Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]
ഹാളിലേക്ക് രമ ഇരിക്കുന്ന ഇടത്തേക്ക് വന്നു.
"എന്താ അമ്മേ, എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്?"
"ആ മോളെ, നിനക്ക് കിഷോർ ഡോക്ടറെ അറിയില്ലേ, സനുവിന്റെ ഫ്രണ്ട്?"
'കൊള്ളാം!.. നല്ല കാര്യായി.. സകല പരിപാടിക്കും ഏട്ടന്റെ കൂടെ അവനും ഉണ്ടായിരുന്നു.. ഡോക്ടർ ആണെന്നെ ഉള്ളു സകല കൂതറ പരിപാടിയും അയാളുടെ കയ്യിലുണ്ട്. ഇവിടെ വന്നാൽ പിന്നെ 'പ്രിയാ പ്രിയാ' എന്നൊക്കെ വിളിച്ച് എന്റെ പുറകെ നടത്തമല്ലെ പണി! താൻ എന്ത് ചെയ്താലും അതിന്റെ മുമ്പിൽ അയാൾ ഉണ്ടാവും.. ടോട്ടലി ഒരു വായിനോക്കി!..' പ്രിയ ഉള്ളിൽ ചിരിച്ചുകൊണ്ട് ഓർത്തു.
"അറിയാം. എന്താ അമ്മേ?" പ്രിയ മുഖത്തു വന്ന ഭാവം പുറത്തു കാണിക്കാതെ ചോദിച്ചു.
"ഇന്ന് ഉച്ചക്ക് അവൻ വന്നാരുന്നു."
"എന്നിട്ട്?"
"അവൻ സനുവിനെ ചികിത്സിച്ചോളാമെന്ന് പറഞ്ഞു."
"അതിന് ഏട്ടന് ഇങ്ങനായപ്പം അമ്മ ചോദിച്ചതല്ലേ, അന്ന് വയ്യായിരുന്നല്ലോ. ഇപ്പോഴെന്താ അയാൾക്ക് ഒരു മനംമാറ്റം?"
"അന്നേരം അവനു നല്ല തിരക്ക് അല്ലാരുന്നോ. ഇപ്പോൾ ഫ്രീയായെന്നാ പറഞ്ഞെ."
"മ്മ്, അപ്പൊ ഇതിനു മുമ്പ് ഉള്ള ഡോക്ടറോ?"
"അയാളെ ഞാൻ പറഞ്ഞു വിട്ടു. കിഷോർ ആകുമ്പോൾ സനുവിന്റെ കാര്യം മൊത്തം അറിയാമല്ലോ. ഒന്നൂല്ലേലും അവർ ഫ്രണ്ട്സല്ലെ.."
"മ്മ്."
"ഒരു ഷോക്ക് സനുവിൽ ഉണ്ടാക്കിയാൽ അവനിൽ മാറ്റം വരാം എന്നാണ് കിഷോർ പറയുന്നത്. അതായത് അവനെ അങ്ങേയറ്റം ഞെട്ടിക്കുന്ന എന്തെങ്കിലും കാര്യം. ഞാനും അവനും കൂടി ഒത്തിരി നോക്കി മോളെ, പക്ഷെ സനുവിൽ ഒരു മാറ്റവുമില്ല.." അത് പറഞ്ഞപ്പോൾ രമ ഒന്നു വിതുമ്പി.
'ഹ്മ്മ്.. കുറച്ചൊക്കെ ഈ തള്ള കരയുന്നത് നല്ലതാണ്.. അമ്മയും മോനും രണ്ടും കണക്കാ!'
💬 Comments
View all comments