0%

Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]

Author : JO Read All Parts 1.3K

സമാധാനമായിരുന്നു മനസ്സ് നിറയെ. അതിനെക്കാളേറെ അവളത് അറിഞ്ഞില്ലലോ എന്നൊരു സങ്കടവും ഉണ്ടായിരുന്നോ??? ആ...എന്നാ കൊപ്പേലുവാട്ടെ. അല്ലേലും നേരെചൊവ്വെ ഒലിപ്പിക്കാൻ അറിയാത്ത കാലമത്രയും നമ്മളൊക്കെ ഇങ്ങനെ ഒറ്റത്തടിയായിട്ട് നിന്നുപോകത്തേ ഒള്ളു. കോപ്പ്.

നേരെപോയി സീറ്റിലിരുന്നു. പെമ്പിള്ളേര് ഏതാണ്ടൊക്കെ പിറുപിറുത്തുകൊണ്ട് നാലുപാടും നടക്കുന്നുണ്ട്. അതിനിടക്കും കോടീശ്വരപുത്രന് നമ്മളൊന്നും പറ്റില്ലേ എന്നൊരു ഡയലോഗും ആരോ വിടുന്നത് കേട്ടെങ്കിലും ഒന്നും പറയാൻ പോയില്ല. പറയുന്നവർക്ക് അറിയില്ലലോ ഒരുത്തിയൊന്നു വളഞ്ഞാ അപ്പക്കെട്ടും എന്നതാ നമ്മടെ അവസ്ഥയെന്ന്.  ഉള്ളത് പറയാമല്ലോ കാശ്‌നോക്കിയല്ല വന്നതെങ്കിൽ ഇങ്ങോട്ട് വന്ന  ലൗ ലറ്ററുകളുടെ ഉടമകളിലൊന്നിനെ പണ്ടേ സ്വന്തമാക്കിയേനെ. പക്ഷേ അങ്ങനെ ഒന്നിനെയും ഇതുവരെ കണ്ടില്ല. കണ്ടതോ... ഭൂലൻദേവിക്ക് വിജയശാന്തിയിൽ ഉണ്ടായത് പോലൊരു ഐറ്റവും. !!!. നമ്മടെ വിധി!.

മച്ചാനെ...  തൊട്ട് സൈഡിൽ വന്നിരുന്ന് ആ തെണ്ടിയുടെ വിളിയിൽ എന്തോ ഒരു അപാകത. ഞാൻ ഇനിയെന്താ എന്ന മട്ടിൽ അവനെ നോക്കി.

മച്ചാനെ അപ്പൊ നമ്മള് അങ്ങനെതന്നെ ഉറപ്പിക്കുന്നു...  മച്ചാന്റെ വണ്ടി ഞാൻ കൊണ്ടുപോകുന്നു. മച്ചാൻ ഇന്ന് വൈകിട്ട് വണ്ടിയില്ലാതെ വീട്ടിപ്പോകുന്നു..

നിന്നോട് ഞാൻ എന്നെ കൊണ്ടുവിട്ടിട്ടു പൊക്കോളാൻ പറഞ്ഞില്ലേ...???

അത് മുമ്പ്. ഇനി ഞാൻ പറയും. മച്ചാൻ കേൾക്കും.  പെട്ടന്നൊരു അഞ്ഞൂറ് രൂപകൂടിയെടുത്തേടാ ഇങ്ങോട്ട്.

ങേ...???

ഈ ദൈവമുണ്ടെന്നു പറയുന്നത് ശെരിയാടാ മച്ചാനെ. കാരണം കയ്യിലഞ്ചു പൈസയില്ലാതെ, പെട്രോളടിക്കാൻ എന്താ വഴിയെന്ന് ചിന്തിച്ചിരിക്കുമ്പഴാ... ഹോ എനിക്ക് വയ്യ... മച്ചാൻ മുത്താണ് മച്ചാനെ... ശോ... ഏത് നേരതാണോ എനിക്കാ ഡയലോഗ് വിടാൻ തോന്നിയത്. ഇന്ന് ഞാനൊരു ബമ്പറെടുക്കും മോനെ... അടിക്കും എനിക്കുറപ്പാ. എൻ ടൈം ബെസ്റ്റ് ടൈം. ഹ ഹ ഹാ.

💬 Comments

View all comments