0%

Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]

Author : JO Read All Parts 1.3K

പോയിട്ടില്ലാന്നും പറയാൻ പറ്റൂല്ല കേട്ടോ. ഈയിടക്കൊരു ദിവസം അവളൊരു വെള്ളചുരിദാർ ധരിച്ചുവന്ന ദിവസം... അന്ന് ഞാൻ കുറേനേരത്തേക്ക് അവളുടെ അടുത്തായിരുന്നു. വെള്ളയിൽ ചെറിയനീലപ്പൂക്കളുള്ള ആ ചുരിദാറിൽ അന്നവൾ പതിവിലേറെ സുന്ദരിയായിരുന്നു. നീട്ടിയെഴുതിയ കണ്ണിണകളും വിടർത്തിയിട്ട മുടിയും വലിയ ജിമിക്കിക്കമ്മലും മുത്തുമാലയുമൊക്കെയായി വല്ലാത്തൊരു ഭംഗി. ആ കമ്മലും മാലയുമൊക്കെ ആ ഡ്രെസ്സിനോട് വല്ലാത്ത ചേർച്ചയുള്ളതായിരുന്നതിനാൽ ആരുമൊന്നു നോക്കിപ്പോകും.

ആ നാറി വരുംമുമ്പേ വന്നിരുന്നതിനാൽ ഞാനാണ് അതാദ്യം കണ്ടതും. അല്ലെങ്കിൽ ഇന്നാ സൗന്ദര്യം

ആസ്വദിക്കാനുള്ള മൂഡുപോലും അവന്റെ കമന്ററികൊണ്ടില്ലാതായേനെ. എന്തായാലും  അവളുടെ സൗന്ദര്യം ഒരു പൊട്ടനെപ്പോലെ വായുംപോളിച്ചു നോക്കിനിന്ന് വെള്ളമിറക്കിയ എന്നെ അവള് തന്നെയാണ് വാട്ടിവിട്ടതും.

ഉം... ??? (ക്ലാസ്സിന്റെ വാതിൽക്കൽ നിന്ന് അവളെ അകത്തേക്ക് കടക്കാൻ സമ്മതിക്കാത്തപോലെ വാതില് നിറഞ്ഞുനിന്ന് ചോരകുടിക്കുകയായിരുന്ന എന്നെ അവളൊരു മൂളലോടെ പുരികംപൊക്കി നോക്കി. )

മ് ചും... (ചമ്മിയ ഭാവത്തോടെ ഞാൻ പെട്ടെന്ന് സൈഡ്ഒതുങ്ങി)

അവളെന്നെ മുട്ടിയിരുമ്മിയകത്തേക്ക് കയറി. അന്നാദ്യമായി അവളുടെയൊരു സ്പർശനം. അവളുടെ പൗഡറിന്റെ നേർത്ത ഗന്ധം.. അറിയാതെ മുഖത്തുരഞ്ഞ മുടിയിൽ നിന്നൊഴുകിയ ഏതോ എണ്ണയുടെ മണം... ആകെയൊരു റൊമാന്റിക് മൂഡ്. രാവിലേ മുതലേ എന്തോ ആലോചിച്ചു മൂഡായി നടന്ന ഞാൻ ഞാനാ ഗന്ധം മൂക്കുവിടർത്തി ആഞ്ഞുവലിച്ചു. സത്യത്തിൽ ആ മൂഡിലാണ് അത്രനേരം അവിടെ നിന്നതും. അല്ലെങ്കിൽ അവളുടെ നിഴൽവെട്ടം കാണുമ്പഴേ ഞാൻ സ്‌കൂട്ടാവുന്നതാണല്ലോ. പക്ഷേ ആ വലിയിത്തിരി ഒച്ചയിലായിപ്പോയി. ആസ്മ രോഗികള് ശ്വാസം വലിക്കുന്നതുപോലൊരു ഒച്ച കേട്ടതും അവള് പെട്ടന്ന് തിരിഞ്ഞുനോക്കി.

എന്താടോ... ??? (നല്ല ദേഷ്യത്തിലാണ് ചോദ്യം. അവള് തിരിഞ്ഞതെ എന്റെ ഗ്യാസ് പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ..)

മ്

💬 Comments

View all comments