0%

Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]

Author : kkstories Read All Parts 1.1K

സാർ കിതക്കുന്നുണ്ടായിരുന്നു. മുകളിലെ തേച്ചുമിനുക്കിയപോലുള്ള പാറക്കെട്ടിന്റെ മേലെ കുനിഞ്ഞുനിന്ന് കിതപ്പാറിയപ്പോൾ സാർ വെള്ളച്ചാട്ടം തലയുയർത്തി നോക്കി. ആരോടെന്നില്ലാതെ സാർ മന്ത്രിച്ചു,

" Wow... Beautiful..!"

അത്രയും നേരം ഞാൻ സാറിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു. എട്ടടി മാത്രം ഉയരമുള്ള ആ വെള്ളച്ചാട്ടം കണ്ടപ്പോൾ സാറിന് എന്താണ് ഇത്ര സൗന്ദര്യം തോന്നാൻ കാരണമെന്ന് എനിക്കറിയില്ല. ദൂരേക്ക് ചൂണ്ടി ഞാൻ പറഞ്ഞു,

"ആ കാണുന്ന ഏലത്തോട്ടം പുല്ലയ്ക്കലെ സെബാസ്റ്റ്യന്‍ സാറിന്റെയാ...."
"ഇവിടെ ആളുകളാരും കുളിക്കാന്‍ വരാറില്ലേ...?"

സാറിന്റെ കണ്ണില്‍ അപ്പോഴും കൗതുകം തന്നെ... നോട്ടം തെന്നിയൊഴുകുന്ന തെളിനീരിൽ നിന്ന് മാറിയിട്ടില്ല. ഞാൻ മറുപടി പറഞ്ഞു,

"ദിവസവും ആൺപിള്ളേർ വരും. കാലത്തും വൈകുന്നേരവും ഇവിടെ പിള്ളേർ വരാറുണ്ട്. ഇങ്ങോട്ട് ഏന്തിവലിഞ്ഞ് കേറുന്നത് മല്ലല്ലേ... അതുകൊണ്ട് ഒരു പ്രായം കഴിഞ്ഞ അധികമാരും വരാറില്ല..."
"ശോശന്ന വന്നിട്ടുണ്ടോ?"

"ചെറുപ്പത്തിൽ. കുട്ടിയായിരിക്കുമ്പൊ കൂട്ടുകാരുടെ കൂടെ.... അന്നൊക്കെ ഇവിടെ കുറെ നീന്തിയിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞേപ്പിന്നെ അമ്മച്ചി വിട്ടില്ല. ഇപ്പൊ കുറെ കൊല്ലമായി... "
" എന്നാൽ നമുക്ക് ഇപ്പൊ നീന്തിയാലോ?! "

സാർ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
" അയ്യോ... ഞാനില്ല... " ഞാൻ പേടിച്ചുകൊണ്ട് പറഞ്ഞു.
" അതെന്താ...?! "

" ആരെങ്കിലും കണ്ടാൽ തീർന്നു.... "

" അപ്പൊ ആ പ്രശ്നമേയുള്ളൂ... ഇവിടെ ഇപ്പൊ ആരുമില്ലല്ലോ. ആരെങ്കിലും ഇങ്ങോട്ട് വരാറുണ്ടോ?"

" അതില്ല... ഉച്ചനേരമായതു കൊണ്ടാ ആരുമില്ലാത്തെ..."
"അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ... "

അത് പറഞ്ഞുകഴിഞ്ഞതും സാർ എന്നെ തള്ളി വെള്ളക്കെട്ടിലേക്കിട്ടു! ഞാൻ പേടിച്ച് ഞെട്ടിത്തരിച്ചുപോയി! വെള്ളത്തിനാണെങ്കിൽ പല്ല് കിടുക്കാൻ പാകത്തിന് തണുപ്പ്.

💬 Comments

View all comments