0%

Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]

Author : JO Read All Parts 1K

!!!

അവനാണ് പറഞ്ഞുതന്നതെന്ന സത്യമവൾക്ക് മനസ്സിലായെന്നു കണ്ടതും ഞാൻ പിന്നൊന്നുമൊളിക്കാൻ നിന്നില്ല. അവനാണ് പറഞ്ഞുതന്നേന്നുതന്നെ സമ്മതിച്ചുകൊണ്ട് ഞാനറിഞ്ഞ കാര്യങ്ങളൊക്കെയങ്ങു പറഞ്ഞു. അതു കെട്ടാലെങ്കിലുമവളത് സമ്മതിക്കുമെന്നൊരു ചെറിയ പ്രതീക്ഷയെനിക്കുണ്ടായിരുന്നൂന്നുള്ളതാണ് സത്യം. പക്ഷേ കിട്ടിയത് മറ്റൊന്നായിരുന്നൂന്നു മാത്രം...!!!

എന്നെക്കുറിച്ചുള്ള എല്ലാ ഡീറ്റൈൽസുമറിഞ്ഞിട്ടും എന്നെക്കെട്ടിക്കോളാൻ പറഞ്ഞോ വീട്ടുകാര്... ???

ആം പറഞ്ഞു... !!! അവൻ പറയുന്നെന് മുന്നേ ഞാനുള്ള സത്യമൊക്കെയമ്മയോട് പറഞ്ഞാരുന്നു. നീയെന്നെ തല്ലീതടക്കം. അപ്പഴേ അമ്മയ്ക്കു താത്പര്യമായതാ. എന്നെതല്ലീതിഷ്ടപ്പെട്ടില്ലേലും അതിനുള്ള കാരണോം നിന്റെയീ ബോൾഡ്നെസ്സുമൊക്കെക്കണ്ടിട്ട്...!!! പിന്നിന്നലെയവനെന്നോടു വന്നങ്ങനെയൊക്കെ പറഞ്ഞപ്പോ സത്യത്തിൽ ഞാൻ പോലുമൊന്നു ഷോക്കായി. പക്ഷേ അമ്മയ്ക്കതു കേട്ടിട്ടും പ്രത്യേകിച്ചു മാറ്റമൊന്നൂല്ലായിരുന്നു. അത്രയ്ക്കിഷ്ടാവാ അമ്മയ്ക്ക് നിന്നെ... !!!

ഞാനല്പം അഭിമാനത്തോടെയാണത് പറഞ്ഞത്. പാവപ്പെട്ട വീട്ടിലെ പെണ്ണിനെക്കെട്ടാൻ സമ്മതിക്കാത്ത..., അവനുവേണ്ടി വേറേ കല്യാണമുറപ്പിക്കുന്ന സ്ഥിരം ക്ലിഷേ വീട്ടുകാരല്ലയെന്റേതെന്നുകൂടി വെളിവാക്കുകയായിരുന്നെന്റെ ലക്ഷ്യം. പക്ഷേ അവിടേം ട്വിസ്റ്റായിരുന്നു ഫലം.

അപ്പോ അച്ഛനോ... ???

എന്താ... ???

അല്ലാ..., ഇത്രേംനേരം പറഞ്ഞിട്ടും അമ്മ പറഞ്ഞ കാര്യങ്ങളല്ലേ പറഞ്ഞൊള്ളു. അച്ഛനെന്താ പറഞ്ഞെന്നു പറഞ്ഞില്ലല്ലോ...???

അച്ഛൻ... അച്ഛനോടിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അമ്മ പറഞ്ഞോന്നറിയില്ല. നീയൊന്നെസ്സു പറഞ്ഞാപ്പിന്നെ അച്ഛനെക്കൊണ്ടു സമ്മതിപ്പിക്കുന്നകാര്യം ഞാനേറ്റു.

എന്നാച്ചെന്നു ചോദിക്ക്... ലക്ഷംവീടു കോളനീലൊരു വേശ്യേടെ മോള് താമസിക്കുന്നൊണ്ട്... എനിക്കവളെ ഭയങ്കരയിഷ്ടവാ... അവളെക്കെട്ടുന്നേലച്ഛനെതിർപ്പുണ്ടോന്ന്... !!!

എന്നാന്ന്... ???

അവളു പറഞ്ഞതു വ്യാക്തമായിക്കേട്ടിട്ടും കേട്ടതു വിശ്വസിക്കാനാവാതെ ഞാനൊന്നുകൂടിയെടുത്തു ചോദിച്ചു. പക്ഷേ ചോദിക്കണ്ടായിരുന്നുവെന്നു തോന്നിച്ച മറുപടിയാണ് കിട്ടിയത്.

കേട്ടില്ലേ... ??? ലക്ഷംവീടു കോളനീലൊരു വേശ്യേടെ മോളുണ്ട്.... തന്തയുപേക്ഷിച്ചു പോയൊരു തലതെറിച്ച പെണ്ണ്... അവളെ മോനെക്കൊണ്ടു കെട്ടിക്കാൻ സമ്മതമാണോന്നു ചോദിക്കാനവള് പറഞ്ഞൂന്നു പറ... !!!

കേട്ടതു വിശ്വസിക്കാനാതെ ഞാൻ ശ്വാസംവിലങ്ങി നിൽക്കെ

💬 Comments

View all comments