0%

Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]

Author : JO Read All Parts 1K

മക്കളേ... ഉം... വേഗം അവനോന്റെ ക്ലാസ്സിപ്പോവാൻ നോക്ക്...!!!

അങ്ങനെ ഞങ്ങളെക്കണ്ടുപരിചയം പോലുമില്ലാത്ത ആ ടീച്ചറുടെ മുന്നിലും ഞങ്ങള് കാമുകീകാമുകന്മാരായി. ഞങ്ങൾക്ക് ലാബില്ലാത്തതിനാൽ ആ ടീച്ചറെ ഞങ്ങളാരും ശ്രദ്ധിച്ചിട്ടുപോലുമില്ലായിരുന്നു താനും. പക്ഷേ പുള്ളിക്കാരികൂടി അങ്ങനെപറഞ്ഞിട്ടു പോയപ്പോൾ ഭദ്രകാളീടെ ടെമ്പറുതെറ്റിന്നുള്ളത് പ്രത്യേകം പറയേണ്ടല്ലോ.... !!!. അത്രേംനേരം മുഖത്തുണ്ടായിരുന്നയാ ഭാവമാറ്റവും മറച്ചിട്ട് എന്നെനോക്കിയൊരലർച്ച.

ഇപ്പൊ സമാധാനമായോ... ??? ഇത്രെംന്നാളും ടീച്ചർമാരുടെ മുമ്പിലെങ്കിലും കൊറച്ചു വെലയുണ്ടാരുന്നതാ... ഇപ്പൊ അതുംകൂടി കളഞ്ഞപ്പോ നിനക്ക് സമാധാനമായില്ലേ... ???

അതിനു ഞാനെന്നാ ചെയ്‌തൂന്നാ നീയീപ്പറയുന്നേ... ???

നിനക്കൊന്നുമടിഞ്ഞൂടല്ലേ... നീയെന്നാത്തിനാ അവരുടെ മുന്നിക്കിടന്നു വിക്കിയത്... ??

പിന്നെ ഞാനെന്നാ പറയണ്ടേ... ??? ഞാൻനിന്നെ കല്യാണമാലോചിക്കുവാരുന്നൂന്നു പറയണാരുന്നോ... ???

ഭദ്രകാളീടെ വായടഞ്ഞു. അപ്പോഴായിരിക്കും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക. അല്ലേലും ആദ്യം തല്ലും അലർച്ചയും കഴിഞ്ഞിട്ടാണല്ലോ അവളുടെ ചിന്തയെല്ലാം. ഒരുനിമിഷമെന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു. എന്നിട്ട് ഒന്നും പറയാതെയൊരു പോക്ക്. ഞാൻ വിടുമോ... തല്ലുകിട്ടിയാലും വേണ്ടില്ല ഇന്നെന്തേലും പറയിക്കണമെന്നായിരുന്നു വാശി. അതിപ്പോ നോയെന്നായാലും അതിനുള്ളൊരു കാരണംകൂടിയറിയണമല്ലോ...!!.

ഭദ്രേ നീയൊരുത്തരം പറഞ്ഞിട്ടു പോ... അമ്മയോട് ഞാനെന്നാ പറയണ്ടേ... ???

പറയാനുള്ളത് ഞാൻ നേരത്തേ പറഞ്ഞതല്ലേ... നടക്കില്ലാന്ന്... !!!

ക്ലാസ്സിലേക്ക് പാഞ്ഞുപോയ്ക്കോണ്ടിരുന്നയവളെ മറികടക്കാനാവാതെ വന്നപ്പോൾ പിന്നിൽനിന്ന് വിളിച്ചുയാ ചോദ്യത്തിന് അവൾ തിരിഞ്ഞുനോക്കാതെ നടന്നുകൊണ്ടായിരുന്നു ഉത്തരം പറഞ്ഞത്. എന്റെ മനസ്സു പിടഞ്ഞു. നോയെന്നാണുത്തരമെങ്കിലും അതൊന്നു കേട്ടാൽമതീന്നു ചിന്തിച്ചു നടന്നിട്ടും വെട്ടിത്തുറന്നുകേട്ടുകഴിഞ്ഞപ്പോളൊരു നീറ്റൽ...!!

ഞാന്നിന്റെ ഡീറ്റൈൽസുമൊത്തം കണ്ടുപിടിച്ചില്ലേ... പിന്നെന്താ പ്രശ്നം... ??? നിന്നെക്കുറിച്ചുള്ള എല്ലാ ഡീറ്റൈൽസുമെന്റെ വീട്ടിലുമറിയാം. അവർക്കാർക്കും കുഴപ്പൊമില്ല. പിന്നെന്നാ ???

ചോദിക്കുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു. അത് കേട്ടിട്ടാവും അവൾ പെട്ടന്നു തിരിഞ്ഞുനിന്നു. എന്റെ മുഖത്തേക്കുതന്നെ നോക്കി.

💬 Comments

View all comments