Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]
ക്ലബിന് ഇന്ന് ഒരു കളിയുണ്ടായിരുന്നു.. അവർ വന്നു വിളിച്ചപ്പോൾ ഞാൻ അവരുടെ കൂടെ ഒന്ന് പോയതാ.. ഞങ്ങൾ ജയിച്ചു മോനെ.. മൂന്നു ഗോളിന്.. ഞങ്ങൾ അഞ്ചു ഗോളടിച്ചു അവർ രണ്ടും... അഞ്ചിൽ മൂന്നും ഞാനാ അടിച്ചേ.. ഇന്നത്തെ ദിവസം നമ്മക്ക് ഒന്ന് ആഘോഷിക്കണം അളിയാ.."
"ഹ്മ്മ്.. സത്യം പറയെടാ അവർ നിന്നെ ഗ്രൗണ്ടിൽ ഇറക്കിയോ?"
"ഇതാ ഇപ്പൊ നന്നായെ സത്യം ആഡാ.. ഇന്നത്തെ ചെലവ് എന്‍റെ വക.. അളിയാ രണ്ടായിരത്തി അഞ്ഞൂറ് രൂപ ആയിരുന്നു ബെസ്ററ് പ്ലെയറിന്‍റെ പ്രൈസ്.. പിന്നെ കളിയ്ക്കാൻ പോയതിനു അഞ്ഞൂറ് രൂപ ക്ലബ്ബിന്‍റെ വക.. പോരെ അളിയാ.."
ഇതും പറഞ്ഞു അവൻ കയ്യിലുള്ള ട്രോഫിയും കാശും കാണിച്ചു.. അൻസാർ നല്ല ഒരു ഫുട്ബോൾ പ്ലേയർ ആണ്.. അത് ഷോണിനും അറിയാം.. രണ്ടു പേരും ഒരുമിച്ചു സ്കൂളിലും കോളേജിലും ഒക്കെ കളിക്കുന്നുണ്ട്.. പിന്നെ കൂട്ടുകാരനെ കളിയാക്കാൻ കിട്ടുന്ന അവസരം ആരും കളയാറില്ലല്ലോ..
"അളിയാ ഓരഞ്ചു മിനിറ്റ്.... ഞാൻ ഒന്ന് കുളിച്ചു ഡ്രസ്സ് മാറി വരാം.. നീ അപ്പോളേക്കും ടി വിയും കണ്ടു ഇവിടെ ഇരിക്ക്..."
"ഉമ്മി.... ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം കേട്ടോ....."
അൻസാർ അടുക്കളയിലേക്കു നോക്കി അലറി..
"ഡാ ഉച്ചക്ക് ബിരിയാണി ആണ് വെക്കുന്നെ.. പോയിട്ട് പെട്ടെന്ന് വരണം"
പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി വന്ന അൻസാറും ഷോണും വണ്ടിയുമെടുത്തു വെളിയിലേക്കു പോയി.. അൻസാർ ആണ് ബൈക്ക് ഓടിച്ചത്..നല്ല സ്പീഡിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് സൗപർണിക ബാറിന്‍റെ മുൻപിലാണ് പിന്നെ നിർത്തിയത്.. കാര്യം ഇത്രയൊക്കെ ആണെങ്കിലും ഷോൺ വീടിനു ഒരു ഇരുപത്തിയഞ്ചു
💬 Comments
View all comments