0%

Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]

Author : JO Read All Parts 1K

അവളൊരു പൊസിറ്റിവായ ഉത്തരം തരുമെന്ന പ്രതീക്ഷയിൽ ഞാനും...!!!. കുറച്ചുനേരമെന്നെ നോക്കിനിന്നിട്ടാണ് അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങിയത്. പക്ഷേ അവളുടെ മുഖത്തു പ്രത്യേകിച്ചു ഭാവവ്യത്യാസമൊന്നും കാണായ്കയാൽ എന്റെ കണ്ണുകളും ചെറുതായി നിറയാൻ തുടങ്ങിയിരുന്നു. അതുകണ്ടതും അവളുടെ കണ്ണുകളിൽ നേരിയ അത്ഭുതം...!!!.

അതിന് താനെന്തിനാടോ നിന്നു കാറുന്നേ... ???

എന്റെയുള്ളൊന്നു നീറി. കുറച്ചു മുമ്പ് സംസാരിച്ചപ്പോൾ അവൾക്കുഞാൻ നീയായിരുന്നു. ഇപ്പോൾ താനായി. ഒരു ഫ്രണ്ടിനോട് സംസാരിക്കുന്നതുപോലെപ്പോലുമല്ല, ഒരപരിചിതനോട് സംസാരിക്കുന്നപോലെയല്ലേ അവളിപ്പോഴെന്നോട്‌ സംസാരിക്കാൻ നോക്കുന്നേ... ??? അവളുടെ സ്ഥിരം ശൈലിയിൽ... ???!!!.

ഇതിൽക്കൂടുതലെങ്ങനെയാടീ ഞാനെന്റയിഷ്ടം നിന്നോട് തുറന്നു പറയുക... ???. സാധാരണ പ്രേമിക്കാനല്ലേ എല്ലാവരും ഉടക്കു പറയുന്നേ??!!. ഇതിപ്പോ കെട്ടിക്കോട്ടേന്നല്ലേ ഞാൻ ചോദിച്ചേ...??!!. അതും പഠിത്തമൊക്കെ കഴിഞ്ഞിട്ട്...!! ഞാനൊരു മോശപ്പെട്ടവനാണെങ്കിൽ പോട്ടെന്നു വെക്കാം. ഇതിപ്പോ.... !! ഇതിൽക്കൂടുതലങ്ങനെയാ ഞാൻ നിന്റെമുന്നിൽ താഴുന്നേ... ???

ഞാൻ പറഞ്ഞോ നിന്നോട്... ???

എന്ത്... ???

എന്റെ മുന്നിൽ താഴാൻ ഞാൻപറഞ്ഞോ നിന്നോടെന്ന്... ???

എനിക്കങ്ങോട്ടു വിറഞ്ഞുകയറി. ഇത്രേം സീരിയസായിട്ടു ഞാൻ പറയുമ്പോഴും അവള് പറയുന്നത് സ്ഥിരംപല്ലവി. അഹങ്കാരത്തിന്റ പരകോടിയിൽ നിക്കുന്ന വർത്താനം. ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാംകൂടി കൂടിക്കുഴഞ്ഞു വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ. അന്ന്... അന്നാദ്യമായി അവളിങ്ങോട്ടു ദേഷ്യപ്പെടുന്നതിനും മുമ്പേ ഞാനവളേനോക്കി പൊട്ടിത്തെറിച്ചു.

ഇല്ലേടീ.... നീയല്ല, നിന്നെയൊക്കെയിട്ടിട്ടു പോയ നിന്റെ തന്ത വന്നു പറഞ്ഞു. നിന്റെ മുന്നിലിങ്ങനെ തരംതാഴാൻ...!!!. അല്ലപിന്നെ... മനുഷ്യേന്റെ ക്ഷമക്കുമില്ലേയൊരു പരിധി... !!. ടീ പുല്ലേ... ഞാൻനിന്റെ പുറകേയിങ്ങനെ പട്ടിയെപ്പോലെ നടക്കുന്നതേ... എനിക്കുവേറെ പെണ്ണു കിട്ടൂല്ലാത്തകൊണ്ടല്ല. എനിക്കുനിന്നെയത്രക്കിഷ്ടമായകൊണ്ടാ... !!!. ഒറ്റ വാക്കുപറഞ്ഞാ നിന്നെ തൂക്കിയെടുത്തോണ്ടുവന്നെന്റെ മുന്നിലിട്ടുതരാനെനിക്കാളില്ലാഞ്ഞിട്ടല്ല... !!!. എന്നെക്കൊണ്ടത് ചെയ്യിക്കരുത്... !!!

പക്ഷെയെന്റെ

💬 Comments

View all comments