0%

Chapter Title : ശിവശക്തി 2 [പ്രണയരാജ]

കുപ്പിയും കവറും പെറുക്കി ജീവിച്ചു . അവിടെയും കാലം അവനായി കരുതി വെച്ചത് കഷ്ടതകൾ മാത്രം, വിറ്റു കാട്ടിയ കാശ് കുടിയൻമാരായ വള്ളക്കാർ തട്ടിപ്പറിക്കും കണക്കിനു കിട്ടും. അങ്ങനെ പത്താം വയസിൽ കുഞ്ഞപ്പനാശാൻ്റെ ശിഷ്യനായി. കളരിമുറകൾ പഠിക്കാൻ തുടങ്ങി. 13 വയസായ സമയം അനാഥനെന്ന വിളികൾ പകർന്ന വേദന ആദ്യമായി സ്ത്രീ വർഗ്ഗത്തോടുള്ള ദേഷ്യത്തിൻ്റെ കനലെരിയിച്ചു. കാമ ദാഹം തീർക്കാൻ അലഞ്ഞ ഏതോ സ്ത്രീ, തൻ്റെ സംതൃപ്തി തേടിയലഞ്ഞ സമയത്ത് ആഗ്രഹിക്കാതെ വിരിഞ്ഞു പോയ കാട്ടുപുഷ്പമായി പോയി കാളി. പൂന്തോട്ടത്തിൽ വിരിഞ്ഞ കാട്ടു ചെടിയെ വേരോടെ പറിച്ചെടുത്തമ്മ ദൂരെ കളഞ്ഞപ്പോ ഒരു ജൻമം അനാഥനായി. യാധനകൾ സഹിച്ചും പടപൊരുതിയും കാളി, വളർന്നു. പതിനെട്ടാം വയസിൽ അവനിൽ വളർന്ന മോഹം. ഒരു കുടുംബം തനിക്കും വേണം എന്ന ചിന്ത, അനാഥനായി തുടരാനുള്ള മടി, തനിക്കായി ഒരു കൂട്ടു വേണം എന്നു തോന്നി, അതാണ് കാളിയെ വിവാഹിതനാവാൻ പ്രേരിപ്പിച്ച ശക്തി. സ്ത്രീയെ വെറുത്തു തുടങ്ങി വന്ന മനസിൽ ഒരു സ്ത്രീക്കു മാത്രമേ... തനിക്കൊരു കുടുംബം സമ്മാനിക്കാൻ കഴിയു എന്ന തിരിച്ചറിവ് , അവനെ ഇരുവതാം വയസിൽ വിവാഹിതനാക്കി, പതിനേഴു വയസുകാരി ദാക്ഷായണി. അഴകുള്ള ഒരു മുക്കവത്തി, നിറത്തിലും ശരീരപുഷ്ഠിയിലും ദാക്ഷായണി
മുന്നിലായിരുന്നു. ചങ്കുറ്റമുള്ള ആണൊരുത്തനായതു കൊണ്ടും, നല്ല സ്വഭാവ മഹിമ കളിക്കുള്ളതിനാലും, ദാക്ഷായണിക്കു താഴെ 3 പെൺമക്കൾ കൂടി ഉള്ളതിനാൽ ഭാസപ്പൻ ഒന്നും നോക്കാതെ ദാക്ഷായണിയുടെ കൈകൾ കാളിയെ ഏൽപ്പിച്ചു. കാളി ദാക്ഷായണിയിലൂടെ ആണ് സ്ത്രീ എന്തെന്നും, കാമമെന്തെന്നും അറിയുന്നത്, സന്തോഷമായി അവരുടെ ജീവിതം മുന്നേറി, ഒരു കുഞ്ഞിനായി കാളി

💬 Comments

View all comments