Chapter Title : ശിവശക്തി [പ്രണയരാജ]
ദാസിപ്പെണ്ണിനെ ആർത്തിയോടെ നോക്കുന്നത് കണ്ടതും, സേനാപതി, കലയൻ പുഞ്ചിരി തൂകി,
അടുത്ത നിമിഷം അവളുടെ വസ്ത്രങ്ങൾ വലിച്ചെറിയപ്പെട്ടു, കീറിപ്പറഞ്ഞ തുണി കഷ്ണങ്ങൾ വായുവിൽ പറക്കുമ്പോ ആറോളം നരഭോജികൾ അവളലെ മാംസം കവർന്നെടുത്തു , മുലപ്പാൽ കിനിയുന്ന ആ മാംസപിണ്ഡം വായിൽ വെച്ചു രുചിക്കുന്ന ഒരു വനിലെ മുഖത്തു തെളിഞ്ഞ വികാരം, സർവ്വ രുചി മുകുളങ്ങളെയും ഉന്നതിയിലെത്തിക്കുന്ന മുലപ്പാലിൽ കുതിർന്ന രക്തമയമായ പച്ച മാംസം , ആ രുചി നുകർന്നാസ്വദിക്കുന്ന അവനെ കണ്ട മറ്റൊരുവൻ ആർത്തിയോടെ മറ്റെ മാറിടം കവർന്നെടുത്തു.
ലാവണ്യപുരം അലമുറകളും കരച്ചിലിൻ്റെയും താഴ്വാരമായി ആ രാത്രിയിൽ, തീയും പുകയും അവിടമാകെ പറന്നു, അഗ്നി സംഹാര താണ്ഡവമാടി, കടലും കുപിതയാണ് കരയെ തേടി വന്ന തിരകൾ അതിനു ഉത്തരമേകി, തെക്കു നിന്നും വീശിയ കാറ്റിനും ശക്തിയേറി, മഴനീർ വർഷം ലാവണ്യപുരത്തെ തേടിയെത്തി.
ആഴക്കടലിൽ ഒരു കൂട പതിയെ ഒഴുകികയാണ് പകുതിയിലതികം ജലം അതിൽ നിറഞ്ഞു തുടങ്ങി, കുഞ്ഞിൻ്റെ ചെവിയോളം വെള്ളമെത്തി, ഒരു നാടിൻ്റെ പ്രതീക്ഷയാണവൻ, ഒരു കുഞ്ഞു ജീവൻ പകരം നൽകി, ഒരു മാതാവ് രക്ഷിച്ച ജൻമം, സ്വന്തം ജീവനും അവൾ പകർന്നു നൽകി, എന്നിട്ടും മരണമാണോ ഇവനു വിധി.
ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ കൂടുതൽ പ്രഭ ചൊരിഞ്ഞു, അവനു
വേണ്ടി, അകലങ്ങൾ നിന്നും നോക്കി കണ്ണു ചിമ്മിയ നക്ഷത്രങ്ങൾ കൂടുതൽ കൂടുതൽ അടുത്തതുപോലെ.
അനന്തസാഗര അലകൾ പോലും അവൻ്റെ നിദ്രയ്ക്ക് ഭംഗം വരാതിരിക്കാൻ ശ്രമിച്ചു. ജലത്തിൻ്റെ സാന്നിധ്യവും അവൻ്റെ നിദ്രയെ ഭംഗിച്ചില്ല.
ജലനിരപ്പ് പതിയെ ഉയർന്ന നിമിഷം നാസികകളിൽ ജലത്തിൻ്റെ അംശം എത്താൻ ചെറു നിമിഷങ്ങൾ മാത്രം, ഒരു വലിയ പ്രകമ്പനത്തോടെ ഒരു കൊള്ളിയാൻ മിന്നിയതും , നിദ്രയെ ഖണ്ഡിച്ചവൻ ഉണർന്നു.
അവൻ്റെ കരച്ചിൽ, ഉച്ചത്തിലായി, ആ സ്വരവിചികൾ അനന്ത സാഗരത്തെയും പ്രകമ്പനം കൊള്ളിച്ചു. അതിലെ ഓളങ്ങൾ ശക്തിയായി.
കടലിനടിയിലൂടെ കൂട ലക്ഷ്യമാക്കി എന്തോ ഒന്ന് വേഗത്തിൽ പാഞ്ഞു വരുന്നുണ്ട്, രക്ഷയോ, മരണമോ അതറിയില്ല, തിളക്കമേറിയ എന്തോ ഒന്ന്. വലിയൊരു മത്സ്യമാവാം അതിൻ്റെ കണ്ണുകളിലെ തിളക്കമാവാം, ആ കാണുന്നത്.
കടലിൽ താഴാനൊരുങ്ങിയ കൂട പതിയെ ഉയർന്നു വന്നു. അതെ അവൻ്റെ രക്ഷകൻ വന്നു. സ്വർണ്ണ നിറമുള്ള, ചുണ്ടുവിരലിൻ്റെ വലുപ്പമുള്ള ഒരു കുഞ്ഞാമ. സാക്ഷാൽ നാരായണൻ..........
നാരായണ..... നാരായണ...
അനന്തസാഗരത്തിൽ അവനെയും ചുമന്ന് അതിവേഗം ആ ആമ കുഞ്ഞ് മുന്നോട്ടു ചലിച്ചു. കൂടയിലെ ജലം പതിയെ കടലിലേക്ക് വിടവാങ്ങി തുടങ്ങി. ആ
💬 Comments
View all comments