Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]
നീട്ടി അയാൾ പറഞ്ഞു,
"ഇന്നാ...താഴത്തെ കടയിൽ നിന്നാണ്.... ശോശന്നയ്ക്ക് ദോശ ഇഷ്ടമാണല്ലോ അല്ലേ...? പുട്ടും ഇഡ്ഡലിയുമൊന്നും എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ.... അതാ ദോശ വാങ്ങിയത്..."
"അയ്യോ സർ.... ഇത് വേണ്ടായിരുന്നു..... ഞാൻ ഇവിടുന്നു എന്തെങ്കിലും കഴിച്ചേനെയല്ലൊ....!".
ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭക്ഷണം കൊണ്ടുവന്നത് എനിക്ക് ശരിക്കും ആശ്വാസമായിരുന്നു. വിശക്കുന്നുണ്ടായി. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
" ഇവിടുള്ളത് എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണ്ടേ.., അത് നമുക്ക് ഉച്ചയ്ക്ക് തിന്നാം... തൽക്കാലം ഇപ്പോൾ ഇത് കഴിക്ക്", അയാൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ കൈ നീട്ടിയപ്പോൾ സ്കാർഫ് സ്ഥാനം മാറി കഴുത്തിലെ പാട് വെളിവായി. അയാളുടെ കണ്ണുകൾ അങ്ങോട്ടേക്ക് താഴ്ന്നത് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് സ്കാർഫ് വീണ്ടും നേരെയാക്കി. എന്റെ വെപ്രാളം കണ്ട് അയാൾ ഒരല്പം കളിയാക്കൽ കലർന്ന ഒരു ചിരി ചിരിച്ച് തലയാട്ടി. അതും കൂടിയായപ്പോൾ ഞാൻ അങ്ങ് ചൂളിപ്പോയി. ഞാൻ എന്തൊരു മണ്ടിയാണ്....
ഒന്നും ചെയ്യാതിരുന്നെങ്കിൽ അയാൾ അത് കണ്ട് ഒന്നും മിണ്ടാതെ പോകുമായിരുന്നു. വെറുതെ ഞെട്ടിവിറച്ച് ആകെ കുളമാക്കി. വിഡ്ഢീ...!! ഞാൻ എന്നെത്തന്നെ ശകാരിച്ചു..... അയാൾ പക്ഷേ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പോയി. ഭാഗ്യം..! അല്ലെങ്കിൽ തന്നെ അയാൾ എന്ത് പറയാനാണ്....
വർക്കിച്ചായന്റെ അക്രമത്തിന്റെയും ആക്രാന്തത്തിന്റെയും അടയാളത്തെ എന്റെ കാമാസക്തിയുടെ തിലകച്ചാർത്താണെന്ന് അയാൾക്ക് മനസ്സിലിട്ട് താലോലിക്കാമെന്ന് മാത്രം. അല്ലാതെന്ത്.
ഞാൻ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോഴും പിന്നെ അകം അടുക്കിപ്പെറുക്കുമ്പോഴുമെല്ലാം അയാൾ അകത്തെ മുറിയിൽ പുസ്തകങ്ങൾ വായിക്കുകയായിരുന്നു. ഇടയ്ക്ക് വരുന്ന കാളുകൾ അയാൾ എടുക്കാതെ കുറെ നേരം അടിച്ച് നിന്നു. ചിലത് ചിലപ്പോൾ എടുത്ത് സംസാരിച്ചു. അത്ര തന്നെ.
ഭക്ഷണം തയ്യാറായെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ വന്ന് കഴിച്ചിട്ട് എഴുന്നേറ്റു.
"തീയല് കലക്കിയിട്ടുണ്ട്...", അയാൾ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു.
വീണ്ടും അയാൾ പുസ്തകങ്ങളിലേക്ക് മടങ്ങി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുന്ന സ്വപ്നയോട് കോവിൽപ്പടിയിൽ ഇറങ്ങാൻ പറഞ്ഞിരുന്നു.
അവളെ ഞാൻ താഴേക്ക് ചെന്ന് കൂട്ടിക്കൊണ്ടുവന്നു. അവൾ നെസ്റ്റിലേക്ക് വന്നപ്പോഴാണ് അയാൾ ഒന്ന് വായനകൾക്ക് വിരാമമിട്ടത്. അയാൾ അവളോട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകൾ പറഞ്ഞു. അവളുടെ കൂടെ പടം
💬 Comments
View all comments