0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 129.2K

പക്ഷെ കുഞ്ഞിന്റെ വായിൽ നിന്നും വന്ന മണം ഇഷ്ടപ്പെട്ടു... പശുവിന്റെ പാലിനും ഇതേ മണം ആയിരുന്നെങ്കിൽ ഞാൻ പശുവിന്റെ പാലും കുടിച്ചേനെ...പിന്നെ പാൽ കുടിക്കാതിരിക്കാൻ പറ്റില്ല കാരണം ജിം അടിക്കുമ്പോൾ പ്രോട്ടീൻ ഉണ്ടെങ്കിലേ മസ്സിൽ വലുതാവൂ...."

"ഇനി ഈ പ്രായത്തിൽ പശുവിന്റെ പാൽ മാത്രമേ കുടിക്കാൻ പറ്റൂ... അല്ലാതെ അമ്മിഞ്ഞപ്പാൽ വേണമെന്നു പറഞ്ഞു ആരുടെ എങ്കിലും അരികിൽ എങ്ങാനും ചെന്നാൽ അവർ ഓടിക്കും....."

"ഹ ഹ ഹ... ഞാൻ എനിക്ക് ഈ മണം ഇഷ്ടപ്പെട്ടെന്നല്ലേ പറഞ്ഞുള്ളൂ... അല്ലാതെ പാൽ വേണമെന്നൊന്നും പറഞ്ഞില്ലല്ലോ..."

സംസാരം മുഴുവനും പാലിനെ പറ്റി ആയപ്പോൾ മനപ്പൂർവം വിഷയം മാറ്റാൻ വേണ്ടി അവൾ ശ്രേമിച്ചു...

"ങ്ങും.... മോനെ..ഞാനൊരു കാര്യം പറയട്ടെ.. മഹേഷിന്റെ പ്രതികാരം എന്നുള്ള സിനിമ ഇറങ്ങിയില്ലേ.. നല്ല സിനിമ ആണെന്ന പറയുന്നേ.. മോനെ അത് മോന്റെ കയ്യിൽ ഉണ്ടെങ്കിൽ ഇന്ന് രാത്രി ഒന്ന് വെക്കാമോ"

"ഹ്മ്മ്... ഞാൻ നോക്കട്ടെ ചേച്ചി.... ഡൌൺലോഡ് ചെയ്യാൻ പറ്റുമോ എന്ന്...."

പെട്ടന്നാണ് മഴക്കാറ് കൊണ്ട് മഴ ചാറാൻ തുടങ്ങിയത്.. പെട്ടെന്നു തന്നെ മിനി എഴുന്നേറ്റു കിച്ചണിലേക്കു ഓടി..

"അയ്യോ... ഞാൻ മുളക് ഉണക്കാനിട്ടിട്ടുണ്ട് വെളിയിൽ.. ഈശ്വരാ ചതിച്ചല്ലോ.. നേരത്തിനും കാലത്തിനും അല്ലാത്ത ഒരു മഴ.. നാശം...."

ഷോണും പുറകെ ഓടി..

"അയ്യോ... ചേച്ചി പോകണ്ട.... ഞാൻ പോയി എടുത്തു കൊണ്ട് വരാം.. കുഞ്ഞിന്റെ അടുത്ത് ആരും ഇല്ലല്ലോ..."

അവൻ പെട്ടെന്ന് തന്നെ ഓടിപോയി മുളക് വിരിച്ചിട്ടിരുന്ന പായ മടക്കി ചാക്കിൽ നിറച്ചു.. അതെടുത്തു തിരിച്ചു വരുന്നതിനിടെ മഴ കനത്തു.. പ്ലാസ്റ്റിക് ചാക്ക് ആയതു കൊണ്ട് മുളക് നനഞ്ഞില്ല

💬 Comments

View all comments