Chapter Title : ശിവനും മാളവികയും [Smitha]
തന്നോട് ഉമ്മ ചോദിച്ചില്ല. "അച്ഛൻ എങ്ങോട്ടാ മമ്മി ഇപ്പം പോയെ?" താൻ അമ്മയോട് ചോദിച്ചു. "മോളെ ആ ഐപ്പില്ലേ? മൂക്കറ്റം കുടിച്ച് വണ്ടിയോടിക്കാൻ വയ്യാതെ ക്ലബ്ബിലാ. അയാളെ പിക്ക് ചെയ്യാൻ പോയതാ!" അഞ്ചുമിനിറ്റിനുള്ളിൽ മെസേജ്. അച്ഛൻ ഡ്രൈവ് ചെയ്ത കാർ ഒരു ഓയിൽ കണ്ടെയിനറുമായി കൊളൈഡ് ചെയ്തു. ഡ്രൈവ് ചെയ്ത അച്ഛൻ ശിരസ്സും ഉടലും വേർപെട്ട് റോഡിൽ കിടക്കുന്നു. ശരീരഭാഗങ്ങൾ വാരിപ്പെറുക്കി പെട്ടിയിലാക്കി വീട്ടിലെത്തിച്ചു എൻ പി ഡി വളന്ററിയർമാർ. അച്ഛന് അന്ത്യചുംബനം നൽകിക്കഴിഞ്ഞ് മാളവിക ബോധരഹിതയായി. പിന്നെ ദിവസങ്ങളോളം ആശുപത്രിയിൽ. പ്രശാന്ത് അവളുടെ നിബിഢമായ തലമുടിയിൽ വാത്സല്യത്തോടെ തഴുകി. "നാട്ടിലൊന്നും വരാറില്ല കാമുകി?" സാന്ത്വനത്തിന്റെ സുഖമറിഞ്ഞ് അവൾ ചോദിച്ചു. "ഉണ്ട്...വരാറുണ്ട്..." കടൽത്തീരത്ത്, ഒരു പാറയൊതുക്കിന്റെ മറവിൽ ഒരു പെൺകുട്ടി കാമുകനെ പ്രണയത്തോടെ ചുംബിക്കാൻ ശ്രമിച്ചതിനും മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു അയാൾ അതിൽ അസ്വാരസ്യം പ്രകടിപ്പിക്കുന്നതും അവർ രണ്ടുപേരും കണ്ടു.
"ജാരനുപോലും കാമമില്ലാത്തൊരു കാലത്താണ് നിന്റെയുമെന്റെയും പൊറുതി മാളവിക!!" കടൽത്തീരത്ത് കാറ്റിന്റെ അസഹീനതയിൽ നീണ്ട മുടിയിഴകൾ മാടിയൊതുക്കി പ്രശാന്ത് പറഞ്ഞു. മാളവികയുടെ കണ്ണുകളപ്പോൾ അൽപ്പ ദൂരെ ഒട്ടകപ്പുറത്ത് കയറാൻ നാലഞ്ച് തവണ പരിശ്രമിച്ച് പരാജയപ്പെട്ട് കൂട്ടത്തിലുള്ളവരെ ജാള്യതയോടെ നോക്കുന്ന ഒരു പന്ത്രണ്ടു വയസുകാരന്റെ മുഖത്തേക്കു നോക്കുകയായിരുന്നു. എങ്കിലും പ്രശാന്തിന്റെ വാക്കുകളിലും നാക്കിൽ നിന്ന് പുറത്തേക്ക് വരാത്ത പുലഭ്യങ്ങളിലും അവൾ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു. ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപത് എൺപതുകളിലെ നൊസ്റ്റാൾജിക് ഭൂപടമാണ് പ്രശാന്തിന്റെ മനസ്സ്. കുന്നിക്കൽ നാരായണൻ മുതൽ കെ വേണുവരെയുള്ള നക്സലൈറ്റ് ഗ്രാഫിലെ പിന്നീട് തിരശ്ചീനമായിപ്പോയ ലംബരേഖകളെ കണ്ണുനീരുകൊണ്ട് നനച്ച് അയാൾ പുതിക്കിക്കൊണ്ടിരിക്കും. "തൃശ്ശിലേരി - തിരുനെല്ലികാലം" പ്രശാന്ത് വീണ്ടും പറഞ്ഞു. "അന്ന് എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു. കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ നീലയായിരുന്നു. വയസ്സന്നു പത്തൊൻപത്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് പ്രീ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം. കൃഷ്ണവേണിയുടെ ചുവന്ന ചുണ്ടുകൾ ഞെക്കിപ്പൊതിഞ്ഞ് നൽകിയ ചൂടുള്ള ചുംബനത്തിന്റെ പ്രണയകുളിരും ആത്മാവിൽ സൂക്ഷിച്ചുകൊണ്ടാണ് ഞാൻ സഖാവ് വർഗ്ഗീസ് രക്തസാക്ഷിയാകുന്നതിന് മുമ്പുള്ള അവസാനത്തെ ഓപ്പറേഷനിൽ പങ്കെടുക്കുന്നത്...." "അടിയൊരുടെ പെരുമൻ എന്ന് കുറിച്യരും മലമ്പണ്ടാരങ്ങളും കരിംപാലനും ഓമനിച്ച് വിളിച്ചിരുന്ന
💬 Comments
View all comments