Chapter Title : ശിവശക്തി 2 [പ്രണയരാജ]
കണ്ണുകളാൽ ചുറ്റും വീക്ഷിച്ചു. ആരുമില്ലെന്നുറപ്പു വരുത്തി, പട്ടി പതിയെ ആഹാരം തേടി. നിരാശയുടെ ഭീതി പരന്നു തുടങ്ങിയ നിമിഷം, ഒരു മനുഷ്യഗന്ധം തിരിച്ചറിഞ്ഞ പട്ടി പതിയെ കൂടയ്ക്കരികിലേക്ക് ചെന്നു.
പ്രവചനങ്ങൾ എല്ലാം സത്യമാകുന്ന നിമിഷങ്ങൾ, വിശന്നു വലഞ്ഞ നാൽക്കാലി ആഹാരത്തിനായി ആ കഞ്ഞിനരികിലേക്ക് ചെല്ലുന്നു. അവൻ്റെ മരണം അവനെ തേടിയെത്തുകയായി. മരണം, അത് ഒരു നിഴലായി അവനു കുടെ ഉള്ളപ്പോ... ജീവിതവും മരണവും തമ്മിലുള്ള നൂൽപ്പാല യാത്രയുടെ അതിസങ്കീർണമായ നിമിഷങ്ങളിലൂടെ അവൻ കടന്നു പോവുകയാണ്.
?????
അനന്തസാഗരം പുറം ലോകം അറിയാത്ത ഒരു സാഗരം. പച്ചക്കലർന്ന ജലം അതാണ് അനന്തസാഗരത്തിൻ്റെ പ്രത്യേകത... ഈ സാഗരത്തിൽ ദ്വീപ് സമൂഹത്താൽ സമൃദമാണ്.
അഞ്ചു വലിയ ദ്വീപുകളും പിന്നെ ഒട്ടനവതി കുഞ്ഞു ദ്വീപുകളും ഈ അനന്തസാഗരത്തിൽ കാണാം അതിൽ മൂന്നു വലിയ ദ്വീപുകൾ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്നു. തിൻമയുടെ ശക്തികേന്ദ്രമായ ത്രികോണ ശക്തി.
ഇതിൻ്റെ നടുവിലായി രണ്ട് വലിയ ദ്വീപ്, അതാണ് വർണ്ണശൈല്യവും ലാവണ്യപുരവും. തിൻമയുടെ ലോകത്താൽ ബന്ധിക്കപ്പെട്ട നൻമയുടെ ലോകം. തിൻമയിൽ നിന്നും രക്ഷ നേടുവാൻ മന്ത്രശക്തികൾ അവരെ സഹായിച്ചു പോന്നു.
വർണ്ണശൈല്യത്തെയും, ലാവണ്യപുരത്തേയും ചുറ്റി പറ്റി ഒട്ടനവതി ചെറു ദ്വീപുകൾ നിലകൊള്ളുന്നു. അവയെല്ലാം തന്നെ അതിവിശിഷ്ടമായ ദ്വീപുകളാണ്, പലതിൻ്റെയും കലവറ.
അനന്തസാഗരം തന്നെ നിഗുഡമാണ്, അതു കൊണ്ട് തന്നെ ആ സാഗരത്തിലെ ദ്വീപുകൾ അതിലേറെ നിഗൂഡമാണ്. വർണ്ണശൈല്യത്തിലും ലാവണ്യപുരത്തും രണ്ട് രണ്ട് വീതം ശക്തിപീഢങ്ങൾ ഉണ്ട്. അവയാണ് ഈ ദ്വീപുകൾക്ക് സംരക്ഷണവും ശക്തിയും പ്രധാനം ചെയ്യുന്നത്. രഹസ്യങ്ങൾ ഉറങ്ങുന്ന ആ മണ്ണിലെ ചരിത്രങ്ങൾ വളരെ വലുതാണ്.
?????
കുഞ്ഞിനരികിലേക്ക് നടന്നു നീങ്ങിയ പട്ടിക്കു മുന്നിലേക്ക് ഒരു കരിനാഗം മുകളിൽ നിന്നും വീണു. അത് കുഞ്ഞിന് ഒരു രക്ഷകൻ എന്ന പോലെ പട്ടിക്കു മുന്നിൽ പത്തി വിടർത്തി ചീറ്റി.
നിമിഷങ്ങൾക്കകം കുടിലിൻ്റെ നാനാ ഭാഗത്തു നിന്നും നാഗങ്ങൾ വന്നു ചേർന്നു. നാഗങ്ങൾ കുഞ്ഞിനു ചുറ്റുമായി ചുരുണ്ടു കൂടി , കുഞ്ഞിനെ പൊതിഞ്ഞു.......
ആ കരി നാഗം പട്ടിയെ കൊത്താനായി പല തവണ ശ്രമിച്ചു, പട്ടി, തൻ്റെ കാലടി, പതിയെ പിന്നോക്കം വലിച്ചു. കരിനാഗം പത്തി വിടർത്തി ഉഗ്രരൂപത്തിൽ എതിരിടാൻ ഒരുങ്ങി നിന്നു.
കുഞ്ഞിൻ്റെ കൂട ഇരുന്ന ഭാഗത്ത് നാഗങ്ങൾ സ്വയം തീർത്ത ശിവലിംഗം, നാഗശിവലിംഗം. ജീവനുള്ള സർപ്പങ്ങൾ കുഞ്ഞിൻ്റെ രക്ഷയ്ക്കായി, അവനെ പൊതിഞ്ഞപ്പോ, രൂപാന്തരപ്പെട്ടത് ശിവലിംഗ രൂപമാണ്. ആ ലിംഗത്തിനുള്ളിൽ ആ കുഞ്ഞുറങ്ങി.
കരിനാഗം
💬 Comments
View all comments