്കാണാൻ?" കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ സുഖമറിഞ്ഞിരിക്കെ പ്രശാന്ത് മാളവികയുടെ ചോദ്യം കേട്ടു. "കൃഷ്ണവേണിയെ..." കണ്ണുകൾ തുറക്കാതെ ഇരുട്ടിന്റെ തന്മാത്രകൾ നൽകിയ തണുപ്പറിഞ്ഞ് അയാൾ പറഞ്ഞു. "പ്രണയിനി?" അവൾ ചോദിച്ചു. "ജീവൻ," "എന്നിട്ട് എന്തിന് വിട്ടുകളഞ്ഞു?" അയാൾ അതിന് ഉത്തരം പറഞ്ഞില്ല. പകരം കൺപോളകൾക്കകത്തെ ഇരുട്ടിൽ കാറ്റിലുലയുന്ന ചെങ്കൊടിയുടെ നിറവും ബോധിവൃക്ഷങ്ങളെപ്പോലെ ചുരുട്ടിയുയർത്തിയ മുഷ്ടികളുടെ താളപ്രവാഹവും ചിന്തപ്പെട്ട ഗോത്രങ്ങളുടെ ചുടുചോരയെ നെറ്റിയിലണിഞ്ഞ് "വിപ്ലവം ജയിക്കട്ടെ" എന്നാർത്ത് വിളിക്കുന്ന തരുണസൂര്യന്മാരെയും കണ്ടു. "ഇപ്പോൾ എവിടെ?" "നീ വന്നയിടത്ത്. വായും വയറും ലിംഗവും യോനിയും മാത്രമുള്ള യാങ്കികളുടെ നാട്ടിൽ. സ്റ്റേറ്റ്സിൽ. പെനിസിൽവാനിയയിൽ," "ച്ചെ!!" അവൾ ഒച്ചയിട്ടു. "എന്തൊരശ്ലീലം!!" "നിന്റെ വർഗ്ഗം ചെയ്യുന്നത്ര മുഴുത്ത അശ്ലീലമൊന്നും ഞാൻ പറഞ്ഞില്ല!" "എന്റെ ഏത് വർഗ്ഗം? നായന്മാരുടെ വർഗ്ഗമോ?" "ച്ചെ! കണ്ടോ! മീഡിയാ പേഴ്‌സൺ എപ്പോഴും വൃത്തികേട് മാത്രമേ ചിന്തിക്കൂ. എങ്ങനെ സാധിക്കുന്നു നിനക്കൊക്കെ ഇത്ര കമ്മ്യൂണലാകാൻ? എടീ ഞാൻ പറഞ്ഞത് മീഡിയാ വർഗ്ഗം! അല്ലാതെ..." "ഏയ്!" മാളവിക മുഷ്ടി ചുരുട്ടി. "മീഡിയയെ പറഞ്ഞാലുണ്ടല്ലോ!" "എന്ത് ചെയ്യും നീ?" ആയാലും ഗൗരവാന്വിതനായി. "എന്തും ചെയ്യും!" പിന്നെ അവൾ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു. പിന്നെ അയാളുടെ അടുത്തേക്ക് അൽപ്പം കൂടി ചേർന്നിരുന്നു. അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ തന്റെ മൃദുവായ ചുവന്ന ചുണ്ടുകൾ അയാളുടെ കവിളിലമർത്തി. "മാളവിക!" കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പ്രശാന്ത് ചോദിച്ചു. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അയാൾ അമ്പരന്നു. "എന്ത് പറ്റി നിനക്ക്?" അയാൾ അവളുടെ തോളിൽ കൈവെച്ചു. "ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി..." കണ്ണുകൾ തുടച്ച് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു. അതൊക്കെ അവൾ അയാളോട് ഒരിക്കൽ പറഞ്ഞിരുന്നു. പെനിസിൽവാനിയ റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനായിരുന്ന അച്ഛൻ. കുഞ്ഞുനാൾ മുതൽ, എവിടെപ്പോയാലും തന്നിൽ നിന്ന് ഒരുമ്മ വാങ്ങിയതിന് ശേഷമേ അച്ഛൻ എവിടെയും പോകുമായിരുന്നുള്ളൂ. രണ്ടുവർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് രാത്രിയിൽ, മദ്യപിച്ച് ലക്ക് കെട്ട സുഹൃത്തിനെ കൂട്ടിക്കൊണ്ട് വരുവാൻ അച്ഛൻ ഒരു നൈറ്റ് ക്ലബ്ബിലേക്ക് ഡ്രൈവ് ചെയ്ത് പോയി. അന്ന് മാത്രം

💬 Comments

View all comments