0%

Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]

Author : ALPHY JOHN Read All Parts 318.6K

"രാവിലെ തന്നെ ബൈക്കും എടുത്തു ഇറങ്ങിക്കോണം. ഒരു ദിവസം കോളേജിൽ അവധി ആണെങ്കിൽ വീട്ടിൽ ഇരുന്നൂടെടാ നിനക്ക്…"

സ്ഥിരം ശൈലിയിൽ വഴക്കു പറഞ്ഞു തുടങ്ങിയ മമ്മിയെ നോക്കി കാവാസാക്കി നിഞ്ച 300 ന്‍റെ ചാവിയും കറക്കി കൂട്ടുകാരന്‍റെ വീട്ടിലേക്കു പോകാൻ തുടങ്ങുകയായിരുന്നു ഷോൺ എന്ന നമ്മുടെ കഥാനായകൻ..

"എന്‍റെ പൊന്നു മമ്മി… അവധി ദിവസങ്ങളിൽ മാത്രം അല്ലെ, ഞാൻ പുറത്തു പോകാറുള്ളൂ…. പിന്നെ എങ്ങോട്ടാ പോകുന്നെ എന്ന് മമ്മിക്ക് അറിയാമോ..? അൻസാറിന്‍റെ വീട്ടിലേക്കാണ്.. ഇന്നുച്ചയ്ക്ക് മട്ടൻ ബിരിയാണി ആണ് അതുകൊണ്ടു കഴിക്കാൻ ചെല്ലണെ എന്ന് അവൻ പറഞ്ഞാരുന്നു"

"ഹ്മ്മ്… പൊന്നു മോനെ….. മര്യാദക്ക് പഠിച്ചില്ലെങ്കിൽ ഉണ്ടല്ലോ… നിന്‍റെ പപ്പാ നിന്നെ കൊണ്ട് അരി ചാക്ക് ചുമ്മിക്കും… അങ്ങ് സൗദി അറേബ്യയിൽ.. അറിയാലോ പപ്പയെ"

"അയ്യോ… എന്‍റെ പൊന്നു മമ്മി… ഞാൻ പഠിക്കുന്നില്ലേ.. ഇപ്പൊ എക്സാം കഴിഞ്ഞു ഒരു മാസം ആയതല്ലേ ഉള്ളൂ.. റിസൾട്ട് മമ്മി കണ്ടില്ലേ.. മമ്മീടെ പൊന്നുമോന് പഠിത്തം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം"

ഇതും കേട്ട് കൊണ്ടിരുന്ന അമ്മച്ചി (ഷോണിന്‍റെ പപ്പയുടെ അമ്മ)

"ഹ ഹ ഹ.. ഈ വാചകമടിച്ചു വീഴ്ത്താനുള്ള കഴിവ് ഇവന്‍റെ അപ്പന്‍റെയാ.. അവനും ഇങ്ങനെ തന്നെയായിരുന്നു.. പോകല്ലേ എന്ന് പറയുമ്പോൾ ചക്കര വർത്തമാനവും പറഞ്ഞു നമ്മളെ കയ്യിലെടുക്കും"

"ഒന്ന് പോ അമ്മച്ചി.. ഞാൻ ഇപ്പൊ ഇങ്ങു വരില്ലേ?"

ഇതും പറഞ്ഞു അമ്മച്ചിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൻ വീട് വിട്ടിറങ്ങി.. ഷോണിന്‍റെ വീട്ടിൽ നിന്നും ഏകദേശം പത്ത് കിലോമീറ്ററെ ഉള്ളു അൻസാറിന്‍റെ വീട്ടിലേക്ക്.. പത്തു മിനിട്ടു കൊണ്ട് അവൻ

💬 Comments

View all comments