0%

Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]

Author : kkstories Read All Parts 427

വീഴാതിരിക്കാൻ ഞാൻ മുറുക്കിപ്പിടിച്ചിരുന്നു. ബസ് കയറി നാല് സ്റ്റോപ്പ് അപ്പുറം ദേവീകോവിലിനരികിൽ ഞാനിറങ്ങി.

അവിടുന്ന് മുകളിലേക്ക്, വളഞ്ഞു നീളുന്ന ടാറിട്ട വഴിയിലൂടെ ഞാൻ നടന്നു. അത് നെസ്റ്റിലേക്കുള്ള വഴിയാണ്. വർക്കിച്ചായൻ കൈക്കാരനായി പോകുന്ന പുല്ലയ്ക്കൽ സെബാസ്റ്റ്യന്‍ മുതലാളിയുടേതാണ് കോവിൽപ്പടിയിലെ ഈ വീട്- നെസ്റ്റ്.

നാടുകാണാൻ വരുന്ന വിദേശികളേയോ സഞ്ചാരികളേയോ തോട്ടം കാണാന്‍ വരുന്ന അതിഥികളേയോ വ്യഭിചരിക്കാൻ വരുന്ന ധനികരായ കൂട്ടുകാരെയോ ഒക്കെ പുല്ലയ്ക്കലുകാർ താമസിപ്പിക്കാറുള്ള ഗസ്റ്റ് ഹൗസാണത്. അവിടേക്ക് കുറച്ച് ദിവസം സഹായത്തിന് ആളെ വേണമെന്ന് പറഞ്ഞപ്പോള്‍ നല്ല പണം കിട്ടുമെന്നറിയാവുന്ന വർക്കിച്ചായൻ എന്നെ അയക്കാമെന്ന് പറയുകയായിരുന്നു. എന്നോട് ഒന്ന് ചോദിക്കുകപോലും ചെയ്തില്ല.

രണ്ടാഴ്ചയായി നെസ്റ്റിൽ ഒരാൾ താമസിക്കുന്നുണ്ട്. അയാളുടെ സഹായത്തിന് നിന്നിരുന്ന സാറച്ചേച്ചിക്ക് ഡെങ്കിപ്പനി പിടിച്ചു. അവർക്ക് പകരം ഇപ്പോൾ ഞാൻ.... നെസ്റ്റിന്റെ ഗേറ്റ് കടന്നപ്പോള്‍ തന്നെ ഉമ്മറവരാന്തയിലെ ചാരുകസേരയിൽ അയാളിരിക്കുന്നത് ഞാൻ കണ്ടു. അയാളുടെ നീളൻ വിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റ്. കണ്ണുകളടച്ച് എന്തോ ചിന്തിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഞാൻ ചെന്നു.
"സർ...."
അയാൾ കണ്ണുതുറന്നു. കറുത്ത കൃഷണമണികൾ. ചുണ്ടില്‍ മധുരമായ ഒരു പുഞ്ചിരി. ചെറുപ്പമാണ് അയാൾ. മുപ്പതിനോടടുത്ത് പ്രായം കാണും. എന്നേക്കാൾ ഇളപ്പമായിരിക്കുമോ? ഞാൻ എന്നെ പരിചയപ്പെടുത്താൻ തുനിഞ്ഞപ്പോഴേക്കും അയാൾ ഇങ്ങോട്ട് ചോദിച്ചു,
"ശോശന്ന...... അല്ലെ?"
ഒന്ന് പകച്ചെങ്കിലും ഞാൻ അതെയെന്ന് തലയാട്ടി.
"സെബാസ്റ്റ്യന്‍ പറഞ്ഞിരുന്നു ശോശന്ന വരുമെന്ന്. ഇങ്ങോട്ടേക്ക് ദൂരക്കൂടുതലുണ്ടോ?"
അത് കേട്ടപ്പോൾ വൈകിയതിന്റെ കാരണമാണ് തിരക്കിയത് എന്നാണ് ഞാൻ കരുതിയത്.

"അയ്യോ സർ.... അത്ര ദൂരമൊന്നുമില്ല.... ഇന്നൊരല്പം വൈകിപ്പോയി... സോറി സർ...!", ഞാൻ വ്യഗ്രതപ്പെട്ട് പറഞ്ഞൊപ്പിച്ചു. അത് കേട്ടപ്പോൾ അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു,
"ഞാൻ അങ്ങനെ ചോദിച്ചതല്ല. ചുമ്മാ കുശലാന്വേഷണം നടത്തിയതാണ്. അങ്ങനെ വൈകിയിട്ടൊന്നുമില്ല. കാലത്തെ ഭക്ഷണം ഞാൻ താഴെ ഒരു കടയിൽ നിന്ന് കഴിച്ചു. പുട്ട് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും കടലക്കറി സൂപ്പർ ആയിരുന്നു".

അയാൾ വീണ്ടും പുഞ്ചിരിച്ചു.

"അകത്തേക്ക് കയറിക്കോളൂ. കാര്യമായ കാര്യങ്ങളൊന്നൂല്ല. ഉച്ചയ്ക്കുള്ള ഫുഡ് ഉണ്ടാക്കണം. ഇടയ്ക്ക് ഇവിടമെല്ലാം ഒന്ന് അടിച്ചുതുടച്ച് വൃത്തിയാക്കണം.... അങ്ങനെയൊക്കെ ബേസിക് ജോലികളേ ചെയ്യാനുള്ളൂ. അപ്പൊ കയറിക്കോളൂ "

" ശരി സർ".
ഞാൻ

💬 Comments

View all comments