Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]
വന്നെ."
"അത് പെട്ടന്ന് മാറ്റി കിട്ടുവല്ലോ, അപ്പോൾ തന്നെ മേടിച്ചുടെ നിനക്ക്."
"അതിന്റെ ഡിസ്പ്ലേ വളരെ റെയർ ആണ് പോലും.. അയച്ചു വരുത്തി ചെയ്യണം, രണ്ട് ദിവസം ആകുന്നു പറഞ്ഞു കടയിലെ പയ്യൻ."
"ഓ അതാ നിന്നെ വിളിച്ചിട്ട് കിട്ടാത്തത് അല്ലെ.."
"ആം."
അവൾ അമ്മയുടെ പുറകെ നടന്നു..
----------------------------------------------------------------------
കിഷോർ ഹോസ്പിറ്റലിൽ പോകാനായി കാറിൽ കയറാൻ നേരം ആയിരുന്നു റിയാസിന്റെ ഫോൺ വന്നത്. അവൻ വേഗം ഫോൺ എടുത്തു.
"ഡാ കിഷോറേ, നിന്റെ കൂട്ടുകാരന്റെ വൈഫ് ഇല്ലേ, അവള് ഇവിടെ മൊബൈൽ സർവീസ് ചെയ്യാൻ വന്നിട്ടുണ്ടായിരുന്നു." റിയാസ് ഫോണിൽ പറഞ്ഞു.
"ആര്?"
"ഹ! ആ ചരക്ക് ഇല്ലെ.. അവള്!"
"ആര്, പ്രിയയോ??"
"ആ, അത് തന്നെ!"
"ആഹാ.. എന്താ ഫോണിന്റെ പ്രോബ്ലം?"
"ഡിസ്പ്ലേ പോയതാ, ഞാൻ രണ്ട് ദിവസം ആകൂന്ന് കള്ളം പറഞ്ഞു."
"നീ നോക്കിയോ, വല്ല ഫോട്ടോസും ഉണ്ടോ?"
"ഫോട്ടോസ് ഒന്നും കാര്യായിട്ട് ഇല്ല, പിന്നെ.."
"പിന്നെ?"
"എടാ, ഞാൻ അവൾടെ ചാറ്റ് വായിച്ചു. അതാ നിന്നെയിപ്പൊ വിളിച്ചത്."
"എന്താടാ അതിൽ?"
"അവൾ കെട്ടിയോനെ ഉപേക്ഷിച്ചു പോകാൻ നിക്കുവാടാ! അവളും പിന്നെ അനിയത്തിയും കൂടി ഉള്ള ചാറ്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്. നല്ല വിളഞ്ഞ വിത്താ.. നീയന്നെന്നോട് എന്താ പറഞ്ഞെ, അവൾ വലിയ ശിലാവതി ആണെന്നോ.. തേങ്ങയാ! ഒരു മൈത്താണ്ടി കാമുകൻ ഉണ്ട് അവൾക്ക്! ഹഹ.. അവർ തമ്മിലുള്ള ചാറ്റൊന്നും ഇല്ലേലും കാൾ ഒത്തിരി ഉണ്ട്. ഇന്നവൾ എല്ലാം മടുത്തിട്ട് അവൾടെ വീട്ടിലേക്ക് ബാഗും കൊണ്ട് പോണെന്നാ പറഞ്ഞേക്കുന്നെ.."
അതറിഞ്ഞപ്പോൾ ഒരു ഞെട്ടൽ കിഷോറിനുണ്ടായി.
"ഹ്മ്മ്..
💬 Comments
View all comments