0%

Chapter Title : ശിവശക്തി 2 [പ്രണയരാജ]

നിമിഷം ഒട്ടനവധി ചെറുജീവികൾ നാലുപാടും പാഞ്ഞു. തങ്ങളുടെ പ്രാണരക്ഷാർത്തം. അവരുടെ തിരക്കമുള്ള മിഴികളുടെ ചലന വേഗത അതിനുള്ള ഉത്തരം പകർന്നു നൽകി. ചെറു ജീവികളെ ഇവർക്ക് ആവിശ്യം ഇല്ല, എന്നിരുന്നാലും നായാട്ടിൻ്റെ സുഖം നുകരാനായി ചെറു ജീവികളെ പിടിച്ചു, അവയുടെ പ്രാണൻ അപഹരിച്ച ശേഷം മൃത ശരിരം അവിടെ തന്നെ ഉപേക്ഷിക്കും. കാലകേയർ ഇരുണ്ട ലോകത്തിൽ തിരഞ്ഞു നടന്നു. ശക്തനായ ഒരു മൃഗത്തിനായി. കുറച്ചകലെ അവരാ.. ദൃശ്യം കണ്ടു തിളങ്ങുന്ന രക്തവർണ്ണ മിഴികൾ, ഇരുണ്ട ലോകത്തെ ശക്തരായ മൃഗങ്ങളുടെ മിഴികൾ രക്തവർണ്ണത്തിലാണ് തിളങ്ങുക.... പത്തോളം വരുന്ന കാലകേയർ മന്ത്രക്കയറുമേന്തി ആ മൃഗത്തിനരികിലേക്ക് ഓടിയപ്പോ..... ആ ചുവന്ന കണ്ണുകൾ അവർക്കു നേരെ കുതിച്ചു പാഞ്ഞു വന്നു. മന്ത്രക്കയർ എറിയാൻ തുനിഞ്ഞ ഒരു കാലകേയൻ്റെ തലയിൽ കടിച്ച് അവനെ കുടഞ്ഞു കൊണ്ട് ആ മൃഗം കൊന്നപ്പോ.... നിമിഷനേരങ്ങൾ കൊണ്ട് ഒൻപതോളം മന്ത്രക്കയറുകൾ ആ മൃഗത്തെ ബന്ധനത്തിലാക്കി. ഒരു വല്ലാത്ത ശബ്ദത്തോടെ ആ മൃഗം അലറുമ്പോൾ മന്ത്രക്കയറിൻ്റെ അറ്റം പിടിച്ച കാലകേയർ ആ മൃഗത്തെ വലിച്ചിയച്ചു കൊണ്ട് അവരുടെ ലോകത്തേക്ക് തിരികെ പോയി. ????? ഇന്ന് കാർത്തുമ്പിക്ക് ഭയമില്ല, കാളിയുടെ വീട്ടിൽ കയറി ചെല്ലാൽ, ഒളിപ്പിച്ചും പാത്തും പതുങ്ങിയും എനി അവൾക്ക് പേക്കേണ്ടതില്ല. കുഞ്ഞിനുള്ള പാലും വസ്ത്രവും മറ്റു സാധന സാമഗ്രികളെല്ലാം കൈകളിലേന്തി അവൾ കാളിയുടെ വീട് ലഷ്യമാക്കി നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി അവളെ തേടിയെത്തി.
മോളെ നീയിതിപ്പോ... എവിടേക്കാ.... കുഞ്ഞാവേ.. കാണാൻ എടി കാളി അവിടെയുണ്ട് അതിനെന്താ.... എടി... അവൻ നിന്നെ.... ഒന്നും ചെയ്യില്ല ഞങ്ങളിപ്പോ കൂട്ടായല്ലോ.... മോളെ.... അമ്മ എന്നെ തേടി അവിടെ വരാഞ്ഞ മതി, എന്നെ പുറത്ത് നിന്ന് വിളിച്ചാ മതി ഞാൻ വന്നോളാ.... അതും പറഞ്ഞവൾ ഓടി പോയപ്പോ.. പിറകെ ആ അമ്മയും ഓടി, മകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തോടെ. കാളിയുടെ കുടിലിനരികിൽ അവൾ എത്തിയപ്പോ കുറച്ചകലെ നിന്നും അമ്മ അവളെ തന്നെ വീക്ഷിച്ചു ഒരു ഭയത്തോടെ. കാളിയുടെ കുടിലിൻ്റെ വാതിൽ അവൾ ഏറെ നേരം മുട്ടിയ ശേഷമാണ് കാളി വാതിൽ തുറന്ന് വന്നത്. മാറി നിക്ക്... വഴി മറച്ചു നിന്ന കാളിയുടെ ഊരയിൽ പിടിച്ചു തള്ളി മാറ്റിക്കൊണ്ടവൾ അതു പറഞ്ഞു. വഴി തുറന്നതും അവൾ അകത്തേക്കു കയറി പോയി. ആ ദൃശ്യം ആശ്ചര്യത്തോടെ ആ അമ്മ നോക്കി നിന്നു. ആ അമ്മ മാത്രമായിരുന്നില്ല, ആ

💬 Comments

View all comments