Chapter Title : അൻസാറിന്റെ ഉമ്മ 1 [ALPHY JOHN]
കിലോമീറ്ററിനുള്ളിലുള്ള ബാറുകളിലൊന്നും പോയിരുന്നില്ല...
"അളിയാ... ചിലവ് എന്റെ വക... നമുക്ക് ഒരു രണ്ടു ബിയർ വീതം അടിക്കാം..."
"ഡാ.... എന്നാലും വീട്ടിൽ ചെന്നാൽ ഉമ്മ കണ്ടുപിടിക്കില്ലേ അളിയാ... വേണോ?...."
"ഒന്ന് പോയെടാ.... പിന്നെ ഉമ്മി എങ്ങനെ കണ്ടുപിടിക്കാനാണ്.. നല്ല ബീഫ് ഡ്രൈ ഫ്രൈയും ചിൽഡ് കിംഗ് ഫിഷറും.. ആഹ്.... അന്തസ്സ്"
ചിരിച്ചു കൊണ്ട് രണ്ടുപേരും അകത്തു കയറി...എ സി റൂമിലിരുന്ന് മൂന്നു ബിയർ വീതം കുടിച്ചു ഇറങ്ങുമ്പോൾ സമയം ഒരു മണിയായി.. അൻസാറിന്റെ മൊബൈലിലേക്ക് ഉമ്മയുടെ കാൾ വന്നുകൊണ്ടിരുന്നപ്പോളാണ് രണ്ടു പേരും ബാറിൽ നിന്നും ഇറങ്ങിയത് തന്നെ..
"ഓഹ്...... ഈ ഉമ്മിയുടെ ഒരു കാര്യം.. വരുവാ എന്ന് പറഞ്ഞാലും വിളിച്ചു കൊണ്ടേ ഇരിക്കും... എന്ത് ചെയ്യാനാ...ബാ പെട്ടെന്ന് പോകും..."
തിരിച്ചു വീട്ടിലേക്കു പോകുന്ന വഴി കടയിൽ കയറി വിക്സിന്റെ മുട്ടായിയും വാങ്ങി വായിലിട്ടു വീട്ടിലെത്തി.. ചെന്ന് കയറിയപ്പോളേക്കും ഉമ്മ തുടങ്ങി..
"അൻസാറെ..... ഒരു ആയിരം പ്രാവിശ്യം പറഞ്ഞിട്ടുണ്ട്.... ഫോൺ വിളിച്ചാൽ എടുക്കണം എന്ന്.. എവിടെ പോയതാ രണ്ടു പേരും കൂടി.. എത്ര പറഞ്ഞാലും കേൾക്കില്ല...."
"ഞങ്ങൾ ഇങ്ങു വന്നില്ലേ ഉമ്മ.. പിന്നെന്താ.. ബിരിയാണി വിളമ്പിക്കോ കഴിക്കാൻ ഞങൾ റെഡി"
രണ്ടു പേരും കൂടി ഡൈനിങ് ടേബിളിൽ ഇരുന്നു കഴിച്ചു അപ്പോളാണ് അൻസാറിന്റെ അനിയത്തി പ്ലസ് ടുവിൽ പഠിക്കുന്ന അസ്മ ട്യൂഷനും കഴിഞ്ഞു വന്നത്..
"ഉമ്മി.. ഞാൻ വരാതെ വിളമ്പി ഇല്ലേ.. അല്ലെങ്കിലും ഉമ്മിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല.."
"മോളെ... ഷോൺ ഇല്ലേ ഇവിടെ.... അപ്പോൾ പിന്നെ നീ വരുന്നത് വരെ എങ്ങനെയാ അവനെ വെയിറ്റ് ചെയ്യിക്കുന്നത്
💬 Comments
View all comments