Chapter Title : ശിവശക്തി 2 [പ്രണയരാജ]
അടുക്കള വാതിൽ തുറന്ന് പുറത്ത് കിണറിനരികിൽ ചെന്നു. ബക്കറ്റിൽ കോരി വെച്ച വെള്ളം നോക്കി. പിന്നെ തൻ്റെ കയ്യിലുള്ള സോപ്പ് സൈഡിൽ വെച്ചു.
നിലത്തൊരു തുണി വിരിച്ച് അതിൽ കുഞ്ഞിനെ കിടത്തി. പതിയെ പാട്ടയിലെ വെള്ളം അവൻ്റെ ദേഹത്തേക്കൊഴിച്ചു. പിന്നെ സോപ്പു കൊണ്ട് ദേഹം മുഴുവൻ പതപ്പിച്ച ശേഷം കഴുകി. വളരെ ശ്രദ്ധയോടെ തല ഭാഗവും മുഖവും അവൾ ഈറനണിയിച്ചു. പിന്നെ സോപ്പു തേച്ചു... കണ്ണിൽ പത ചെന്ന് ശിവ കരഞ്ഞ നിമിഷം എട്ടു വയസുകാരിയുടെ വെപ്രാളം ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. എന്നാൽ തൊട്ടടുത്തുള്ള ചെടിയുടെ മറവിൽ നിന്നും ഒരു കരിനാഗം ഇതെല്ലാം നോക്കി നിക്കുന്നത് കാർത്തുമ്പി അറിഞ്ഞിരുന്നില്ല.
തിരിച്ച് മുറിയിലെത്തിയ കാർത്തുമ്പി കുഞ്ഞിനെ വസ്ത്രങ്ങൾ അണിയിച്ചു കുടയിൽ കിടത്തി. പാൽക്കുപ്പി അവൻ്റെ ചുണ്ടിൽ വെച്ച ശേഷം അവൾ കാളിയെ നോക്കി പോയപ്പോ ആ കുടിലിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.
അവൾ തൻ്റെ വീട്ടിലേക്ക് നേരെ പോയി.
അമ്മേ....
എന്താ മോളെ പ്രശ്നായോ...
എൻ്റെ അമ്മേ.... ഒന്നുമില്ല, എനിക്കൊരു സാരി വേണം
നീ ഇപ്പോ സാരി ഉടുത്തു കളിക്കാൻ നിക്കുവാ... എൻ്റെ കയ്യിന്ന് ഒന്ന് കിട്ടിയാലെ നി നന്നാവൂ...
കുഞ്ഞുവാവയ്ക്ക് തൊട്ടില് കെട്ടാനാ... അമ്മേ...
അവളുടെ നിഷ്കളങ്കമായ ആവിശ്യം കേട്ട അമ്മ ഒരു സാരി എടുത്തു കൊടുത്തു.
ഇതു വേണ്ട... ഇതു പിന്നാറായതാ... എൻ്റെ കുഞ്ഞാവ വീണു പോകും
ഓ... അവളുടെ ഒരു കുഞ്ഞാവാ... എന്നാ നി നോക്കി എടുത്തോ...
തുറന്ന അലമാരയിൽ നിന്നും തിരഞ്ഞ ശേഷം അവൾ ഒരു സാരിയെടുത്തിറങ്ങിയതും
എടി അതെൻ്റെ പുതിയ സാരിയാ... മോളെ നിക്ക്...
അവൾ കേൾക്കാൻ നിക്കാതെ കാളിയുടെ വീട്ടിലേക്കോടി...
നശൂലം, ആകെ രണ്ട് വട്ടേ... ഉടുത്തൊള്ളു അതും പോയി കിട്ടി. ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു, ഇങ്ങു വരട്ടെ.. നല്ല ഒരെണ്ണം കൊടുക്കുന്നുണ്ട് ഞാൻ.
?????
മൃഗാലയത്തിലെ പുതിയ മൃഗം, അതിൻ്റെ കണ്ണുകൾ കൂടുതൽ ചുവന്നിരുന്നു. ശക്തനായ ആ മൃഗം പെട്ടെന്നു വിധേയനാവില്ല എന്ന് കാലകേയർക്കും അറിയാം. അവൻ സ്വയം രക്ഷയ്ക്കായി ശ്രമിച്ചു കൊണ്ടിരുന്നു.
പൊറാക്സ് നമ്മുടെ നായയെ പോലെ എന്നൊക്കെ പറയാം എന്നാൽ അതല്ല ഈ മൃഗം . ഇരുണ്ട ലോകത്തെ ജീവജാലങ്ങൾ എല്ലാം വ്യത്യസ്തരാണ്.
നായയുടെ ഉടലിനോട് സാദൃശ്യമുണ്ട് എങ്കിലും വലിപ്പം ഒരു നായയുടെ ഇരട്ടിയുണ്ട്. കറുത്ത ശരീരമാണ് അവയുടേത്.. ഒരു കൊഴുത്ത ദ്രവം ദേഹത്ത്
💬 Comments
View all comments