Chapter Title : ശിവശക്തി 2 [പ്രണയരാജ]
പത്തി വിടർത്തി, തൻ്റെ വാലറ്റം മാത്രം മണ്ണിലൂന്നി ഉയർന്ന് ആഞ്ഞു കൊത്തി. പട്ടിയുടെ ഇടതു കാലിൽ തന്നെ. പട്ടിയുടെ വേദനയുടെ സ്വരവിചികൾ അവിടെ ഉയർന്നു.
അടുത്ത നിമിഷം തന്നെ കടൽക്കരയിലേക്ക് പട്ടി, പ്രാണരക്ഷാർത്തം ഓടി... കടൽ മൺത്തിട്ടയിൽ അതിക ദൂരം പിന്നിടാൻ ആ മൃഗത്തിനായില്ല. വായിൽ നിന്നും പതയും നുരയും വന്ന് ആ മൃഗം തൻ്റെ മരണത്തെ സ്വീകരിച്ചു.
ശബ്ദകോലാഹലം കേട്ട് അമ്മയുടെ വിലക്കിനെ മറികടന്ന് കാർത്തുമ്പി കാളിയുടെ കൂടിലിലെത്തി, കരിനാഗത്തെയും, നാഗ ശിവലിംഗത്തേയും കണ്ടവൾ ഭയന്നെങ്കിലും ശബ്ദവീചികൾ പുറപ്പെടുവിച്ചില്ല.
കരിനാഗം അവൾക്കുനേരെ പത്തി വിടർത്തി നിന്നതും, അവൾ തൻ്റെ മുട്ടിൽ ഇരുന്നു.
അല്ലയോ.... നാഗരാജാവേ.....
എൻ്റെ കുഞ്ഞുവാവയെ ഒന്നും ചെയ്യരുതേ.....
കരിനാഗം അവൾക്കരികിലേക്ക് ഇഴഞ്ഞ നേരവും അവൾ അനങ്ങാതെ നിന്നു. അവളുടെ ധൈര്യവും നിഷ്ക്കളങ്ക വാക്കുകളും മനസിലാക്കിയ കരിനാഗം അവളെ മറികടന്നു ഇഴഞ്ഞു നിങ്ങി.
അടുത്ത നിമിഷം തന്നെ നാഗ ശിവലിംഗവും പൂർണ്ണമായി ഇല്ലാതായി, നാഗങ്ങൾ പല വഴി പുറത്തേക്കു പോയി . കാർത്തുമ്പി ഓടി കുഞ്ഞിനരികിലെത്തി.
കുഞ്ഞു വാവേ........
ആ വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു. നാഗങ്ങൾ മൂടിയ അവളുടെ കുഞ്ഞുവാവയ്ക്ക് വല്ലതും സംഭവിച്ചോ എന്നവൾ ഭയന്നിരുന്നു. അവളുടെ വിളി കേട്ടു എന്ന പോലെ അവൻ്റെ കരച്ചിൽ പുറത്തേക്കു വന്നു.അവൾ പെട്ടെന്നു തന്നെ ഓടി കഞ്ഞിനരികിലെത്തി.
കുഞ്ഞാവേ......
അവൾ അവൻ്റെ കൈകാലുകൾ തഴുകി, അവിടെയെല്ലാം സൂക്ഷ്മമായി നോക്കി, പാമ്പു കടിച്ച പാടുകൾ ഇല്ലെന്നുറപ്പു വരുത്തി. ശേഷം അവളുടെ വസ്ത്രത്തിനിടയിൽ മറച്ചു വെച്ച പാൽക്കുപ്പിയെടുത്തതും
കാർത്തുമ്പി.....
അയ്യോ.... അമ്മാ.....
പാൽക്കുപ്പിയുടെ നിപ്പിൾ ഭാഗം കുഞ്ഞിൻ്റെ വായിൽ വെച്ചു കൊടുത്ത ശേഷം അവൾ അമ്മയ്ക്കരികിലേക്ക് ഓടി ചെന്നു.
എവിടായിരുന്നെടി.......
അത് അമ്മേ....
നീ... കുഞ്ഞിനെ കാണാൻ പോയോ...
അത് അമ്മേ.... ഞാൻ
എന്താ... മോളെ, നീ അമ്മ പറയുന്നത് കേക്കാത്തത്.
അമ്മേ.... തല്ലല്ലേ അമ്മേ...ഞാൻ അറിയാണ്ടെ...
മോളെ, ആ കാളിക്ക് പെണ്ണന്നു കേക്കുന്നതേ... ദേഷ്യാ.. നീ കുഞ്ഞാ... എന്നാലും അവൻ്റെ കണ്ണിൽ നീയും പെണ്ണാ..... നിന്നെ അവിടെ അവൻ കണ്ടാൽ
അമ്മേ.. ഞാനിപ്പോ പോയില്ലെ കുഞ്ഞാവ
ഓ... നിന്നെ കണ്ടില്ലെ ആ കുഞ്ഞ് ചാവോ...
അതെങ്ങനെ അമ്മ അറിഞ്ഞേ.....
നിനക്കെന്താ... മോളെ പറ്റിയെ, വട്ടായോ...
എൻ്റെ അമ്മേ... കുഞ്ഞാവേൻ്റെ അടുത്ത് നിറയെ പാമ്പ് ഉണ്ടായിരുന്നു. പാമ്പ് ചേർന്ന് ശിവലിംഗമുണ്ടാക്കി.
എൻ്റെ ഈശ്വരാ.... ഇവക്ക് ശരിക്കും വട്ടായോ...
ഞാൻ അമ്മേനോട് മിണ്ടില്ല പോ....
💬 Comments
View all comments