Chapter Title : ശിവശക്തി 2 [പ്രണയരാജ]
ധരിച്ച, മുടിയും താടിയും നീട്ടി വളർത്തിയ ഒരു സന്യാസി. കണ്ണിൽ ശക്തമായ തിളക്കം, അദ്ദേഹം അവർക്കരികിലേക്ക് അതിവേഗം നടന്നു വരുന്നു.
സാക്ഷാൽ നാരായണദേവൻ നമിക്കുന്ന മഹാദേവ അംശത്തിന് മരണമോ... അവന് രക്ഷകൻ ഒന്നല്ല രണ്ടാ..... അതു മറക്കരുത്.
ഗുരുദേവാ.... അത്.....
മനസിലായി പ്രകൃതി നിയമം, അനുസൃത മരണം അവനെ തേടി വരുന്നു അല്ലെ...
അതെ ഗുരു ദേവാ.....
വൈഷ്ണവാ.... പ്രകൃതി എന്നാൽ ആരാ..... സാക്ഷാൽ ശക്തി, ശക്തി ശിവഹത്യയ്ക്ക് വഴിയൊരുക്കമോ....
ഗുരുദേവാ.....
നാരായണ...... നാരായണ.....
?????
കടപ്പുറത്ത് ഒരു പട്ടി, അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, അതിൻ്റെ കോലം കണ്ടാൽ തന്നെ അറിയാം ആഹാരം കഴിച്ചിട്ട് ദിവസങ്ങളോളം ആയിട്ടുണ്ട്. അതിൻ്റെ ശോഷിച്ച ശരീരവും പേറി, ആവതില്ലാതെ അതു നടന്നു നീങ്ങി.
ശരീരത്തിലെ രോമരാജികൾ മുഴുവൻ നഷ്ടമായ ആ മൃഗം, തൻ്റെ ജീവൻ്റെ
തുടിപ്പിനെ നിലനിർത്താൻ ആഹാരത്തിനായി കടൽത്തീരം മുഴുവൻ അലഞ്ഞു നടക്കുകയാണ്. വിശപ്പു സഹിക്കാതെ മൃഗ സഹജമായ വേട്ടയാടൽ നടത്തിയതിൻ്റെ ഫലമായി ഉണ്ടായ വൃണപ്പാടുകൾ തെളിഞ്ഞു കാണാം
അലഞ്ഞു തിരിഞ്ഞ ആ പട്ടി പതിയെ വന്നടുക്കുന്നത്, കാളിയുടെ കൂരയ്ക്ക് നേരെയാണ്. മുൻവാതിലുകൾ തുറന്നു കിടക്കുന്ന ആ കൂര , ആ മൃഗത്തിൻ്റെ ശ്രദ്ധയിലും പെട്ടു. ഒരു ഇളം കാറ്റു പതിയെ വീശിയ നേരം ആ കൂരയുടെ വാതിൽ ആടിയുലഞ്ഞു.
ആ കാറ്റിൽ എവിടെ നിന്നോ മാംസഗന്ധം കൂടെ ചേർന്നു വന്നപ്പോ... ഒരു നിയോഗം പോലെ, ആ പട്ടിയുടെ കാലുകൾ , കാളിയുടെ കുടിലിനെ ലക്ഷ്യമാക്കി മുന്നേറി.
ഭയത്തിൻ്റെ ഉൾവിളിയോടെ തൻ്റെ കാൽപ്പാദം കൂരയിൽ കുത്തിയ പട്ടി, പതിയെ തൻ്റെ
💬 Comments
View all comments