0%

Chapter Title : ശിവനും മാളവികയും [Smitha]

Author : സ്മിത Read All Parts 940

കാറ്റിൽ നിലത്ത് വീണ ഷാൾ തിരികെ മാറിലേക്കിട്ടുകൊണ്ട് മാളവിക ചോദിച്ചു. "ഒരിക്കൽ കരിപ്പൂർ എയർപോർട്ട് ലോബിയിൽ നിൽക്കവേ ആണ് വർഷങ്ങൾക്ക് ശേഷം കൃഷ്ണവേണിയെ ആദ്യം കാണുന്നത്. കൂട്ടത്തിൽ ഭർത്താവ് എന്ന് തോന്നിച്ച ഒരാളും പിന്നെ മകനെപ്പോലെ തോന്നിച്ച അൽപ്പം തടിച്ച ഒരാൺകുട്ടിയെയും കാണുന്നത്. കുട്ടി എന്ന് പറഞ്ഞുകൂടാ. ഒരു ഇരുപത്തിരണ്ട് വയസ്സ് കാണണം അവന്. ഓടി അടുത്ത് ചെല്ലാൻ ആഗ്രഹിച്ചു. പക്ഷെ നിയന്ത്രിച്ചു. എന്നെ തിരിച്ചറിയുമോ? നര കയറി അറുപത് വയസ്സിനോടടുക്കുന്ന പ്രായം. തിരിച്ചറിഞ്ഞാലും കൃഷ്ണ സന്തോഷിക്കുമോ? ഇല്ല. കൂടെ ഭർത്താവാണ്. മകനാണ് ഉള്ളത്. വൈ ഷുഡ്‌ ഐ എമ്പറാസ്‌ ഹെർ? കൺട്രോൾ ചെയ്തു...." മാളവിക അയാളുടെ മുഖത്തേക്ക് നിർന്നിമേഷം നോക്കി. "പക്ഷെ അവളെ കണ്ടപ്പോൾ കിട്ടിയ ഊർജ്ജം ...ഐ കോണ്ട് എക്സ്പ്ലൈൻ ദ വേ ഐം ട്രാൻസ്ഫോമ്ഡ് ....ശരീരത്തിൽ നിന്ന് ഏജ് പമ്പ കടന്ന പോലെ...ആ ഒരു മാസം മൊത്തം എപ്പോഴും മൂളിപ്പാട്ടാണ്...ബെഡ് റൂമിൽ..നടക്കാൻ പോകുമ്പോൾ ...ഈവൻ കക്കൂസിൽ പോലും..." "അല്ല! എനിക്ക് മനസ്സിലാകുന്നില്ല," മാളവിക പറഞ്ഞു. "നിനക്ക് എന്ത് മനസ്സിലാകുന്നില്ല?" "പിന്നീട് ഒരു ഐ ആർ എസ്സുകാരനായിത്തീർന്ന സാർ എങ്ങനെ ഒരു നക്സലൈറ്റ് ആയി?" "അത് രാജേഷിനോടുള്ള കലിപ്പ്," "ആരാ ഈ ന്യൂ എൻട്രി?" "രാജേഷോ? കോൺസ്റ്റബിൾ ശേഖരന്റെ മകൻ. ആളുകളെ നക്സലൈറ്റ്കാരെന്ന് ആരോപിച്ച് തല്ലിചതക്കലാണ് രാജേഷിന്റെ അച്ഛന്റെ മുഖ്യതൊഴിൽ അന്ന്..." "അതിന് രാജേഷിന്റെ അച്ഛനോട് ഇഷ്ടക്കേട് കാണിച്ചാൽ പോരെ? രാജേഷിനോടത് എന്തിന് കാണിക്കണം?" പ്രശാന്ത് ഉത്തരം പറയാൻ തുടങ്ങി. തനിക്ക് അങ്ങനെ അതൊക്കെ പറയാൻ കഴിയുന്നു എന്നോർത്ത് അയാൾ അപ്പോൾ അദ്‌ഭുതപ്പെട്ടില്ല.

ചുവന്ന

💬 Comments

View all comments