Chapter Title : ശ്രീ വിദ്യയുടെ പ്രണയം [Tom]
തനിക്ക് ഈ ജോലി കിട്ടിയാൽ അമ്മയെ അങ്ങനെയെങ്കിലും സഹായിക്കാം എന്ന് കരുതി വിദ്യ ജീവിക്കുന്നത്…..
അവിടെ നിന്നാണ് ബിജോയ് സാറിനെ പരിചയപ്പെടുന്നത് തന്നെക്കാൾ സീനിയർ ആയിരുന്നു പിജി ഒക്കെ കഴിഞ്ഞതാണ് ഇപ്പോൾ പിഎസ്‌സി ഒക്കെ എഴുതി നിൽക്കുന്നു ഗവൺമെന്റ് ജോലിയാണ് ആളുടെ സ്വപ്നം…
ആകാശത്തിന് കീഴിലുള്ള എന്തിനെ പറ്റിയും സംസാരിക്കാൻ കഴിവുള്ളവൻ… വാചകക്കസർത്ത് കൊണ്ട് ആരെയും മയക്കും..
കുട്ടികൾ എല്ലാവരും അയാളുടെ ആരാധകരായിരുന്നു കുട്ടികൾ മാത്രമല്ല ടീച്ചേഴ്സിന് ഇടയിൽ പോലും അയാൾക്ക് ആരാധകർ ഉണ്ടായിരുന്നു….
അയാളെ ശ്രീവിദ്യ ഇഷ്ടപ്പെട്ട് പോയതിൽ തെറ്റ് പറയാൻ പറ്റില്ലായിരുന്നു… ഒരുപാട് ഉയരത്തിൽ എത്തണമെന്ന് അതിയായ മോഹമുള്ള ഒരാൾ…
എല്ലാവരോടും കാണിക്കുന്ന അടുപ്പത്തിലും ഉപരിയായി തന്നോട് അയാൾക്ക് ഒരു പ്രത്യേകതയുണ്ടെന്ന് ശ്രീവിദ്യക്ക് പലപ്പോഴും തോന്നിയിരുന്നു അത് ശരിവെക്കും പോലെയായിരുന്നു അയാളുടെ പിന്നീടുള്ള പെരുമാറ്റങ്ങളും….
ഒരിക്കൽ ട്യൂട്ടോറിയൽ കുട്ടികളെല്ലാവരും നേരത്തെ പോയ ദിവസം അയാൾ തന്നെയാണ് അയാൾക്ക് അവളെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞത്… തിരിച്ച് ഇഷ്ടമാണ് എന്ന് തന്നെയായിരുന്നു ശ്രീവിദ്യയുടെയും മറുപടി….
അവിടെയുള്ള ആരും അറിയാതെ അവരുടെ പ്രണയം പടർന്നു പന്തലിച്ചു…
പലപ്പോഴും തന്റെ ആഗ്രഹങ്ങൾ ശ്രീവിദ്യയുമായി ബിജോയ് പങ്കുവെച്ചിരുന്നു.. കുറേ പണം നേടണം എങ്കിലേ ആളുകൾക്ക് തങ്ങളോട് ഒരു മതിപ്പ് ഉണ്ടാവുകയുള്ളൂ എന്ന് കൂടെക്കൂടെ അയാൾ പറയുമായിരുന്നു…..
ശ്രീവിദ്യ അതിനെതിരായിരുന്നു പണം ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രം മതിയോ ആളുകൾക്ക് നല്ല സ്വഭാവവും മറ്റുള്ള ജീവികളുടെ സഹാനുകമ്പയും കൂടി വേണ്ടേ...
എന്ന് അവൾ ചോദിക്കുമ്പോൾ പണത്തിനു മീതെ ഇതിനൊന്നും പ്രാധാന്യമില്ല എന്ന് അയാൾ തിരിച്ചടിച്ചിരുന്നു….
അന്ന് അത്ര കാര്യമാക്കി എടുത്തില്ലായിരുന്നു ശ്രീവിദ്യ…. അല്ലെങ്കിൽ അയാളോടുള്ള
💬 Comments
View all comments