0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 1.4K

കഴിഞ്ഞില്ലെന്നുള്ളത് അവളുടെ അടുത്ത വരികളിൽനിന്നാണ് മനസ്സിലായത്. നമ്മൾ ചിന്തിക്കുന്നതല്ല മറ്റുള്ളവർക്ക് ഫീൽ ചെയ്യുന്നതെന്നും അപ്പോഴാണു ഞാൻ തിരിച്ചറിഞ്ഞത്.

നിങ്ങൾക്കും ഞാനിപ്പോളൊരു ശല്യമായല്ലേടോ... ??? ഉം... എനിക്കു മനസ്സിലായി. ഞാനത് പറഞ്ഞപ്പോൾ മുതലാ നീയും ഡിബിനുമെന്നോട് മിണ്ടാതായത്. ഇതുണ്ടാവരുതെന്നു കരുതിയാ ഇത്രേംനാളും ആരുമൊന്നുമറിയാതെ നോക്കീത്‌. അഹങ്കാരിയാന്നുംപറഞ്ഞു മാറ്റിനിർത്തുന്നേലും വേദനയാടോ വേശ്യേടെ മോളെന്നും പറഞ്ഞു മാറ്റിനിർത്തുന്നത് കാണുമ്പോൾ...!!!.

അവളു പറഞ്ഞുതീരുംമുമ്പേ വെട്ടിത്തിരിഞ്ഞു ഞാനവളുടെ മുഖത്തേക്കു നോക്കി. കാരണം ആ സ്വരത്തിലൊളിച്ചിരുന്ന ഭദ്ര എനിക്കന്യയായ മറ്റൊരാളായിരുന്നു. ആ കണ്ണുംമനവും കലങ്ങിയതുമനസ്സിലാക്കാനെനിക്കവളുടെ സ്വരംതന്നെ ധാരാളമായിരുന്നു. ഇന്നോളം ഞാനാ സ്വരമങ്ങനെ കേട്ടിട്ടില്ല. ആ മുഖമങ്ങനെ കണ്ടിട്ടുമില്ല. അവൾക്കാ ധാർഷ്ട്യം തന്നെയാ ചേർച്ച. അഹങ്കാരം നിറഞ്ഞയാ സ്വരം തന്നെയാ അവളെയവളാക്കുന്നത്. അതില്ലെങ്കിൽ അവളില്ല....!!!.

നിങ്ങൾക്കെന്നോടു പഴേപോലെ സംസാരിക്കാൻ പറ്റ്വോ... ??? ഇനിക്കാകെയിവിടുള്ള കൂട്ടുകാരു നിങ്ങളാ. നിങ്ങളുമെന്നോട് മിണ്ടാതെനടക്കുന്നതു കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ലടോ... നിങ്ങക്ക് ബുദ്ധിമുട്ടാണെങ്കി വേണ്ടാട്ടോ... ഞാൻചുമ്മാ ചോദിച്ചെന്നേയുള്ളു...!!!

അങ്ങനെയാണോടീ നീ ഞങ്ങളെ കണ്ടേക്കുന്നതെന്നു ചോദിക്കണമെന്നായിരുന്നു അവളുടെ വാക്കുകൾ കേട്ടപ്പോളാദ്യം മനസ്സിൽ തോന്നിച്ചത്. പക്ഷേ ചോദിച്ചില്ല. കാരണം അതിനുള്ളയർഹതയെനിക്കില്ലെന്ന് ആ സമയംതന്നെ മനസ്സു തിരുത്തിപ്പറഞ്ഞിരുന്നു. ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവളാപ്പറഞ്ഞയകൽച്ചതന്നല്ലേ ഞാനുമവളോട് കാണിച്ചത്... ???!!. ഒരു വേശ്യയുടെ മോളാണെന്നുള്ള ഒറ്റക്കാരണത്താലല്ലേ ഞാനുമവളിൽനിന്നകലാൻ ശ്രമിച്ചത്... ???!!!.

പക്ഷേ എന്റെ മറുപടിയവൾ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്തെന്നാൽ ഞാനെന്തെങ്കിലും പറയുംമുന്നേയവൾ തിരിഞ്ഞു നടന്നിരുന്നു. എന്റെ മൗനം ഉത്തരമായിട്ടെടുത്തുകാണും. അല്ലെങ്കിൽ ആലോചിച്ചു നിൽക്കുന്നതുകണ്ടപ്പോൾ അവളെയപ്പോൾ സമാധാനിപ്പിച്ചു വിടാനുള്ളയെന്തെങ്കിലും നുണയാലോചിക്കുകയാണെന്നു കരുതിക്കാണുമാ പാവം. ഛേ... കുറച്ചു ദിവസങ്ങൾക്ക് മുമ്പുവരെ എന്റെയെല്ലാമെല്ലാമായിരുന്നവളാണ് ഇപ്പോളാരുമില്ലാത്തവളെപ്പോലെ പോകുന്നത്. ഓർത്തപ്പോൾ നെഞ്ചിനുള്ളിലാസിഡു വീഴുമ്പോലെ...!!!!.

നീറിപ്പുകഞ്ഞു നിൽക്കേ ഇതൊന്നുമറിയാതെ സ്റ്റാഫ് റൂമിൽ

💬 Comments

View all comments