Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]
നിങ്ങളു മറന്നാലും എനിക്ക് മറക്കാൻ പറ്റില്ല.." പ്രിയ മുഖത്തു വീണ മുടികൾ ഒതുക്കി അമ്മയുടെ മുഖത്തു തന്നെ നോക്കി പറഞ്ഞു.
"എന്റെ പൊന്നു മോളെ, കല്ല്യാണം കഴിഞ്ഞാൽ ചെലപ്പോ അങ്ങനെ ഒക്കെ ഒണ്ടാവും.. മോളു വേണ്ടേ അതൊക്കെ നേരെ ആക്കിയെടുക്കാൻ.."
"അതൊന്നും ശെരിയാകില്ല അമ്മാ, അയാൾ മയക്ക് മരുന്നിനു അടിമയായിരുന്നില്ലേ! ഞാൻ എത്ര നോക്കി.. ഇനി എന്നെക്കൊണ്ട് പറ്റില്ല. ഹ്മ്മ്, ഇപ്പോൾ സംഭവിച്ചത് തന്നെ എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നെ.."
"മോളെ അങ്ങനെ ഒന്നും പറയെല്ല്!.. മൊത്തം തളർന്ന് ഒന്ന് മിണ്ടാൻ പോലും കഴിയാതെ ബെഡിൽ ഒരേ കിടപ്പാണ് അവൻ.. നീ അവിടെ അവനരികിൽ ഉണ്ടേൽ അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരും, ഉറപ്പാണ്.."
"അതു കൊണ്ട് എനിക്ക് ഒരു മെച്ചവും ഇല്ലല്ലോ.. തിരിച്ചു വന്നാൽ അയാൾടെ തനി സ്വഭാവം വീണ്ടും തുടങ്ങും!.." പ്രിയ വീണ്ടും മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.
"പ്രിയമോളെ, നിന്റെ അനിയത്തിയുടെ കല്ല്യാണം ഒരു കുറവും കൂടാതെ അവർ നടത്തിത്തരും എന്നാണ് വാക്ക്.. ഇനി കല്യാണത്തിന് മൂന്ന് ആഴ്ച മാത്രവേ ഉള്ളു. നീ ഇങ്ങനെ പിണങ്ങി വന്ന് വീട്ടിൽ നിന്നാൽ എന്താ നമ്മള് ചെയ്യുക? സാമ്പത്തികമായും അല്ലാണ്ടും അവരല്ലേ നമ്മളെ സഹായിക്കാനുള്ളു.. എങ്കിലും നീ പറയുന്നതും അമ്മക്ക് മനസ്സിലാകും. തൽകാലം ഒരു രണ്ട് മാസം അവിടെ പിടിച്ചു നിൽക്ക്, നിന്റെ അനിയത്തിയെ എങ്ങനേലും ഒന്ന് നല്ല രീതിയിൽ കെട്ടിച്ചു വിടട്ടെ, പിന്നെ നിന്റെ ഇഷ്ടമെന്താന്നു വെച്ചാൽ നിനക്കപ്പോൾ ചെയ്യാം.. പ്ലീസ് മോളേ."
"മ്മ്.. എങ്കിലും ഞാൻ തിരിച്ചു പോവാം. അയാൾക്ക് വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടി.." പ്രിയ
💬 Comments
View all comments