Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]
അകത്തേക്ക് കയറുമ്പോൾ അയാൾ എന്നോട് പറഞ്ഞു,
" ശോശന്ന..... എന്റെ പേര് വിഷ്ണു എന്നാണ്.... വിഷ്ണുദാസ്... എന്നെ അങ്ങനെ വിളിച്ചാൽ മതി.... അതാണ് എനിക്കിഷ്ടം.... "
അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എങ്ങനെ അയാളെ പേരെടുത്ത് വിളിക്കും? മനസ്സിൽ തെറി വിളിച്ചാലും പുറത്തേക്ക് സർ എന്നോ മുതലാളി എന്നോ ഒക്കെയല്ലേ വരാൻ പാടുള്ളു. മറ്റൊന്നും എന്റെ വായിൽ വരാറില്ല. മറുപടിയൊന്നും പറയാനില്ലാതെ ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ച് അകത്തേക്ക് കയറിപ്പോന്നു. അയാൾക്ക് നല്ല വട്ട് തന്നെ.
അല്ലെങ്കിൽ വേലക്കാരോട് പേരെടുത്ത് വിളിക്കാൻ പറയുമോ.... അകത്ത് നോക്കിയപ്പോൾ കുറെ പുസ്തകങ്ങൾ.... കുറെ എന്ന് പറഞ്ഞാൽ കുറെ കുറെ പുസ്തകങ്ങൾ! നടുമുറിയിലെ ടീപ്പോയിൽ കുറെയെണ്ണം. തറയിൽ പരന്നു കിടക്കുന്ന കുറെയെണ്ണം. സോഫയിൽ കുറച്ചെണ്ണം. വായനയുടെ അസുഖമുള്ള ആളാണ്.
അപ്പോൾ പിന്നെ ഇങ്ങനെ വട്ട് പറയുന്നതിൽ അത്ഭുതമില്ല. എനിക്ക് ചിരി വന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ കറിസാധനങ്ങളെല്ലാമുണ്ട്. അയാൾക്ക് ഉച്ചത്തേക്ക് കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്ന് ചോദിച്ചറിയാൻ ഞാൻ ഉമ്മറത്തേക്ക് വന്നപ്പോൾ അയാളെ കാണാനില്ല.
നോക്കിയപ്പോൾ മുറ്റത്ത് ഒരു മൂലയിലുള്ള പൂമരത്തിന്റെ ചോട്ടിൽ നിന്ന് ഫോൺ ചെയ്യുന്നു. കോൾ കട്ടാക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു.
"സർ..."
അയാൾ തിരിഞ്ഞുനോക്കി.
"ഉച്ചയ്ക്ക് കഴിക്കാൻ എന്താ വേണ്ടത്?"
അയാൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,
"ശോശന്നയ്ക്ക് ഇഷ്ടമുള്ളത് എന്താന്ന് വച്ചാൽ ഉണ്ടാക്കിക്കോ... അവിടെ വേണ്ടതെല്ലാം സാറച്ചേച്ചി വാങ്ങി വച്ചിട്ടുണ്ട്. എന്ത് വേണമെങ്കിലും ഉണ്ടാക്കിക്കോളൂ..."
ഞാനും ഒന്ന് പുഞ്ചിരിച്ചു.
"ശോശന്ന കാലത്ത് എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?", അയാൾ ചോദിച്ചു.
അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.
" ഇല്ല സർ.... തിരക്കായതുകൊണ്ട്.... "
" എന്നെ പേര് വിളിച്ചാല്‍ മതി ശോശന്ന. മറ്റുള്ളവർക്ക് വിളിക്കാനല്ലേ നമുക്കെ പേര് തന്നിട്ടുള്ളത്.... "
അയാൾ വീണ്ടും പുഞ്ചിരിച്ചു. മഞ്ഞുകൊണ്ട് വിളറിയ ആ മുഖത്ത് വെട്ടിച്ചെറുതാക്കി നിർത്തിയ താടിമീശകൾ കറുത്ത കുത്തുകളായി തെളിഞ്ഞ് കാണാമായിരുന്നു....
അടുക്കളയില്‍ പച്ചക്കറി അരിയുന്നേരം അകത്തുനിന്നും അയാൾ വിളിക്കുന്നത് കേട്ടു. തിരിഞ്ഞ് നോക്കിയപ്പോഴേക്കും അയാൾ അടുക്കളയിലെത്തിയിരുന്നു. ഒരു കവർ എനിക്ക് നേരെ
💬 Comments
View all comments