0%

Chapter Title : ശിവശക്തി [പ്രണയരാജ]

വഴിയുണ്ട് പക്ഷെ അതു തുറന്നു വരണമെങ്കിൽ ചില വിധിപ്രകാര രീതികളുണ്ട്.
രണ്ടു കാവൽക്കാരുണ്ടവിടെ രണ്ടു വശത്തും അവരുടെ ഉറയിലെ വാൾ ആണ് അതു തുറക്കാനുള്ള താക്കോൽ, ആ താക്കോൽ ഒരേ സമയം രണ്ടിടങ്ങളിലും ഇടണം. ലാവണ്യപുരത്ത് അത് വലത്തോട്ട് തിരിക്കണം, വർണ്ണശൈല്യത്തിൽ ഇടത്തോട്ടും, എങ്കിൽ മാത്രമാണ് ആ കവാടം തുറന്ന് പാലം പുറത്തു വരുക. ഓംകാര ചിഹ്നം ദേഹത്തിൽ മുദ്രകുത്തി ജൻമം കൊള്ളുന്ന കുഞ്ഞിനെ പറ്റി , ഇവിടുത്തെ പുരാണ പുസ്തകത്തിൽ മുൻപേ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പറഞ്ഞ പ്രകാരം അത്തരം ജൻമം അതിശക്തനായിരിക്കും എങ്കിലും 10 വയസ് വരെ, മരണം അവനെ വേട്ടയാടും , 16-ാം വയസ് വരെ അവൻ അശക്തനായിരിക്കും, പഞ്ചഭൂതങ്ങളും അവനു സ്വന്തം, ശരീരത്തിലെ ആഴങ്ങളിലെ ശക്തി സ്രോതസുകൾ ഉണരില്ല. 15 വയസു മുതൽ അവനിലെ ശക്തികൾ ഉണർന്നു വരും 24 വയസിൽ അവൻ പൂർണ്ണ ശക്തനാകും - അവനിലെ ശക്തി പൂർണ്ണമാകാൻ മാംഗല്യം ശക്തി കൂടി വേണം. ശിവശക്തി സംഗമം. കാലകേയൻമാർ രാജകൊട്ടാരം വളഞ്ഞ നിമിഷം, ദാസിപ്പെണ്ണ് ഒരു കൊട്ടയും പിടിച്ച് പിന്നാം പുറം വഴി പായുകയാണ്, അകലങ്ങൾ പിന്നിട്ടവൾ കടലിൻ്റെ തീരത്തെത്തി. നിറകണ്ണോടെ കൂടയിൽ നോക്കി. ആ കൂടയിൽ ഒരു കുഞ്ഞുണ്ടായിരുന്നു. കയ്യിൽ ഓം എന്ന ചിഹനവും. കടലമ്മേ...... ഇവനെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു. എൻ്റെ കുഞ്ഞിൻ്റെ ജീവൻ കൊടുത്തു ഞാൻ രക്ഷിച്ചു യുവരാജനെ നീ കാത്തോണെ...... കടലിൻ്റെ ആഴങ്ങളിലേക്കിറങ്ങി അവൾ ആ കുട്ട വെള്ളത്തിൽ വെച്ചു ഒപ്പം ആ കുട്ടയിലെ ചുവന്നപ്പെട്ടി തുണിക്കിടയിലേക്ക് മറച്ചു വെച്ച ശേഷം അതിൽ ഒരു തിളങ്ങുന്ന ഒരു പൊടി വിതറിയ ശേഷം കടലിലേക്ക് ആ കുഞ്ഞിനെ സമർപ്പിച്ചു. പതിയെ പതിയെ ആ കൂടയെ കടൽ തന്നിലേക്കാവാഹിച്ചു. കൂടയിലെ ഓരത്തെ കുഞ്ഞു തുള ദാസിപ്പെണ്ണും കണ്ടിരുന്നില്ല. കൂടയിൽ ചെറിയ തോതിൽ കടൽ വെള്ളം കുനിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. കുഞ്ഞ് കടലിൻ്റെ അനശ്വരതയിലേക്ക് വളരെ വേഗം നീങ്ങുന്നത് ആത്മസംതൃപ്തിയോടെ, ആ ദാസിപ്പെണ്ണ് ഏറെ നേരം നോക്കി നിന്നു. ആ മിഴികൾ ആനന്ദാശ്രൂ പൊഴിച്ചു. കരയിലേക്ക് തിരിച്ചു കയറിയ അവളുടെ മാറിൽ ഒരു കൂർത്ത കമ്പു തറച്ചു കയറി, മണ്ണിൽ കുത്തി നിന്നു. ആ കമ്പിൽ അവളെ കോത്തു നിന്നു. പ്രാണൻ വെടിയുന്ന നിമിഷത്തിലും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കാലകേയൻമാർ അവിടെ മൊത്തം തിരഞ്ഞു ആ കുഞ്ഞിനായി. അവരുടെ അടിമകളായ നരഭോജികൾ

💬 Comments

View all comments