0%

Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Author : ആനീ Read All Parts 11.7K

ഒന്ന് അയഞ്ഞു. രാജിക്കും സന്തോഷമായി.

പ്രിയ അമ്മായി അമ്മയോട് കള്ളം പറഞ്ഞ് തന്റെ വീട്ടിൽ വന്നതായിരുന്നു. അവൾ ഇനിയങ്ങോട്ട് ഒരു മടക്കം ഇല്ല എന്നാണ് വിചാരിച്ചത്. എന്തായാലും രണ്ട് മാസം കൂടി അവിടെ പിടിച്ചു നിന്നേക്കാം എന്ന് അവൾക്കിപ്പോൾ തോന്നി. അയാൾക്ക് വേണ്ടിയല്ല, തന്റെ അനിയത്തിക്കും അമ്മയ്ക്കും വേണ്ടി..

"മോളെ, ഇപ്പോൾ തന്നെ പൊക്കോ. മാത്രമല്ല, അവൻ അങ്ങനെ കിടക്കുമ്പോൾ നീ ഇവിടിങ്ങനെ വന്നാൽ നാട്ടുകാരും ഓരോന്ന് പറയും."

"എന്റെ പൊന്നമ്മേ, ഞാനീ നടു ഒന്ന് നിവർത്തട്ടെ. അയാള് കണ്ടതൊക്കെ വലിച്ചു കേറ്റിട്ടു തളർന്നു പോയതല്ലേ.. കുറച്ചവിടെ കിടക്കട്ടെ.."

"തൽകാലം മോളിനി ഒന്നും പറയണ്ട, വേഗം അങ്ങോട്ട്‌ പൊക്കോ. അവൾടെ കല്ല്യാണം കൂടെ ഒന്ന് കഴിഞ്ഞു വേണേൽ നമൂക്ക് ഡിവോഴ്സ് വാങ്ങാം.. അത് വരെ എന്റെ മോൾ ഒന്നും പുറത്തു കാണിക്കണ്ട. നല്ല സ്നേഹം അഭിനയിച്ചു നിന്നാൽ മതി."

'അല്ലേലും അവിടുത്തെ ജീവിതം ഒരു അഭിനയം തന്നെയായിരുന്നല്ലോ.. ഇനിയും അങ്ങനെ തന്നെ കുറച്ചു മാസം കൂടി പിടിച്ചു നിക്കണം.. അത്രയല്ലെ ഉള്ളു..' പ്രിയ മനസ്സിൽ ഓർത്തു.

"എന്തായാലും നീ അകത്തേക്ക് വാ, കഴിച്ചിട്ട് പോകാം."

"ആം.." പ്രിയ അൽപ്പം മടിയോടെ അമ്മയുടെ കയ്യിൽ നിന്നും ആ ബാഗ് തിരിച്ചു മേടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

"ഇതൊക്കെ നീ അവളോട്‌ പറഞ്ഞോ?"

"അതൊക്കെ അവൾക്ക് sms അയച്ചു, ഇന്നലെ രാത്രി തന്നെ."

"നീ എന്തായാലും ഒന്ന് വിളിച്ചേരു. ഇനി ചെലപ്പോ മെസ്സേജ് കണ്ടിട്ടില്ലെങ്കിലോ.."

"വിളിക്കണന്നു വെച്ചതാ, എന്റെ ഫോൺ താഴെ വീണ് ഡിസ്പ്ലേ പൊട്ടി. അത് മാറ്റാൻ കൊടുത്തിട്ടാ ഞാൻ

💬 Comments

View all comments