Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]
മോശമല്ലേ...."
"ഓഹ്... പിന്നെ.... അതിനു ഞാൻ ദുബായിൽ ഒന്നും അല്ലല്ലോ പോയത്.. ഞാനിങ്ങു വരുമെന്ന് ഉമ്മിക്ക് അറിയില്ലേ?...."
"അതിനു നീ പിണങ്ങുന്നതെന്തിനാ? ദാ നിനക്കും ഉമ്മി ഇപ്പോൾ തന്നെ വിളമ്പി തരാം.... നീ കൈ കഴുകി വരുമ്പോളേക്കും ബിരിയാണി ടേബിളിൽ കാണും...."
ഉമ്മ അവൾക്കും വിളമ്പി വെച്ചു....അവളുടെ പ്ലേറ്റും എടുത്തു അവളും വന്നു ഡൈനിങ് ടേബിളിൽ ഇരുന്നു.. എന്നിട്ട് ഷോണിനെ നോക്കി
"ഇക്ക.... ഞാൻ കഴിഞ്ഞ ആഴ്ച കണ്ടാരുന്നു ഇക്കയെ.. സ്കൂളിൽ നിന്നും വരുന്ന വഴി ബൈക്ക് പറപ്പിച്ചു വിട്ടു പോകുന്ന കണ്ടല്ലോ...."
"എപ്പോൾ..?"
"വൈകുന്നേരം ഒരു 4.30 ആയി കാണും.. ഞാനും രേഷ്മയും അർഷിദയും കൂടി സൈക്കിൾ ചവിട്ടി പോവാരുന്നു.. ഇക്ക എന്നെ കണ്ടില്ലേ..."
"അയ്യോ മോളെ ഞാൻ ശ്രേദ്ധിച്ചില്ല.. കണ്ടാരുന്നേൽ ഞാൻ ചവിട്ടി നിർത്തിയേനെ.."
"ചവിട്ടി നിർത്തി എന്നോട് സംസാരിച്ചിരുന്നേൽ നല്ലതായിരുന്നു.. അവളുമാർക്കു എന്നോട് കുശുമ്പ് തോന്നിയേനെ...."
"ഞാൻ സംസാരിച്ചാൽ അവളുമാർക്ക് എന്തിനാ കുശുമ്പ് തോന്നുന്നേ....?"
"ഓഹ്.... പിന്നെ ഞാൻ ഇപ്പൊ എത്ര പ്രാവിശ്യം പറഞ്ഞു ഇക്കയോട് അവളുമാർക്ക് രണ്ടുപേർക്കും ഇഷ്‌ക് ആണ് എന്ന്...."
"ഹ.. ഹ.. ഹ.. പിന്നെ ഇഷ്ഖ്.. മൊട്ടേന്നു വിരിഞ്ഞില്ല പിള്ളാര്.. അപ്പോളാണ് ഇഷ്‌ക്.. പൊക്കോളാൻ പറഞ്ഞോ അവളുമ്മാരോട്.. ഇഷ്‌കും കൊണ്ട് നടക്കാതെ നാലക്ഷരം പഠിച്ചു പാസ്സാവാൻ പറ...."
"ഞാൻ പഠിക്കുന്നുണ്ട്..ഇല്ലേ ഉമ്മി.... അവളുമാർക്ക് വേണമെങ്കിൽ പഠിക്കട്ടെ..."
ഇത് കേട്ട് കൊണ്ടിരുന്ന പാത്തുമ്മ ഉടനെ
"അവളുമാർ ഇങ്ങോട്ടു ഒന്ന് വരട്ടെ ഞാൻ ഒന്ന് ചോദിക്കാം ഇത്രയും ഇഷ്‌ക് ഇതെവിടുന്നാണ് വരുന്നെന്നു.. കാലം പോയ ഒരു പോക്കേ.. ഇപ്പൊ വന്നു വന്നു
💬 Comments
View all comments