0%

Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Author : ആനീ Read All Parts 11.7K

പോയതും അവരെ പേടിപ്പിച്ചിരുന്നു.

"പ്രിയ മോളെ, അവിടെ തങ്ങിയില്ലേ? എന്താ ഇന്ന് തന്നെ തിരിച്ചു വന്നെ?"

"ഏട്ടനെ ഇവിടെ ഇങ്ങനെ കിടത്തിയിട്ട് ഞാൻ എങ്ങനെയാ അമ്മേ സമാധാനമായിട്ടവിടെ കിടക്കുന്നെ.. പിന്നെ എന്റെ അമ്മയെ ഒന്ന് കാണണന്നെ ഉണ്ടായിരുന്നുള്ളു. അതാ പെട്ടന്ന് പോയിട്ട് വന്നേ."

"ഉം, എന്നാ മോളു ഡ്രസ്സ്‌ മാറ്റിയിട്ടു വാ. മോളോട് ചില കാര്യങ്ങൾ പറയാനുണ്ട്."

"എന്താ അമ്മേ?"

"മോളു പോയി മാറ്റിയിട്ടു വാ, അമ്മ പറയാം."

"മ്മ്, അതിന് മുമ്പ് ഏട്ടനെ ഒന്ന് കാണട്ടെ.."

ഒട്ടും താല്പര്യം ഇല്ലേലും അവൾ രമയ്ക്ക് സംശയം കൊടുക്കാതെയിരിക്കാൻ വേണ്ടി പറഞ്ഞു.

"എന്നാ മോളു കണ്ടിട്ട് വേഗം മാറ്റീട്ടു വാ."

"ശെരിയമ്മേ."

പ്രിയ തന്റെ ബാഗ് താഴേക്കു വെച്ചിട്ട് സനുവിനെ കിടത്തിയ മുറിയിലേക്ക് കേറി. പിന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു. അവിടെ ഒരു വാട്ടർ ബെഡിൽ അയാൾ കിടക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പോലും ചലനം ഇല്ലാതെ. അവനെ കണ്ടിട്ട് അവൾക്കൽപ്പം പുച്ഛം തോന്നി. 'കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ലഹരിയും മയക്കുമരുന്നുമെല്ലാം ഉപയോഗിച്ച്, കണ്ട തേവിടിശ്ശികളെയും പിടിച്ചു നടന്നവനാ.. ഒടുവിൽ ഏതോ ഒരു മുന്തിയ ഡോസ് സാധനം അടിച്ച് എല്ലാം തളർന്ന അവസ്ഥയിലുമായി.. ഒരു ഭാര്യ ആയോ, വേണ്ട.. ഒരു പെണ്ണായിട്ടു പോലും ഒരിക്കലും തന്നെ ഇയാൾ കണ്ടിട്ടില്ല.. കട്ടിലിൽ കിടക്കുമ്പോൾ പോലും അയാളുടെ സുഖം മാത്രം നേടും..' ഓർക്കും തോറും അവൾക്ക് അവനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു. പ്രിയ പിന്നെ അവിടെ നിന്നില്ല. നേരെ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി തന്റെ റൂമിലേക്ക് പോയി. ഡ്രസ്സും മാറി തിരിച്ചിറങ്ങി

💬 Comments

View all comments