0%

Chapter Title : ശിവശക്തി 2 [പ്രണയരാജ]

ചിരിച്ചു, കറുപ്പും വെളുപ്പും കലർന്ന ആ പല്ലുകൾ കാട്ടി അവൻ ചിരിച്ച ചിരിയിൽ പുച്ഛഭാവം മാത്രം നിഴലിച്ചു. അവൻ്റെ വിരലുകൾ കൂടുതൽ ശക്തമായപ്പോ. തൻ്റെ പിതാവിൻ്റെ കണ്ണുകൾ പുറത്തേക്ക് വരുന്നതും, നാവ് പല്ലാൽ കടിച്ചു ചോര പോടിയുന്നതും, മരണത്തെ തേടുന്ന പിതാവിൻ്റെ വെപ്രാളും ആമി നേരിട്ടു കണ്ടു.
സ്വന്തം തലയിൽ കൈ കൊണ്ടടിച്ചവൾ ആർത്തു വിളിക്കുമ്പോൾ , സാക്ഷ്യം വഹിച്ച കണ്ണുകളിൽ രക്തവർണ്ണമായി, പ്രതികരണ ശേഷി നഷ്ടമായ അവർക്ക് കരയുവാൻ മാത്രമേ.... കഴിയുമായിരുന്നൊള്ളു. എന്തോ നിലത്തു വീണ ശബ്ദം കേട്ടു തിരിഞ്ഞ ആമി കണ്ടത്, തൻ്റെ പിതാവിൻ്റെ ശവശരീരമാണ്, അവളിൽ നിന്നും ഒരു ശബ്ദം പോലും പിന്നെ പുറത്തു വന്നില്ല. ഒരു മരവിപ്പു മാത്രം. ലംബോധരൻ മുന്നോട്ടു നടന്നതും, വീണ്ടും അവളുടെ ശരീരം നിലത്തുരഞ്ഞു നീങ്ങി. പിതാവിൻ്റെ ശവശരീരം കടന്നു നീങ്ങാൻ തുടങ്ങിയതും അവൾ പിതാവിൻ്റെ കാലിൽ പിടിച്ചു. അവളോടൊപ്പം ആ ശവശരീരവും നിരങ്ങുവാൻ തുടങ്ങി. അടുത്ത നിമിഷം ലംബോധരൻ അവളുടെ മടിയിൽ പിടിച്ച കൈ ശക്തമായി മുന്നോട്ടു വലിച്ചതും, അവളുടെ കൈകൾ ആ ശവശരീരത്തിൽ നിന്നും അടർന്നു വീണു...... അച്ഛാ.................... ഹാ...ഹാ......ഹാ...... ലബോധരൻ്റെ അട്ടഹാസം അവിടമാകെ അലയടിച്ചു. വീണ്ടും.. അയാൾ മുന്നോട്ടു നീങ്ങി, ഒപ്പം ആമിയും. ????? കാളി, ഒരു മുക്കുവൻ, ആയോധനകലയിൽ മികവുറ്റ കരുത്തൻ അതു തന്നെയാണ് കാളിയെ അവിടുള്ളവർ ഭയക്കുന്നതിൽ പ്രധാന കാരണം. അനാഥനായ കാളിയ്ക്ക് ആരും അഭയം നൽകിയിരുന്നില്ല. മൂന്നാം വയസിൽ കടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ടവനാണ് കാളി. അവിടെ നിന്നും ആരോ കൊടുത്ത എച്ചിൽ കഷ്ണങ്ങൾ കഴിച്ച് അവൻ വളർന്നു തുടങ്ങി. പിന്നെ

💬 Comments

View all comments