0%

Chapter Title : ശ്രീ വിദ്യയുടെ പ്രണയം [Tom]

Author : tom Read All Parts 818

പോയി.

അവരെ രണ്ടുപേരെയും കുറെ നേരം ചേർത്തുപിടിച്ച് അങ്ങനെ കിടന്നു വിദ്യ….

ഇത് ആ അമ്മയ്ക്കും മക്കൾക്കും പതിവുള്ളതാണ് ഓഫീസിൽനിന്ന് വന്നു കഴിഞ്ഞാൽ ഒരല്പം നേരം മൂന്ന് ശരീരങ്ങളും ഒറ്റ ആത്മാവുമായി ഇങ്ങനെ കൂടിച്ചേർന്ന് കിടക്കുക….

അമ്മയുടെ ചൂട് പറ്റിയതുകൊണ്ടാണെന്ന് തോന്നുന്നു അവർ രണ്ടുപേരും മെല്ലെ മയക്കത്തിലേക്ക് വഴുതി വീണിരുന്നു അപ്പോഴേക്കും ലക്ഷ്മി അമ്മ ചായയുമായി എത്തി…

"രണ്ടുപേരും ഉറങ്ങിയോ ഇന്ന് ഉച്ചയ്ക്ക് കുറെ ശ്രമിച്ചതാ രണ്ടുപേരെയും ഉറക്കാൻ….രണ്ടുപേരും കൂട്ടാക്കിയില്ല.. കളി ആയിരുന്നു…. അതാ ഈ സമയത്ത് കിടന്നുറങ്ങിയേ!!!!" എന്ന് പറഞ്ഞു ലക്ഷ്മി അമ്മ ..

ഉണർത്തേണ്ട എന്ന് അവരോട് കണ്ണ് കൊണ്ട് കാട്ടി രണ്ടുപേരെയും എടുത്ത് മുറിയിൽ കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി…

ലക്ഷ്മി അമ്മയോട് പൊയ്ക്കോളാൻ പ റഞ്ഞു അവരുടെ അടുത്ത് ചെന്നിരുന്നു വിദ്യ…

ഇങ്ങനെ രണ്ടു കുഞ്ഞു മുഖത്തേക്ക് നോക്കിയിരിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്….

ഈ ഭൂമിയിൽ ഇപ്പോൾ തനിക്ക് സ്വന്തം എന്ന് പറയാൻ ഈ രണ്ട് മാലാഖക്കുഞ്ഞുങ്ങൾ മാത്രമേയുള്ളൂ… അവരെയും സ്വന്തമാക്കാൻ അവകാശം പറഞ്ഞു വേറെ ആളുകൾ ഉണ്ടെന്നത് ഓർത്തു ദേഷ്യവും സങ്കടവും ഒരുപോലെ മനസ്സിൽ കിടന്നു തിളച്ചു അവൾക്ക്…

ഓർമ്മകൾ ഒരു അഞ്ചുവർഷം പുറകിലേക്ക് പോയി… പിജി അവസാനവർഷം ആയപ്പോഴാണ് അടുത്തുള്ള ഒരു ട്യൂട്ടോറിയൽ കോളേജിലേക്ക് ക്ലാസ് എടുക്കാൻ തന്നെ ക്ഷണിക്കുന്നത്….

പാർട് ടൈം ജോലിയായി ചെയ്താൽ മതി എന്ന് പറഞ്ഞപ്പോൾ വരാം എന്ന് ഏറ്റു…. കാരണം കോളേജിൽ അടയ്ക്കാനുള്ള ഫീസെങ്കിലും കിട്ടുമല്ലോ എന്നോർത്ത്…

ചെറുപ്പത്തിലെ അച്ഛൻ മരിച്ചതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെയും അനിയത്തിയെയും പഠിപ്പിക്കുന്നതും വളർത്തുന്നതും ഒക്കെ…

💬 Comments

View all comments