Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
???!!! ഇന്നും അടിയുറപ്പായി. ഞാൻ ശ്വാസം വലിച്ചതിന് തെറി പറഞ്ഞവളോടാണ് ഞാൻ വായിനോക്കി നിക്കുവാരുന്നൂന്ന് വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നത്. ഞാൻ ദയനീയമായിട്ടവനെ നോക്കി. അവളെയും. അവൻ പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കുകയാണവൾ.
എടീ പേടിപ്പിച്ചോന്ന്.. ??? (അവൻ വീണ്ടുമലറി)
ഞാനാരേം പേടിപ്പിച്ചില്ല. എന്നോട് ആക്കിയ വർത്താനം പറഞ്ഞപ്പോ ഞാനും അതിനുള്ള മറുപടി പറഞ്ഞൂന്നെ ഒള്ളു. (അവള് ദേഷ്യപ്പെടാത്തത് എന്നെയൊന്നമ്പരപ്പിച്ചു. ഇഷ്ടപ്പെടാത്ത മട്ടിലാണ് പറഞ്ഞതെങ്കിലും കൂളാണ്.)
ഓഹോ... എടാ... എന്നിട്ടാണോടാ നീ മൂക്ക് ചീറ്റിയതിന് ഇവള് നിന്നെ തെറി പറഞ്ഞൂന്ന് നീ പറഞ്ഞത്... ??? (അവനെന്നെ ദേഷ്യത്തോടെ നോക്കി. എനിക്കാകെ വിറഞ്ഞുകയറി. ഈ മൈരന് പ്രാന്താണോ... ???)
എടാ... നീ രാവിലെ എന്നാത്തിനാ ഇവളെ നോക്കിയത്... ??? ഡ്രസ് നന്നായൊന്നു പറയാനല്ലേ... ??? പറയെടാ... വാ തൊറന്നു പറ. ഇവളെന്നാ പറയുന്നതെന്ന് ഞാനൊന്നു നോക്കട്ടെ... എടാ പറയാൻ... (ഞാൻ ഞെട്ടിത്തരിച്ചവനെ നോക്കി. എന്നിട്ടവളെയും. അവളെന്നെത്തന്നെ നോക്കിനിൽക്കുകയാണ്. വിവേചിച്ചറിയാനാവാത്തൊരു ഭാഗം മുഖത്ത്. )
എടാ പറയാൻ...
ഞാൻ മിണ്ടിയില്ല. എന്റെ നാവിറങ്ങിപ്പോയിരുന്നു. എന്താണ് പറയേണ്ടതെന്നുപോലും അറിയാത്തപോലെ മനസ്സ് ശൂന്യമായിപ്പോയി. വല്ലാത്തൊരു അവസ്ഥ. ആകെ വിയർത്തുകുളിച്ചു. ഞാൻ ദയനീയമായിട്ടവനെ നോക്കി.
നോക്കെടീ നോക്ക്... ഈ പൊട്ടനെ നോക്ക്. രാവിലെ നിന്റെ ചുരിദാറു കണ്ടിട്ട് നല്ലതാണെന്നു പറയാൻ വന്നതാ. അപ്പഴാ നിന്റെയൊരു... എടീ നിന്റെ പുറകീനിന്നൊന്നു മൂക്ക് ചീറ്റിയാലെന്നാ മാനമിടിഞ്ഞു വീഴുവോ... ??? എടീ പെണ്ണായാ നിലത്തു നിക്കണം. നീ... നീയന്നിവനെ തല്ലീത് കൊണ്ടല്ലേടീ നിന്നോട് മിണ്ടാൻ പോലുമിവന് പേടി. ??? ങേ.. ??? നീയൊക്കെയൊരു പെണ്ണാണോടീ... ???
അവൻ നിന്ന്
💬 Comments
View all comments