Chapter Title : ശിവശക്തി [പ്രണയരാജ]
രുദ്രാക്ഷധാരിയായ , കണ്ടാൽ അഗോരി എന്നു തോന്നിക്കുന്ന ഒരാൾ, വൃദ്ധൻ അവിടേക്കു കടന്നു വന്നു.
മഹാദേവ.... ദേവ... ദേവ.... മഹാദേവ...
ആചാര്യാ, കുഞ്ഞ് '
അടുത്ത നിമിഷം അയാൾ ഒറ്റക്കാലിൽ നിന്നും ധ്യാനം ചെയ്തു. തൻ്റെ ദീർഘദൃഷ്ടിയിൽ അയാൾ ആ കാഴ്ച കണ്ടു ആ മുഖത്ത് പുഞ്ചിരി വിടർന്നു.
ഓം നമശിവായ.....
എന്താ ആചാര്യാ.......
അവനു മരണമില്ല , അവൻ വരും , തിരികെ ഇവിടെ തന്നെ വരും
അപ്പോ അവൻ ജീവനോടെ ഉണ്ടോ ആചാര്യാ...
അനന്ത സാഗരത്തിൽ അവൻ്റെ ഭാരം ചുമക്കുന്നത് സാക്ഷാൽ നാരായണ ദേവനാ...
അപ്പോ , അവൻ, എനി എങ്ങനെ
എല്ലാം ദൈവഹിതം. ശക്തി പിറക്കട്ടെ, അവൻ വരും, അവനെ വരുത്തേണ്ടത് അവളാണ്
ആചാര്യാ.....
കാലം എല്ലാത്തിനും ഉത്തരം നൽകും , സമയം ചോദ്യങ്ങളുടെ പ്രഹേളിക മാത്രം
ഓം നമശിവായ ഓം നമശിവായ
അയാൾ പതിയെ അവിടെ നിന്നും യാത്രയായി....
⭐⭐⭐⭐⭐
അനന്തസാഗരത്തിൽ അവൻ പിന്നിട്ട ദൂരം കുറച്ചൊന്നുമല്ല, അകലങ്ങൾ താണ്ടി അവർ പോയി. ആ കുഞ്ഞു സ്വര വിചി വീണ്ടും ഉയർന്നു.
ആ സ്വര വീചിയെ തേടി, ഒരു കൊച്ചു വള്ളം പതിയെ തുഴഞ്ഞു വന്നു. ഇരു കൈകൾ പതിയെ ആ കൂടയെ പൊക്കി, ആ കുഞ്ഞു മുഖത്തേക്ക് ഉറ്റു നോക്കി.
ആ വള്ളത്തിൽ കുഞ്ഞിനെ വെച്ച ശേഷം, 'ആ വള്ളം പതിയെ തുഴഞ്ഞു നീങ്ങി.....
മറ്റൊരു കരയെ ലഷ്യമാക്കി, ആ വള്ളം തുഴഞ്ഞു, രണ്ട് സമൂഹത്തിൻ്റെ പ്രതീക്ഷ ആ വള്ളത്തിൽ യാത്രയാകുമ്പോ, സ്വർണ്ണ ആമ പതിയെ അപ്രത്യക്ഷമായി.
കടൽ പതിവിലും
💬 Comments
View all comments