0%

Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]

Author : JO Read All Parts 1.3K

???ആ. !!! എന്തായാലും ആലോചന തീരുംമുമ്പേ സാറ് വന്നു. അതോടെ ആ പിരീഡ് തീരുംവരെ മൂട്ടിൽ തീയിട്ട വെപ്രാളത്തോടെ ഞാനിരുന്നു. ഇടയ്ക്കിടയ്ക്ക് അവന്റെ നേരെനോക്കി എന്തായെന്നു ചോദിച്ചെങ്കിലും പറയാം പറയാം എന്ന് കുശുകുശുത്തതല്ലാതെ ഒന്നും പറഞ്ഞതുമില്ല.

പിരീഡ് തീർന്ന് സാറുപോയതും ക്ലാസ് ക്ലിനായി. എല്ലാരും ഇന്റർവെല്ലിന് പുറത്തുപോയ സമയം. പുറത്തേക്ക് പോകാനിറങ്ങിയ എന്റെ കയ്യിലവൻ വലിച്ചുപിടിച്ചു നിർത്തി. അവള് മാത്രമേയുള്ളൂ എന്നൊരാഗ്യവും കണ്ണുകൊണ്ടു കാണിച്ചു. ക്ലാസിലിപ്പോൾ ഞാനും അവനും അവളും മാത്രം. അവളെന്തോ പുസ്തകത്തിൽ മാർക്ക് ചെയ്യുകയാണ്. വായിച്ചുനോക്കിയിട്ട് പെൻസിലുകൊണ്ട് ചില വരികളുടെ അടിയിൽ അടിവരയിട്ട് വെക്കുന്നു. അവനെന്നെ നോക്കിയൊന്നു ചിരിച്ചു. ഇപ്പൊ ശെരിയാക്കിത്തരാം എന്നാമട്ടിലൊരു ചിരി. അവന്റെ ഉദ്ദേശമറിയാതെ  ഞാനാകെ എരിപിരികൊണ്ടു.

ഒന്നുരണ്ടുവട്ടം ഞാനവന്റെ മുഖത്തുനോക്കി വേണ്ടടാ എന്ന മട്ടിലൊന്നു കണ്ണുകൊണ്ട് കെഞ്ചിയെങ്കിലും അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു.

ടീ ഭദ്രേ... (ബാഗിൽ കിടന്ന പേഴ്‌സ് എടുക്കാനായി ഞാനൊന്നു കുനിഞ്ഞതും അവനൊരു അലർച്ച. ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് ചാടിയെണീറ്റവനെ അമ്പരന്നു നോക്കി. എന്നിട്ട് അവളെയും. എന്നെക്കാൾ വലിയ ഞെട്ടലിൽ അവളവനെ നോക്കിയിരിക്കുന്നു. അവള് വരച്ചുകൊണ്ടിരുന്ന പേജിൽ നെടുനീളത്തിലൊരു വര ഞാൻ വ്യക്തമായി കണ്ടു. പെട്ടന്നുള്ള വിളിയുടെ ഞെട്ടലിൽ പെൻസിൽ വഴുതിയതാണ്.)

എന്താടാ .. ??? (ഒറ്റ സെക്കന്റിലെ പകപ്പിന് ശേഷം ഭദ്ര വീണ്ടും ഭദ്രയായി. ധാർഷ്ട്യത്തോടെയുള്ള മറുചോദ്യം വന്നു.)

നിന്റെ ചുരിദാറു നല്ലതാണെന്നു പറയാൻ വന്ന എന്റെ ചെക്കനെ നീ രാവിലേ പേടിപ്പിച്ചു വിട്ടൊടീ ... ???

എന്റെ സർവ കിളിയും പറന്നു. തലകറങ്ങി താഴെ വീഴാത്തത് ഭാഗ്യം. ഇതാണോടാ മൈരേ നിന്റെ മുടിഞ്ഞ ഐഡിയ.

💬 Comments

View all comments