Chapter Title : ശിവശക്തി 2 [പ്രണയരാജ]
ദൃശ്യത്തിന് സാക്ഷി ആയത്, കാളിയുടെ മറ്റ് അയൽവാസികളും ആശ്ചര്യചകിതരാണ്. സ്ത്രീ വർഗ്ഗത്തെ ഒന്നടങ്കം വെറുക്കുന്ന കാളിയുടെ വീട്ടിൽ ഒരു പെൺക്കൊച്ച് കയറി, അതിലും വലിയ കാര്യം അവൾ അവനെ തെട്ടിട്ടും അവൻ പ്രശ്നമുണ്ടാക്കാത്തതാണ്.
കാർത്തുമ്പിയുടെ അമ്മയും ഭയന്നിരിന്നു മകൾ കാളിയുടെ ദേഹത്ത് തൊട്ട നിമിഷം എന്നാൽ, കാളി അകത്തേക്ക് കയറി പോകുന്ന അവളെ രൂക്ഷമായി നോക്കുക മാത്രമാണ് ചെയ്തത്. അയാളിൽ നിന്നും ലഭിച്ച അപ്രതീക്ഷിത പ്രതികരണം ആ അമ്മയ്ക്ക് കുറച്ചു സമാധാനം പകർന്നു. എന്നതാണ് സത്യം.
?????
കപാലപുരം കാലകേയരുടെ വാസസ്ഥലം. ആ ദ്വീപിൻ്റെ പേര് കപാലപുരം എന്നാണെങ്കിലും കലകപുരം എന്ന പേരിലും അവിടം അറിയപ്പെടുന്നു. ആദിമ മനുഷ്യരുടെ ആവാസവ്യവസ്ഥ അവിടെ നമുക്ക് കാണുവാൻ സാധിക്കും.
നിർമ്മിതികൾ അവിടെ വളരെ കുറവാണ് , തടവറകളും ജല നിർമ്മിതിയും പുജാഗൃഹങ്ങളും മാത്രമാണ് അവിടെ നിർമ്മിതി ആയി കാണുവാൻ കഴിയുന്നത്. കാലകേയർ വസിക്കുന്നത് തന്നെ ഗുഹകളിലാണ്.
കലകപുരത്തിൻ്റെ പ്രത്യേകത തന്നെ അതാണ്, നിരപ്പായ പ്രദേശങ്ങൾ വളരെ വിരളമാണ്, ആ ദ്വീപ് മുഴുവൻ അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതാണ്. ഉയർന്ന താപനിലയാണ് അവിടെയുള്ള അന്തരീക്ഷത്തിന്, കാലകേയരുടെ കാർവർണ്ണത്തിന് പ്രധാന കാരണവും അതു തന്നെ.
അഗ്നി ലാർവ്വയുടെ നീരൊഴുക്കുകളും പുഴയും അവിടെ കാണാം . ജലാശയങ്ങൾ വളരെ വിരളമാണിവിടെ. ഉള്ള ജലാശയങ്ങളാകട്ടെ തിളച്ചു മറയുന്ന ജലങ്ങൾ ഉള്ളവയാണ്. ആ തിളയ്ക്കുന്ന ജലം ഇവർക്ക് പാനം ചെയ്യാൻ കഴിയും എന്നതാണ് നഗ്ന സത്യം .
കപാല പുരത്തെ പ്രധാന നിർമ്മിതിയാണ്. മൃഗാലയം , മൃഗാലായമെന്നാൽ മാന്ത്രിക കയറാൽ നെയ്തെടുത്ത വലയാൽ നാല് ഭാഗവും മറച്ച കൂടാണ്, മൃഗലയം. വല നെയ്യുന്നതിൽ ഇവിടെ ഉള്ള വ്യത്യസ്തത എന്തെന്നാൽ കയറുകൾ പിണയുന്നിടത്ത് രണ്ട് വശവും കൂർത്ത അസ്ഥികൾ ഉണ്ടാകും. നാല് ഭാഗവും ബന്ധിപ്പിക്കുന്ന മൂലയിൽ തലയോട്ടികളാൽ അലങ്കരിച്ചിരിക്കുന്നു.
ഇന്ന് ഇരുണ്ട ലോകത്ത് നിന്നും പിടിച്ചത് ഒരു പൊറാക്സ് എന്ന ജീവിയെ ആണ്. അതിനെ ഒൻപത് കാലകേയർ വലിച്ചിയച്ചു കൊണ്ടു വന്നു മൃഗാലായത്തിൽ ബന്ധിച്ചു. ശക്തനായ മൃഗം രക്ഷപ്പെടുവാൻ ശ്രമിക്കുമ്പോൾ മന്ത്രക്കയർ തടയുന്നതിനോടൊപ്പം, അതിൽ ഘടിപ്പിച്ച അസ്ഥികൾ അതിൻ്റെ ശരീരത്തിൽ താഴ്ന്നിറങ്ങി മുറിവുകൾ ഉണ്ടാക്കുന്നു.
മൃഗാലയത്തിൽ വരുന്ന പുതിയ മൃഗങ്ങളെ തങ്ങൾക്കു വിധേയരാക്കുന്നത് വരെ പീഡനങ്ങളും, പട്ടിണിക്കിടലും അങ്ങനെ പല മാർഗ്ഗങ്ങൾ അവർ സ്വീകരിക്കാറുണ്ട്. വിധേയനായ മൃഗത്തെ മന്ത്ര ദണ്ഡ് കൊണ്ട് ബന്ധിച്ച ശേഷം സ്വതന്ത്രനാക്കും. അതാണ് ഇവിടുത്തെ രീതി.
?????
കാർത്തുമ്പി കുഞ്ഞിനെയും എടുത്ത്
💬 Comments
View all comments