0%

Chapter Title : ശിവനും മാളവികയും [Smitha]

Author : സ്മിത Read All Parts 394

സാക്ഷാൽ സഖാവ് വർഗ്ഗീസ്, എന്നെ വിലക്കി. വീട്ടിൽ പൊക്കോണം! പഠിച്ച് വലിയ കലക്റ്റർ ആകേണ്ട ആളാ നീ. അതിനുള്ള വിവരം ആവശ്യത്തിൽ കൂടുതൽ ഉണ്ട് എന്നൊക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ ഫിനാൻസ് കമ്മീഷണറായി റിട്ടയർ ചെയ്ത്, മക്കളും മക്കളുടെ മക്കളുമൊക്കെയായി, കൃഷ്ണവേണിയെ ഓർത്ത് ഉറങ്ങിയും ഉറങ്ങാതെയും ജീവിതം കഴിക്കുന്ന ഞാൻ....!" പ്രശാന്ത് എഴുന്നേൽക്കാൻ ശ്രമിച്ചു. "സാർ," മാളവിക വിളിച്ചു. അയാൾ അവളെ നോക്കി. "ശ്രീലത മാഡത്തിനറിയോ സാറിന്റെ അഫയർ?" "അറിയാമോയെന്ന് അറിയില്ല. ഞാൻ പറഞ്ഞിട്ടില്ല..." "കൃഷ്ണവേണി മാഡം സ്റ്റേറ്റ്സിൽ നിന്ന് ഇടയ്ക്കൊക്കെ നാട്ടിൽ വരാറുണ്ട് എന്നല്ലേ സാർ പറഞ്ഞത്? സാർ മാഡത്തെയോ മാഡം സാറിനെയോ കാണാൻ ശ്രമിക്കാറുണ്ടോ?" "ഇല്ല..." ഒരു നിമിഷം അയാൾ മാളവികയെ നോക്കി. "ഞാൻ ശ്രമിക്കാറുണ്ട്. അവളെ അറിയിക്കാറില്ല. അവൾ അത് ആഗ്രഹിക്കുന്നുണ്ടോ അത് അവൾ ഇഷ്ട്ടപ്പെടുന്നുണ്ടോ എന്ന് എനിക്കറിയില്ലല്ലോ..." കോഴിക്കോട്ടെ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിനടുത്ത്, എഫ് സി ഐ ഗോടൗണിനോട് ചേർന്ന ബില്യാർഡ്‌സ് ക്ലബ്ബിൽ വെച്ചാണ് മാളവിക പ്രശാന്ത് എന്ന റിട്ടയേഡ് ഫിനാൻസ് കമ്മീഷണറെ പരിചയപ്പെടുന്നത്. അതിൽപ്പിന്നെ അവർ രണ്ടുപേരും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഒരു ബില്യാർഡ് മേശക്ക് ചുറ്റും ഒരുമിച്ച് വിഹരിക്കുന്നത് മറ്റുള്ളവരെ ചിലപ്പോൾ ആശ്ചര്യപ്പെടുത്തിയിരുന്നു. കേരളീയർക്ക് ലൈംഗികമായ സാക്ഷരത ബിലോ ആവറേജ് ആയതിനാൽ ഒരു യങ് വുമൺ - ഓൾഡ് മാൻ അഫയറായിപ്പോലും അതിനെ പലരും വ്യാഖ്യാനിച്ചു. കളിക്കുമ്പോൾ അവർക്കിടയിൽ സംഭാഷണങ്ങൾ പതിവില്ലെങ്കിലും. അപരിചിതർക്കുപോലും തിരിച്ചറിയാൻ കഴിയുന്നത്ര സുതാര്യമായിരുന്നു അവരുടെ പെരുമാറ്റമെങ്കിലും. ഭാര്യക്കും ഭർത്താവിനും മാത്രമേ അല്ലെങ്കിൽ കാമുകനും കാമുകിക്കും മാത്രമേ അത്ര അടുത്ത് ഇടപഴകാൻ പാടുള്ളൂ എന്നുള്ള വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ പക്ഷെ ഇരുവരും തീരെ വകവെച്ചില്ല. "ശ്രമിക്കാറുണ്ട് എന്ന് പറഞ്ഞാൽ?" കാറ്റിൽ നിലത്ത് വീണ ഷാൾ തിരികെ മാറിലേക്കിട്ടുകൊണ്ട് മാളവിക ചോദിച്ചു. "ഒരിക്കൽ കരിപ്പൂർ എയർപോർട്ട് ലോബിയിൽ നിൽക്കവേ ആണ് വർഷങ്ങൾക്ക് ശേഷം കൃഷ്ണവേണിയെ ആദ്യം കാണുന്നത്. കൂട്ടത്തിൽ ഭർത്താവ് എന്ന് തോന്നിച്ച ഒരാളും പിന്നെ മകനെപ്പോലെ തോന്നിച്ച അൽപ്പം തടിച്ച ഒരാൺകുട്ടിയെയും കാണുന്നത്. കുട്ടി എന്ന് പറഞ്ഞുകൂടാ. ഒരു ഇരുപത്തിരണ്ട് വയസ്സ് കാണണം അവന്. ഓടി

💬 Comments

View all comments