Chapter Title : ശിവനും മാളവികയും [Smitha]
അടുത്ത് ചെല്ലാൻ ആഗ്രഹിച്ചു. പക്ഷെ നിയന്ത്രിച്ചു. എന്നെ തിരിച്ചറിയുമോ? നര കയറി അറുപത് വയസ്സിനോടടുക്കുന്ന പ്രായം. തിരിച്ചറിഞ്ഞാലും കൃഷ്ണ സന്തോഷിക്കുമോ? ഇല്ല. കൂടെ ഭർത്താവാണ്. മകനാണ് ഉള്ളത്. വൈ ഷുഡ് ഐ എമ്പറാസ് ഹെർ? കൺട്രോൾ ചെയ്തു...." മാളവിക അയാളുടെ മുഖത്തേക്ക് നിർന്നിമേഷം നോക്കി. "പക്ഷെ അവളെ കണ്ടപ്പോൾ കിട്ടിയ ഊർജ്ജം ...ഐ കോണ്ട് എക്സ്പ്ലൈൻ ദ വേ ഐം ട്രാൻസ്ഫോമ്ഡ് ....ശരീരത്തിൽ നിന്ന് ഏജ് പമ്പ കടന്ന പോലെ...ആ ഒരു മാസം മൊത്തം എപ്പോഴും മൂളിപ്പാട്ടാണ്...ബെഡ് റൂമിൽ..നടക്കാൻ പോകുമ്പോൾ ...ഈവൻ കക്കൂസിൽ പോലും..." "അല്ല! എനിക്ക് മനസ്സിലാകുന്നില്ല," മാളവിക പറഞ്ഞു. "നിനക്ക് എന്ത് മനസ്സിലാകുന്നില്ല?" "പിന്നീട് ഒരു ഐ ആർ എസ്സുകാരനായിത്തീർന്ന സാർ എങ്ങനെ ഒരു നക്സലൈറ്റ് ആയി?" "അത് രാജേഷിനോടുള്ള കലിപ്പ്," "ആരാ ഈ ന്യൂ എൻട്രി?" "രാജേഷോ? കോൺസ്റ്റബിൾ ശേഖരന്റെ മകൻ. ആളുകളെ നക്സലൈറ്റ്കാരെന്ന് ആരോപിച്ച് തല്ലിചതക്കലാണ് രാജേഷിന്റെ അച്ഛന്റെ മുഖ്യതൊഴിൽ അന്ന്..." "അതിന് രാജേഷിന്റെ അച്ഛനോട് ഇഷ്ടക്കേട് കാണിച്ചാൽ പോരെ? രാജേഷിനോടത് എന്തിന് കാണിക്കണം?" പ്രശാന്ത് ഉത്തരം പറയാൻ തുടങ്ങി. തനിക്ക് അങ്ങനെ അതൊക്കെ പറയാൻ കഴിയുന്നു എന്നോർത്ത് അയാൾ അപ്പോൾ അദ്‌ഭുതപ്പെട്ടില്ല.
ചുവന്ന നിറത്തിന്റെ ബാക്ഗ്രൌണ്ടില്‍ കറുത്ത സമചതുരഡിസൈനുള്ള ലുങ്കിയും ചുവന്ന ബ്ലൗസ്സുമാണ് വേഷമെങ്കിലും വെറും ദരിദ്രചുറ്റുപാടിലെ സ്ത്രീയായിരുന്നില്ല റോസിലി. മലപ്പുറം ജില്ലയിലെ ഇങ്ങനത്തെ ചേമഞ്ചേരിയില്‍ മാര്‍ യെല്‍ദോ ഓര്‍ത്തഡോക്സ് പള്ളിയുടെ തെക്കും പൂക്കോട് ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കും പഴയ കച്ചേരിയുടെ പടിഞ്ഞാറുമുള്ള അതിനും കിഴക്ക് കൊടുങ്കാട് തുടങ്ങുന്ന കരിംപോതി മലയുടെ താഴെ പരന്നുഉയര്‍ന്ന്‍ കിടക്കുന്ന, റബ്ബറും കുരുമുകളും തെങ്ങും നിറഞ്ഞ വിശാലമായ പറമ്പിന്‍റെ ഉടമസ്ഥന്‍ തങ്കച്ചന്‍ എന്ന പൌലോസ് കുറുമ്പനാടിന്‍റെ ധര്‍മ്മപത്നിയാണ് മഹതിയാം റോസിലി. മഹതിയാം ബാബിലോണ്‍ എന്ന്‍ ബൈബിളില്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിനക്കറിയാമല്ലോ. ആ ധനികന്റെ ധര്‍മ്മപത്നി എന്ത് കൊണ്ടാവണം അവരുടെ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളായ വിലപിച്ച ഗൌണുകള്‍, കിമോണ, ചുരിദാറുകള്‍ തുടങ്ങിയവയൊന്നും ധരിക്കാതെ ദരിദ്ര സ്ത്രീകളുടെ ദേശീയ വസ്ത്രമായ മുണ്ടും ബ്ലൌസും ധരിക്കുന്നതെന്ന് ചോദിച്ചാല്‍..... ഹാ, ചോദിക്കൂ... നീ ചോദിക്കുന്നില്ലേ മാളവികേ? ശ്യേ ഞാന്‍ ചമ്മി. എന്നാ
💬 Comments
View all comments