Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
കട്ടഹീറോയിസം നിറഞ്ഞ മാസ്സ് ഡയലോഗുകേട്ടതും അതിലുംവല്യ തെറിയോ അടിയോ പ്രതീക്ഷിച്ചുനിന്ന എന്നെനോക്കിയവളൊരൊറ്റ ചിരി... !!!. ആക്കിയ ചിരിയല്ല, വല്യയെന്തോ ഫലിതം കേട്ടതുപോലുള്ളൊരു പൊട്ടിച്ചിരി..
!!!. എന്റെ ഫുൾ ഗ്യാസും പോയി. ജീവിതത്തിലാദ്യമായിട്ടവളുടെ പൊട്ടിച്ചിരികണ്ട അമ്പരിപ്പിലാണോ, അതോ ഇതിലെന്തായിത്ര ചിരിക്കാനെന്ന ചിന്തയിലാണോന്നറിയില്ല, ഞാനവളുടെ മുഖത്തേക്കുതന്നെ മിഴുങ്ങസ്യാന്നു നോക്കിനിന്നു. എന്റെ നിൽപ്പു കണ്ടിട്ടാവണം ഒരുവിധത്തിലൊന്നടക്കിവന്നയവളുടെയാ ചിരി വീണ്ടുമൊരിക്കൽക്കൂടി മുഴങ്ങി. അവസാനം വാ പൊത്തിപ്പിടിച്ചാണ് അവളാ ചിരിയടക്കിയത്. എന്നിട്ടൊരു ഡയലോഗും.
അങ്ങനെയെന്നെ തൂക്കിയെടുത്തൊണ്ടു വന്നാലെങ്കിലുമീ കല്യാണം നടക്കൂന്നു നിനക്കു തോന്നുന്നുണ്ടോ ശ്രീഹരീ...???
ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തോന്നു പറയാൻ... ??!!!. അപേക്ഷ, അഭ്യർത്ഥന, പ്രലോഭനം, ഭീക്ഷണി... അങ്ങനെ സർവ വഴിയും നോക്കി. എന്നിട്ടും അടുക്കുന്നില്ലാന്നുവെച്ചാപ്പിന്നെ ഞാനെന്നാ ചെയ്യുക...???!!!. എന്റെ വായടഞ്ഞത് മനസ്സിലാക്കിയിട്ടാവും, അവൾ തന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.
എന്നെക്കുറിച്ചുള്ള സർവ ഡീറ്റൈൽസുമറിഞ്ഞൂന്നു പറഞ്ഞില്ലേ... എങ്ങനെയറിഞ്ഞു... ??? ആരു പറഞ്ഞുതന്നു... ???
ഞാനൊന്നും മിണ്ടിയില്ല. ഡിബിന്റെ പേരു പറഞ്ഞാൽ അതവൻ തപ്പിപ്പിടിച്ചു തന്നതാണെന്നല്ലേ വരൂ. ഞാനായിട്ടു കണ്ടുപിടിച്ചതാണെന്നു പറഞ്ഞാലല്ലേ എനിക്കൊരു വില കിട്ടൂ. പക്ഷേയെന്റെ നിശബ്ദത തന്നെയായിരുന്നു അവൾക്കുള്ള മറുപടി. പക്ഷേ അതിന്റെ റിയാക്ഷൻ എന്റെ സർവ കിളിയും പറത്തുന്നതായിരുന്നു. കൈകെട്ടിനിന്ന് എന്റെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം വന്നത്.
കൂട്ടുകാരൻ എന്തൊക്കെ പറഞ്ഞു തന്നൂ... ???
ങ്ങേ... ???
ഡിബിൻ എന്നെക്കുറിച്ചുള്ള ഡീറ്റൈൽസ് മൊത്തം പറഞ്ഞുതന്നില്ലേ...??? എന്തൊക്കെ പറഞ്ഞു തന്നൂന്ന്...!!!
എല്ലാം പറഞ്ഞുതന്നു. അച്ഛന്റെ പേര്... അമ്മേടെ പേര്... വീട്ടുപേര്... എങ്ങനെയിവിടെത്തി... അച്ഛനെവിടെപ്പോയി... ഇപ്പോഴെങ്ങനെ ജീവിക്കുന്നൂ... അങ്ങനെയല്ലാം.... !!!. അതൊക്കെ കേട്ടുകഴിഞ്ഞപ്പഴും എനിക്കുമമ്മയ്ക്കും നിന്നോടുള്ളയിഷ്ടം കൂടിയേയുള്ളൂ. അതുകൊണ്ടാ അമ്മയെന്നോട് കെട്ടിക്കോട്ടേന്നു ചോദിക്കാൻ പറഞ്ഞേ...
💬 Comments
View all comments