0%

Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]

Author : JO Read All Parts 1.3K

എന്നുള്ള ചിന്തയാണോ??? അതായത് ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!.

ദേ... ആ ഇരിക്കുന്നതാണ് നമ്മടെ കോടീശരന്റെ പെണ്ണ്....!!!.

ഒരാശ്ചര്യം നിറഞ്ഞ സ്വരം ക്ലാസിൽ നിന്നുണ്ടായി. ഏറെക്കുറെ എന്നില്നിന്നും!!!. എന്താണെന്നുവെച്ചാൽ.... അവൻ കൈ നീട്ടിയത് അവൾക്ക് നേരെയല്ല...!!... മറിച്ച് ക്ലാസിന് പുറത്തേക്കായിരുന്നു...!!!.

അതിലാരാടാ ഇവന്റെ പെണ്ണ്???

ഒരുത്തി ചോദിക്കുന്നത് കേട്ടതും ഞാനുമോടി അവരുടെ അടുത്തേക്കോടി.

ഇവനിത് ആരെയാ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നെ???

ഞാൻ ചെന്നു നോക്കുമ്പോ വോളിബോൾ കോർട്ടിൽ ഇരിക്കുന്ന ഒരുകൂട്ടം പെണ്ണുങ്ങളെ ചൂണ്ടി നിക്കുവാണവൻ.

പറയെടാ...അതിലേതാ...??? ആ നീലയാ???

പോടി പൊട്ടീ... അതപ്രത്തെ ക്ലാസിലെ ആ വിനീതിന്റെ ലൈനാ...

എടീ ആ മുടിയുള്ള പെണ്ണായിരിക്കും... നോക്കിക്കേടി... നല്ല കൊച്ച് അല്ലെടീ....???

നിമിഷങ്ങൾകൊണ്ട്‌ അവളുമാർ ആളെയും കണ്ടുപിടിച്ചു, അഭിപ്രായവും രേഖപ്പെടുത്തി.!!

ഇതെല്ലാം കേട്ട് ഇതിലിപ്പോ ആരാ ശെരിക്കും ഞാൻ എന്ന മട്ടിൽ ഞാനും കാണിച്ചുകൊടുത്ത അവനും. അവൻ എന്നെയൊന്നു പാളിനോക്കി. എന്റെ മുഖഭാവം കണ്ടിട്ടാവണം അപ്പഴേ അവൻ പ്ലെയ്റ്റ് തിരിച്ചുവെച്ചു.

അയ്യോ നിങ്ങളിത് ആരെയാ നോക്കിയേ?? പെണ്ണല്ല; ആ ഇരിക്കുന്ന ആ വണ്ടി നോക്ക്. അതാ... അതാ മച്ചാന്റെ പുന്നാര കാമുകി!!!!.

അവളുമാരിൽനിന്നൊരു ആശ്ചര്യസ്വരമുയർന്നു. എല്ലാരും എന്നെയൊരു വിചിത്രജീവിയെ കാണുമ്പോലെ നോക്കി. ഒരുനിമിഷം എന്ത് ചെയ്യണം എന്ന അവസ്ഥയിലായി ഞാനും. പക്ഷേ തൽക്കാലം രക്ഷപ്പെട്ട സന്തോഷത്തിൽ ചെറിയൊരു ചിരിയാണ് എന്റെ മുഖത്തുവന്നത്. ഒരു ദീർഘനിശ്വാസം എന്റെയുള്ളിൽനിന്നുണ്ടായി.

രക്ഷപ്പെട്ട ഭാവത്തിൽ തിരിഞ്ഞ എന്റെ നോട്ടം നേരെ അവളിലേക്ക് തന്നെ പതിഞ്ഞുവെന്നത് പ്രത്യേകം പറയണ്ടല്ലോ. അവളപ്പോഴും ആ ബുക്ക് തിന്നുകയാണ്.

ശവം... ഇവളെയീ ബുക്കിലാണോ പെറ്റിട്ടത്???

ഞാൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു. ഒരപകടം ഒഴിവായ

💬 Comments

View all comments