Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
കാര്യത്തിമാത്രമെന്താ ഇത്രക്കങ്ങോട്ടു പരീക്ഷണം... ???!!!പുതിയ പ്ലാൻ ആലോചിക്കുന്നതിനും മുന്നേ ഏതോഒരുത്തിയുടെ കുശലാന്വേഷണം
എന്താ ശ്രീഹരീ..., ഇന്നലെ എവിടാവരുന്നൂ... ???!!!.
ചോദിച്ചു കഴിഞ്ഞപ്പോഴുള്ള ക്ലാസ്സിലെ ചിരികൂടിയായപ്പോൾ ഞാനങ്ങില്ലാണ്ടായി. ക്ലാസ്സിലേക്ക് വരാൻ ചെറിയൊരു നാണക്കേടൊക്കെയുണ്ടായിരുന്നെങ്കിലും അവളെയോർത്തു മാത്രം വന്നതാണ്. പക്ഷേ ഒറ്റയ്ക്കിങ്ങനെനിന്നു ചമ്മുമ്പോൾ എന്തോഒരു വൈക്ലബ്യം. ഞാനൊന്നു ചിരിക്കാനൊക്കെ ശ്രമിച്ചു. പക്ഷെ വോൾട്ടേജ് പോരായിരുന്നിരിക്കണം.. !!!
പക്ഷേ അവളുമാരുടെയാ ചോദ്യംകൊണ്ടൊരു ഗുണമുണ്ടായി. അത്രേം നേരം ഏതോ ബുക്കിലേക്ക് കണ്ണുംനട്ടിരുന്നവള് തിരിഞ്ഞ് എന്നെയൊരു നോട്ടം. ചോദ്യത്തിനുത്തരം കൊടുക്കുമ്പോഴും കുറുക്കന്റെ കണ്ണു കോഴിക്കൂട്ടിൽ തന്നെയായിരുന്നതിനാൽ രണ്ടു നോട്ടങ്ങളും കൃത്യമായി കൂട്ടിമുട്ടി. അവളുടെ മുഖത്തു ദേഷ്യവും കൂടി എന്റെ ചങ്കിടിപ്പും കൂടി....!!!
ഒറ്റ സ്പാർക്കേയടിച്ചുള്ളൂ. അതിനുമുന്നേ ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. വെറുതേയെന്തിനാ രാവിലേയവളെ കലിപ്പുകേറ്റണേ...???!!!. പോരാത്തതിന് എന്തായാലും ഞാൻ മിണ്ടാൻ ചെല്ലുമ്പോ ഒരു തെറിവിളി ഉറപ്പാണ്. അതിന്റെ കൂട്ടത്തിൽ ഇതുംകൂടിയായാൽ ചെലപ്പോ തല്ലുംകൂടി കിട്ടും. വെറുതേ ആകാശത്തോടെ പോണ പണി ചോദിച്ചു മേടിക്കണ്ട.... !!!
ബാഗും ഡെസ്കിൽ വെച്ചിട്ട് കുറച്ചുനേരം ബെഞ്ചിൽ തന്നെയിരുന്നു. അവള് തന്തക്കുവിളിക്കാൻ ഇങ്ങോട്ട് വരുമോന്നു പേടിച്ച് അനങ്ങാതെയിരുന്നതാ. കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നുംകേൾക്കാതായപ്പോൾ ഒളികണ്ണിട്ടൊന്നു നോക്കി. ഭാഗ്യം. വീണ്ടും വായനയിലാണ്. അങ്ങനെ വരാൻ വഴിയില്ലാത്തതാണല്ലോ...???!!! ഇനിയിപ്പോഴെന്റെ നോട്ടം മനസ്സിലായില്ലേയാവോ.... ??? അതോ തെറിവിളിച്ചിട്ടും കാര്യമില്ലാത്തതുകൊണ്ടു മിണ്ടാതെ പോയതാണോ ??? ആ ആർക്കറിയാം. ആ അഥവാ എന്നോട് തട്ടിക്കയറാൻ വന്നാലും എനിക്കും ചോദിക്കാമല്ലോ എന്നെയെന്തിനാ നോക്കിയത് ??? അതുകൊണ്ടല്ലേ ഞാൻ നോക്കിയത് കണ്ടതെന്ന്... !!!
അവളെങ്ങാനും തെറിവിളിക്കാൻ ചാടിക്കേറിവന്നാൽ ഇതല്ല ഇതിലെ ഒരു വരിപോലും ഞാൻ പറയൂല്ലാന്നറിയാമെങ്കിലും വെറുതേ ഞാനൊന്നു സമാധാനിച്ചു. ഇന്നലെക്കിട്ടിയ ട്യൂഷന്റെ
💬 Comments
View all comments