0%

Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]

Author : ALPHY JOHN Read All Parts 1.1M

കരുതി അവൾക്ക് തോർത്തിടാൻ ഒരു വിഷമം തോന്നി..

"എന്താ മോനെ.. വേറെ എന്തെങ്കിലും വേണോ"

"ഓഹ് വേണ്ട ഉമ്മാ.. ഞാൻ വെറുതെ ഉമ്മയോട് സംസാരിക്കാൻ വന്നിരുന്നതാ"

"പഠിത്തം ഒക്കെ എങ്ങനെ ഉണ്ട്? മോൻ പിന്നെ നല്ലതുപോലെ പഠിക്കുമല്ലോ… അതുകൊണ്ടു കുഴപ്പമില്ല, ഇവിടെ ഒരുത്തൻ ഉണ്ട്…. എന്ത് പറയാനാ.. റബ്ബിനറിയാം… ഇവൻ എങ്ങനെ ജീവിക്കും എന്ന്.. ഇക്കാക്ക എത്ര നാളും കൂടി ഇങ്ങനെ ജോലി ചെയ്യും എന്ന് അറിയില്ല.. ഒന്നാമതെ ആ മനുഷ്യന് വയ്യ.. ഇന്നലെയും ഷുഗർ കൂടി തളർന്നു ആശുപത്രിയിൽ കൊണ്ടുപോയേക്കുവാരുന്നു"

(അൻസാറിന്‍റെ ഉപ്പക്കു ഹൈ ഷുഗർ ആണ് അമ്പത്തിയാറു വയസ്സ് പ്രായം ഉണ്ട് പക്ഷെ ആൾ ഭയങ്കര വീക്ക് ആണ്. മെലിഞ്ഞു ഉണങ്ങിയ ശരീരം സംസാരം പോലും വളരെ പതുങ്ങിയ സ്വരത്തിലാണ്... അസ്മയുടെ നിക്കാഹ് വരെയേ പുള്ളി ഗൾഫിൽ നിക്കൂ എന്നാണ് ഉമ്മ എപ്പോളും പറയാറ്... അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് സ്ഥലം വാങ്ങി വീട് വെച്ചത് നീണ്ട മുപ്പത്തി ആറു വർഷത്തെ പ്രവാസി ജീവിതത്തിന്‍റെ ഇടയിൽ പത്തു പ്രാവിശ്യം പോലും ആ മനുഷ്യൻ നാട്ടിൽ വന്നു കാണുമോ എന്ന് അറിയില്ല.... ഉപ്പയുടെ നാല് സഹോദരിമാരെ നിക്കാഹ് കഴിപ്പിക്കാനും മൂന്ന് സഹോദരന്മാരെ പഠിപ്പിക്കാനും ഒക്കെയായി അയാൾ അയാളുടെ സമ്പാദ്യം മുഴുവനും ഉപയോഗിച്ചിരുന്നു....)

"അയ്യോ.. എന്നിട്ടു ഉപ്പ ഇപ്പൊ ഓക്കേ ആണോ?"

"കുഴപ്പമില്ല എന്നാ പറയുന്നേ.. വയ്യായെങ്കിലും ആ മനുഷ്യൻ നമ്മളോട് ഒന്നും പറയില്ല…."

"ഉപ്പാക്ക് തീരെ വയ്യ അല്ലെ? കഴിഞ്ഞ പ്രാവിശ്യം വന്നപ്പോൾ തന്നെ ഞാൻ കണ്ടതാ... ശെരിക്കും മെലിഞ്ഞിട്ടുണ്ട്.."

"ഹ്മ്മ്.. അസ്മയെ കെട്ടിച്ചു വിട്ടാൽ

💬 Comments

View all comments